ഗുരുവായൂർ ക്ഷേത്രത്തിൽ കൃഷ്ണനാട്ടം പുനരാരംഭിക്കുന്നു

മൂന്നു മാസത്തെ ഇടവേളയ്ക്കു ശേഷം ക്ഷേത്രത്തിൽ കൃഷ്ണനാട്ടം കളി ഞായറാഴ്ച ആരംഭിക്കും. അവതാരം മുതൽ സ്വർഗാരോഹണം വരെ എട്ട് കഥകളാണ് അവതരിപ്പിക്കുന്നത്. ഓരോ ദിവസത്തെയും കളി ഭക്തർ വഴിപാടായി സമർപ്പിക്കും. സ്വർഗാരോഹണം കഥയ്ക്ക് 3,300 രൂപയും മറ്റു കഥകൾക്ക് 3000 രൂപയുമാണു നിരക്ക്. ആദ്യ ദിവസത്തെ കഥ അവതാരമാണ്.  316 ഭക്തർ അവതാരം ശീട്ടാക്കി. 9.48 ലക്ഷം രൂപയാണ് ഈ ദിവസത്തെ ദേവസ്വം വരുമാനം. സെപ്റ്റംബർ 2ന് കാളിയമർദനം കഥ 214 പേർ ശീട്ടാക്കി. ചൊവ്വാഴ്ച  ദിവസങ്ങളിൽ കൃഷ്ണനാട്ടം കളിയില്ല. 4ന് രാസക്രീഡ 103 പേരും 5ന് കംസവധം 124 പേരും 6ന് സ്വയംവരം 522 പേരും 7ന് ബാണയുദ്ധം 606 പേരും 8ന് വിവിദവധം 79 പേരും ശീട്ടാക്കിക്കഴിഞ്ഞു. ഇനിയും വഴിപാടുകാരുടെ എണ്ണം വർധിക്കും. വഴിപാടുകാർക്ക് ദേവസ്വം പ്രസാദം നൽകുന്നുണ്ട്. ആദ്യ ഏഴ് ദിവസത്തെ വരുമാനം 58.92 ലക്ഷം രൂപയാണ്.

സ്വർഗാരോഹണം കഥ അവതരിപ്പിച്ചാൽ പിറ്റേന്ന് അവതാരം വീണ്ടും വേണമെന്നു നിർബന്ധമാണ്. സെപ്റ്റംബർ 20ന് സ്വർഗാരോഹണവും 21ന് അവതാരവും അവതരിപ്പിക്കും. കൃഷ്ണനാട്ടം കലാകാരന്മാർക്ക് ജൂൺ അവധിയാണ്. ജൂലൈയിലും ഓഗസ്റ്റിലും ഉഴിച്ചിൽ, കച്ചകെട്ടഭ്യാസം എന്നിവയോടെ പഠിച്ചുറപ്പിച്ചതിനു ശേഷമാണു സെപ്റ്റംബർ ഒന്നിനു കൃഷ്ണനാട്ടം ആരംഭിക്കുന്നത്. ക്ഷേത്രത്തിൽ തൃപ്പുക കഴിഞ്ഞ് നടയടച്ചതിനു ശേഷം ചുറ്റമ്പലത്തിൽ വടക്കു ഭാഗത്താണു കൃഷ്ണനാട്ടം.  വിജയദശമി മുതൽ  എട്ട് കഥകളും ക്രമമായി അവതരിപ്പിക്കുന്ന അരങ്ങ് കളിയുമുണ്ട്.

Leave a Reply

Your email address will not be published.

Previous Story

കേരളത്തിൽ അടുത്ത ഏഴ് ദിവസം വ്യാപക മഴയ്ക്ക് സാധ്യത

Next Story

ചേമഞ്ചേരി കുറ്റ്യാരംവീട്ടിൽ മാധവി അന്തരിച്ചു

Latest from Main News

കേരളത്തെ തിരുട്ടു ഗ്രാമമാക്കി പിണറായിയും മക്കളും : കെ സി വേണുഗോപാൽ.എം പി

പേരാമ്പ്ര. പിണറായി വിജയനും കുടുംബവും കേരളത്തെ തമിഴ് നാട്ടിലെ തിരുട്ടു ഗ്രാമത്തെ പോലും കവച്ചു വെക്കുന്ന കള്ളന്മാരുടെ താവളമാക്കിയെന്ന് എ ഐ

കാലിക്കറ്റ് സർവ്വകലാശാല ക്യാമ്പസ് അനിശ്ചിതകാലത്തേക്ക് അടച്ചു

കാലിക്കറ്റ് സർവ്വകലാശാല ക്യാമ്പസ് അനിശ്ചിതകാലത്തേക്ക് അടച്ചു. അക്രമ സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് അടച്ചിടൽ തീരുമാനം. ഇനി ഒരു അറിയിപ്പ് ഉണ്ടാകും വരെയും ക്ലാസുകൾ

എ.ഐ സി സി സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി കെ. സി വേണുഗോപാൽ എം.പി ഷാഷിപറമ്പിൽ എം.പിയെ സന്ദർശിച്ചു

എ.ഐ സി സി സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി കെ. സി വേണുഗോപാൽ എം.പി ഷാഷിപറമ്പിൽ എം.പിയെ സന്ദർശിച്ചു.  കോഴിക്കോട് ബോബി

സംസ്ഥാനത്ത് പള്‍സ് പോളിയോ ഇമ്മ്യൂണൈസേഷന്‍ പരിപാടി ഒക്ടോബര്‍ 12 ഞായറാഴ്ച നടക്കും

സംസ്ഥാനത്ത് പോളിയോ വൈറസ് നിര്‍മ്മാര്‍ജനം ലക്ഷ്യമിട്ടു നടത്തുന്ന പള്‍സ് പോളിയോ ഇമ്മ്യൂണൈസേഷന്‍ പരിപാടി ഒക്ടോബര്‍ 12 ഞായറാഴ്ച നടക്കുമെന്ന് ആരോഗ്യവകുപ്പ് മന്ത്രി

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഭക്തര്‍ക്ക് കൂടുതല്‍ ദര്‍ശന സൗകര്യം; ഉച്ചയ്ക്ക് ഒരു മണിക്കൂര്‍ മാത്രമേ അടയ്ക്കൂ

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഇനിമുതല്‍ ഉച്ചയ്ക്ക് ഒരു മണിക്കൂര്‍ മാത്രമേ അടയ്ക്കൂ. ഉച്ചയ്ക്ക് മൂന്നിന് നടയടച്ചാല്‍ നാലിന് തുറന്ന് രാത്രി 9 വരെ