സംസ്ഥാന ക്ഷേത്രകലാ അക്കാദമി അവാർഡുകൾ പ്രഖ്യാപിച്ചു; കെ.എസ് ചിത്രയ്ക്ക് ക്ഷേത്രകലാശ്രീ പുരസ്കാരം

സംസ്ഥാന ക്ഷേത്രകലാ അക്കാദമി അവാർഡുകൾ പ്രഖ്യാപിച്ചു. ​ഗായിക കെ.എസ് ചിത്ര ക്ഷേത്രകലാശ്രീ പുരസ്കാരത്തിന് അർഹയായി. രാജശ്രീ വാര്യർ, ഡോ ആർ എൽ വി രാമകൃഷ്ണൻ എന്നിവർക്കാണ് 15,001 രൂപയുടെ ക്ഷേത്രകല ഫെലോഷിപ്പ് ലഭിച്ചത്. ക്ഷേത്രകലാശ്രീ പുരസ്കാരം 25,001 രൂപയുടേതാണ്. അവാർഡ് ദാനം ഒക്ടോബർ ആറിന് അരിപുരം മാടായി ബാങ്ക് ഓഡിറ്റോറിയത്തിൽ വെച്ച് മന്ത്രി വി എൻ വാസവൻ നിർവഹിക്കും. ഭരണസമിതി അംഗം എം വിജിൻ എം.എൽ.എ, ചെയർമാൻ ഡോ. കാഞ്ഞങ്ങാട് രാമചന്ദ്രൻ എന്നിവരാണ് പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചത്.

അക്ഷരശ്ലോകം- കെ ഗോവിന്ദൻ, കണ്ടങ്കാളി. കഥകളി- കലാനിലയം ഗോപി, ലോഹശിൽപം- സന്തോഷ് കറുകംപള്ളിൽ, ദാരുശിൽപം- കെ കെ രാമചന്ദ്രൻ ചേർപ്പ്, ചുമർചിത്രം- ഡോ. സാജു തുരുത്തിൽ കാലടി, ഓട്ടൻ തുള്ളൽ- കലാമണ്ഡലം പരമേശ്വരൻ, ക്ഷേത്ര വൈജ്ഞാനികം- ഡോ സേതുമാധവൻ കോയിത്തട്ട, കൃഷ്ണനാട്ടം- കെ എം മനീഷ്, ഗുരുവായൂർ, ചാക്യാർകൂത്ത്- കലാമണ്ഡലം കനകകുമാർ, ബ്രാഹ്മണിപ്പാട്ട്- രാധ വാസുദേവൻ, കുട്ടനെല്ലൂർ, ക്ഷേത്രവാദ്യം- കാക്കയൂർ അപ്പുക്കുട്ട മാരാർ, കളമെഴുത്ത്: പി രാമക്കുറുപ്പ് വൈക്കം, തീയാടിക്കൂത്ത്- മാധവ ശർമ പാവകുളങ്ങര, തിരുവലങ്കാര മാലക്കെട്ട്- കെ എം നാരായണൻ കൽപറ്റ, സോപാന സംഗീതം- എസ് ആർ ശ്രീജിത്ത് മട്ടന്നൂർ, മോഹിനിയാട്ടം- നാട്യകലാനിധി എ പി. കലാവതി പയ്യാമ്പലം, കൂടിയാട്ടം- പൊതിയിൽ നാരായണ ചാക്യാർ, കോട്ടയം, യക്ഷഗാനം- രാഘവ ബല്ലാൾ കാറഡുക്ക, ശാസ്ത്രീയസംഗീതം- പ്രശാന്ത് പറശ്ശിനി, നങ്ങ്യാർകൂത്ത്- കലാമണ്ഡലം പ്രശാന്തി, പാഠകം: പി കെ ഉണ്ണികൃഷ്ണൻ നമ്പ്യാർ ലക്കിടി, പാലക്കാട്, തിടമ്പുനൃത്തം- കെ പി വാസുദേവൻ നമ്പൂതിരി, കരിവെള്ളൂർ, തോൽപാവക്കൂത്ത്- രാമചന്ദ്രപുലവർ, ഷൊർണൂർ, ചെങ്കൽ ശിൽപം- ഇളയിടത്ത് രാജൻ, പിലാത്തറ, ശിലാശിൽപം- കെ ശ്രീധരൻ നായർ, പുതുക്കെ, നീലേശ്വരം എന്നിവരാണ് മറ്റ് ക്ഷേത്രകല അവാർഡ് ജേതാക്കൾ.

 

Leave a Reply

Your email address will not be published.

Previous Story

കൊയിലാണ്ടി തുറമുഖം രണ്ടാംഘട്ട വികസനപ്രവൃത്തി 2025 മെയിൽ പൂർത്തീകരിക്കുമെന്ന് ഫിഷറീസ് മന്ത്രി

Next Story

വയനാട്ടിലെ വിനോദസഞ്ചാര കേന്ദ്രങ്ങൾ തുറന്നു

Latest from Main News

ഉന്നതികളിലെ ആദിവാസികളുടെ ക്ഷേമം ഉറപ്പാക്കും ‌-മന്ത്രി എ കെ ശശീന്ദ്രൻ ; സ്നേഹഹസ്തം മെഗാ മെഡിക്കൽ ക്യാമ്പ് മന്ത്രി ഉദ്ഘാടനം ചെയ്തു

മനുഷ്യ-വന്യജീവി സംഘർഷം കുറക്കുക എന്നതോടൊപ്പം വനമേഖലയോട് ചേർന്നുനിൽക്കുന്ന ഉന്നതികളിലെ ആദിവാസികളുടെ ക്ഷേമം ഉറപ്പാക്കാനുള്ള പ്രവർത്തനങ്ങളും സർക്കാർ നടത്തുകയാണെന്ന്‌ വനം-വന്യജീവി വകുപ്പ് മന്ത്രി

സ്വാതന്ത്ര്യസമരവുമായി ബന്ധപ്പെട്ട ചോദ്യങ്ങളും ഉത്തരങ്ങളും

1. മഹാരാഷ്ട്ര സോക്രട്ടീസ് എന്നറിയപ്പെടുന്നത് ഗോപാലകൃഷ്ണ ഗോഖലെ 2. ആന്ധ്ര കേസരി എന്നറിയപ്പെടുന്നത് ടി. പ്രകാശം 3. ദീനബന്ധു എന്നറിയപ്പെടുന്നത് സി

സംസ്ഥാനത്ത് ഓണ്‍ലൈൻ മദ്യവിൽപ്പന പരിഗണനയിലില്ലെന്ന് എക്സൈസ് മന്ത്രി എംബി രാജേഷ്

സംസ്ഥാനത്ത് ഓണ്‍ലൈൻ മദ്യവിൽപ്പന പരിഗണനയിലില്ലെന്ന് എക്സൈസ് മന്ത്രി എംബി രാജേഷ് പറഞ്ഞു. ഓണ്‍ലൈൻ മദ്യവിൽപ്പനയ്ക്കായി അനുമതി തേടികൊണ്ട് ബെവ്കോ എംഡി നൽകിയ

കൊണ്ടോട്ടിയിൽ ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസിന് തീപിടിച്ചു

കൊണ്ടോട്ടിയിൽ ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസിന് തീപിടിച്ചു. ബസ് പൂർണ്ണമായും കത്തിനശിച്ചു. പാലക്കാട് നിന്നും കോഴിക്കോട്ടേക്ക് പോകുന്ന സന എന്ന ബസാണ് കത്തിയത്.