ലൈഫ് പദ്ധതി ഗുണഭോക്താക്കൾക്ക് 10 സെന്‍റ് വരെയുള്ള ഭൂമിയുടെ കൈമാറ്റത്തിലെ മുദ്രവിലയും രജിസ്ട്രേഷന്‍ ഫീസും ഒഴിവാക്കി

ലൈഫ് പദ്ധതിയുടെ ഗുണഭോക്താക്കള്‍ സര്‍ക്കാര്‍ ധനസഹായത്താല്‍ ഭൂമി വാങ്ങുമ്പോഴും അവരുടെ ബന്ധുക്കള്‍ ഒഴികെയുള്ളവര്‍ ഭൂമി ദാനമായോ വിലയ്ക്കുവാങ്ങിയോ നല്‍കുമ്പോഴും 10 സെന്‍റ് വരെയുള്ള ഭൂമിയുടെ കൈമാറ്റ രജിസ്ട്രേഷനാവശ്യമായ മുദ്രവിലയും രജിസ്ട്രേഷന്‍ ഫീസും ഒഴിവാക്കി നല്‍കാന്‍ മന്ത്രിസഭായോഗ തീരുമാനിച്ചു.

പൊതുതാല്‍പര്യമുള്ള പദ്ധതികളുടെ ഭാഗമായി ഭൂമി കൈമാറ്റം ചെയ്യേണ്ടിവരുമ്പോള്‍ ഭൂമിയുടെ രജിസ്ട്രേഷന് ആവശ്യമായി വരുന്ന മുദ്രവിലയും രജിസ്ട്രേഷന്‍ ഫീസും ഒഴിവാക്കി നല്‍കുന്നതുമായി ബന്ധപ്പെട്ട് പുറപ്പെടുവിച്ച ഉത്തരവില്‍ ഇതിനാവശ്യമായ ഭേദഗതി വരുത്തുമെന്ന് അറിയിച്ചു.

Leave a Reply

Your email address will not be published.