ചക്കക്കൊമ്പനുമായുള്ള ഏറ്റുമുട്ടലിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന  മുറിവാലൻ കൊമ്പൻ ചരിഞ്ഞു

ഇടുക്കി ചിന്നക്കനാലിൽ ചക്കക്കൊമ്പനുമായുള്ള ഏറ്റുമുട്ടലിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന  മുറിവാലൻ കൊമ്പൻ ചരിഞ്ഞു. ഇന്ന് പുലർച്ചെയായിരുന്നു ആന ചരിഞ്ഞത്. കഴിഞ്ഞ ഓഗസ്റ്റ് 21നായിരുന്നു ചക്കക്കൊമ്പനും മുറിവാലൻ കൊമ്പനും തമ്മിൽ കൊമ്പുകോർത്തത്. സംഭവത്തിൽ മുറിവാലൻ കൊമ്പന് പുറത്ത് ആഴത്തിലുള്ള പരുക്കുകൾ പറ്റിയിരുന്നു. ആനയുടെ ദേഹത്ത് ഉണ്ടായിരുന്ന മുറിവുകൾ പഴുത്തതോട് കൂടി ആന അവശനിലയിൽ ആവുകയായിരുന്നു. 

തുടർന്ന് ഇന്നലെ രാവിലെയോടെ ചിന്നക്കനാൽ വിലക്കിൽ നിന്നും 500 മീറ്റർ അകലെയുള്ള വനമേഖലയിൽ ആന വീണു. പിന്നീട് അവിടെ തന്നെ ആനയ്ക്ക് വനം വകുപ്പ് അധികൃതരുടെയും ഡോക്ടർമാരുടെയും നേതൃത്വത്തിൽ ചികിത്സയും ആരംഭിച്ചിരുന്നു. എന്നാൽ ആനയുടെ ആരോഗ്യനിലയിൽ കാര്യമായി മാറ്റങ്ങൾ ഇല്ലാതെ വന്നതോടെയാണ് ആന ചരിഞ്ഞത്. മേഖലയിൽ സ്ഥിരം പ്രശ്നങ്ങൾ സൃഷ്ടിച്ചിരുന്ന ആനയാണ് മുറിവാലൻ കൊമ്പൻ.

Leave a Reply

Your email address will not be published.

Previous Story

പാചകവാതക വില കൂട്ടി ; വാണിജ്യ സിലിണ്ടറിന് 39 രൂപ വര്‍ധിപ്പിച്ചു

Next Story

അരങ്ങാടത്ത് മേലേപ്പുറത്ത് ജഗനാഥൻ അന്തരിച്ചു

Latest from Main News

രാഹുൽ ഗാന്ധിയെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് കൊയിലാണ്ടി ബ്ലോക്ക്‌ കോൺഗ്രസ്‌ കമ്മിറ്റി പ്രകടനം നടത്തി

കൊയിലാണ്ടി : വോട്ടർ പട്ടികയിൽ ക്രമക്കേട് ആരോപിച്ച് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ ഇന്ത്യാ മുന്നണി ഇലക്ഷൻ കമ്മീഷനിലേക്ക് നടത്തിയ

കോഴിക്കോട് നിന്ന് എയർ ഇന്ത്യ എക്സ്പ്രസ് ആഭ്യന്തര സർവീസ് വർധിപ്പിക്കണമെന്ന ആവശ്യം പരിഗണിക്കും ,ഹജ്ജിന് അമിത നിരക്ക് ആവർത്തിക്കില്ല: എം.ഡി.

കോഴിക്കോട്: കോഴിക്കോട് വിമാനത്താവളത്തിൽ നിന്ന് എയർ ഇന്ത്യ എക്സ്പ്രസ് ആഭ്യന്തര വിമാന സർവീസ് വർധിപ്പിക്കണമെന്ന ആവശ്യം പരിഗണിക്കുമെന്ന് കമ്പനി മാനേജിങ് ഡയറക്ടർ

ബേവ്കൊ എംപ്ലോയീസ് അസോസിയേഷൻ (INTUC) സെക്രട്ടേറിയറ്റ് മാർച്ചും ധർണ്ണയും നടത്തി

തിരുവനന്തപുരം:കേരള സ്റ്റേറ്റ് ബിവറേജസ് കോർപ്പറേഷനിലെ തൊഴിലാളികൾക്ക് നൽകി വരുന്ന ഷോപ്പ് അലവൻസ് തുക 600 രൂപയായി വർദ്ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കൊണ്ട് ബെവ്കോ