കൊയിലാണ്ടി എസ്.എ.ആർ.ബി.ടി.എം.ഗവ.കോളേജിൽ 2024-25 അദ്ധ്യയന വർഷത്തേക്ക് സൈക്കോളജി അപ്രൻ്റീസ് നിയമനം

ജീവനി പദ്ധതിയുടെ ഭാഗമായി കൊയിലാണ്ടി എസ്.എ.ആർ.ബി.ടി.എം.ഗവ.കോളേജിൽ 2024-25 അദ്ധ്യയന വർഷത്തേക്ക് സൈക്കോളജി അപ്രൻ്റീസിനെ നിയമിക്കുന്നു. രണ്ട് ഒഴിവുകളാണ് നിലവിലുള്ളത്. നിയമിക്കപ്പെടുന്നവരിൽ ഒരാൾ പൂർണ്ണമായും എസ്.എ.ആർ.ബി.ടി.എം. ഗവ. കോളേജിൽ ജോലി ചെയ്യേണ്ടതും, രണ്ടാമത്തെ ആൾ ശ്രീ നാരായണ ഗുരു കോളേജ് ചേളന്നൂരിലും,  ആർ.എസ്.എം, എസ്.എൻ.ഡി.പി യോഗം കോളേജ് കൊയിലാണ്ടിയിലും ജോലി ചെയ്യേണ്ടതാണ്.

സൈക്കോളജിയിൽ ബിരുദാനന്തര ബിരുദം (എം.എ / എം.എസ്.സി റഗുലർ പഠനം) ആണ് യോഗ്യത. ഉദ്യോഗാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം 2024 സപ്തംബർ 6 ന് രാവിലെ 10.30 മണിക്ക് കോളേജ് ഓഫീസിൽ അഭിമുഖത്തിന് ഹാജരാകേണ്ടതാണ്.

Leave a Reply

Your email address will not be published.