കന്യാകുമാരിയിലേക്കും മംഗളൂരുവിലേക്കുമുള്‍പ്പെടെ പുതിയ എട്ട് മിന്നല്‍ സർവ്വീസുമായി കെ.എസ്.ആർ.ടി.സി

കെ.എസ്.ആർ.ടി.സി കന്യാകുമാരിയിലേക്കും മംഗളൂരുവിലേക്കുമുള്‍പ്പെടെ പുതിയ എട്ട് മിന്നല്‍ നിരത്തിലിറക്കുന്നു. പാലക്കാട് നിന്നാണ് കന്യാകുമാരി സര്‍വീസ് കെ.എസ്.ആർ.ടി.സി ആരംഭിക്കുന്നത്. വൈകീട്ട് പാലക്കാട് നിന്ന് പുറപ്പെടുന്ന ബസ് രാവിലെ അഞ്ചിനും ആറിനുമിടയില്‍ കന്യാകുമാരിയില്‍ എത്തും. രാത്രി ഏഴിനുശേഷം കന്യാകുമാരിയില്‍നിന്ന് തിരിച്ചുള്ള ബസ് പുറപ്പെടും. സെപ്തംബര്‍ രണ്ടാംവാരത്തില്‍ സര്‍വീസ് ആരംഭിക്കും.

വൈകിട്ട് 4.05 ന് തിരുവനന്തപുരത്തുനിന്ന് മംഗളൂരുവിലേക്ക് സര്‍വീസ് ഉണ്ടാകും. രാവിലെ അഞ്ചിന് മുമ്പ് മംഗളൂരുവില്‍ ബസ് എത്തും. തിരിച്ചുള്ള സര്‍വീസ് വൈകിട്ട് പുറപ്പെടും. പിരമിതമായ സ്റ്റോപ്പുകളാണ് മിന്നല്‍ ബസ്സുകള്‍ക്കുള്ളത്.

ദേശീയപാതയുടെ നിര്‍മാണം പൂര്‍ത്തിയായാല്‍ റണ്ണിങ് സമയം രണ്ട് മുതല്‍ മൂന്നുമണിക്കൂര്‍ വരെ കുറയും. നിലവില്‍ 23 മിന്നല്‍ സര്‍വീസാണ് കെഎസ്ആര്‍ടിസിയ്ക്കുള്ളത്. കാസര്‍കോഡ്-കോയമ്പത്തൂര്‍, തിരുവനന്തപുരം–മൈസൂരു, പാലക്കാട്–മൂകാംബിക, തിരുവനന്തപുരം –കോയമ്പത്തൂര്‍, തിരുവനന്തപുരം–സുല്‍ത്താന്‍ ബത്തേരി എന്നീ റൂട്ടുകളിലും സര്‍വീസ് ആരംഭിക്കും.

 

Leave a Reply

Your email address will not be published.

Previous Story

എൽഡിഎഫ് കൺവീനർ സ്ഥാനത്തുനിന്ന് മുതിർന്ന സിപിഐഎം നേതാവ് ഇ.പി ജയരാജനെ നീക്കി

Next Story

കൊയിലാണ്ടി തുറമുഖം രണ്ടാംഘട്ട വികസനപ്രവൃത്തി 2025 മെയിൽ പൂർത്തീകരിക്കുമെന്ന് ഫിഷറീസ് മന്ത്രി

Latest from Main News

സ്വാതന്ത്ര്യസമരവുമായി ബന്ധപ്പെട്ട ചോദ്യങ്ങളും ഉത്തരങ്ങളും

1. മഹാരാഷ്ട്ര സോക്രട്ടീസ് എന്നറിയപ്പെടുന്നത് ഗോപാലകൃഷ്ണ ഗോഖലെ 2. ആന്ധ്ര കേസരി എന്നറിയപ്പെടുന്നത് ടി. പ്രകാശം 3. ദീനബന്ധു എന്നറിയപ്പെടുന്നത് സി

സംസ്ഥാനത്ത് ഓണ്‍ലൈൻ മദ്യവിൽപ്പന പരിഗണനയിലില്ലെന്ന് എക്സൈസ് മന്ത്രി എംബി രാജേഷ്

സംസ്ഥാനത്ത് ഓണ്‍ലൈൻ മദ്യവിൽപ്പന പരിഗണനയിലില്ലെന്ന് എക്സൈസ് മന്ത്രി എംബി രാജേഷ് പറഞ്ഞു. ഓണ്‍ലൈൻ മദ്യവിൽപ്പനയ്ക്കായി അനുമതി തേടികൊണ്ട് ബെവ്കോ എംഡി നൽകിയ

കൊണ്ടോട്ടിയിൽ ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസിന് തീപിടിച്ചു

കൊണ്ടോട്ടിയിൽ ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസിന് തീപിടിച്ചു. ബസ് പൂർണ്ണമായും കത്തിനശിച്ചു. പാലക്കാട് നിന്നും കോഴിക്കോട്ടേക്ക് പോകുന്ന സന എന്ന ബസാണ് കത്തിയത്.

രാമായണ പ്രശ്നോത്തരി ഭാഗം – 25

മാന്ധാതാവിന്റെ പുത്രൻ? സുസന്ധി   സുസന്ധിയുടെ പുത്രന്മാർ ? ധ്രുവസന്ധി, പ്രസേന ജിത്ത്   ധ്രുവസന്ധിയുടെ പുത്രൻ? ഭരതൻ   ഭരതൻ്റെ