മണിയൂരിലെ വെളിച്ചെണ്ണ പ്ലാൻ്റിലേക്ക് ഓഹരി ഉടമകളുടെ മാർച്ച്

മണിയൂരിലെ വെളിച്ചെണ്ണ പ്ലാൻ്റിലേക്ക് ഷെയർ ഉടമകളുടെ നേതൃത്വത്തിൽ മാർച്ചും ധർണ്ണയും സംഘടിപ്പിച്ചു
വടകര നാളീകേര കമ്പനി സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ നടന്ന മാർച്ച് റിട്ട. പ്രിൻസിപ്പാൽ സത്യനാഥൻ ഉദ്ഘാടനം ചെയ്തു .തുറശ്ശേരിമുക്കിൽ നിന്നും ആരംഭിച്ച മാർച്ചിൽ നൂറുകണക്കിന് പേർ പങ്കെടുത്തു. വടകര നാളികേര കമ്പനിയെ സംരക്ഷിക്കുക. കമ്പനി നടത്തിപ്പുകാരുടെ അഴിമതിയും ധൂർത്തും അവസാനിപ്പിക്കുക. കമ്പനിയുടെ പ്രവർത്തനം സുതാര്യമാക്കുക എന്നീ മുദ്രാവാക്യവുമായി നടന്ന മാർച്ച് പയ്യോളി എസ് ഐ യുടെ നേതൃത്വത്തിൽ പോലീസ് സംഘം തടഞ്ഞു. സംരക്ഷണ സമിതി ചെയർമാൻ മുകുന്ദൻ അധ്യക്ഷത വഹിച്ചു.കൺവീനർ അശോകൻ,ബൽറാം പുതുക്കുടി,ചന്ദ്രൻ കരിപ്പാലി,എ കെ മൊയ്തു ,കേളപ്പൻ എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published.