യുവാക്കളുടെ സേവന സന്നദ്ധത മാതൃകാപരം കെ.ടി.അബ്ദുറഹിമാൻ

പേരാമ്പ്ര: വയനാട് ദുരന്തമുഖത്ത് യുവാക്കളുടെ സേവന സന്നദ്ധതയാണ് മലയാളികൾ കണ്ടതെന്നും ഇത് മാതൃകാപരമാണെന്നും മുസ്‌ലിം ലീഗ് ജില്ലാവൈ:പ്രസിഡണ്ട് കെ.ടി.അബ്ദുറഹിമാൻ മുസ്‌ലിം ലീഗ് കക്കാട് സംഘടിപ്പിച്ച
മുനീബ് ഓർമ്മ അനുസ്മരണ പരിപാടി ഉൽഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കക്കാട്ട് റാഫി അദ്ധ്യക്ഷത വഹിച്ചു
വൈറ്റ് ഗാർഡ് ഉൾപ്പടെയുള്ള സന്നദ്ധ സംഘടനകളുടെ പ്രവർത്തനം മാതൃകാ പരമാണെന്നും വൈറ്റ് ഗാർഡ് അംഗമായിരുന്ന മുനീബിനെ പോലുള്ള വരുടെ നിസ്വാർത്ഥമായ പ്രവർത്തനങ്ങൾ മറ്റുള്ളവർ ജീവിതത്തിൽ മാതൃകയാക്കണമെന്നും അദ്ദേഹം പറഞ്ഞു സി.പി.എ. അസീസ്, ഇ.ഷാഹി, കെ.പി.റസാഖ്, സി.പി. ഹമീദ്, ആർ.കെ. മുഹമ്മദ് ,എൻ.കെ. അസീസ്, സി.കെ. റസാഖ്, യൂസഫ്. കെ.പി, കെ.പി. നിയാസ്, എം.സി അഫ്സൽ, എൻ.പി അൻസാർ, കെ.പി. സിനാൻ പ്രസംഗിച്ചു. എം.സി യാസർ സ്വാഗതവും എൻ.കെ. മുസ്തഫ നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published.