കൊയിലാണ്ടി ഹാര്‍ബര്‍ വികസനം,പി.എം.എം.എസ്.വൈ (പ്രധാന മന്ത്രി മത്സ്യ സമ്പദ് യോജന) പദ്ധതി പ്രധാനമന്ത്രി ഓണ്‍ലൈനായി ഇന്ന് ഉദ്ഘാടനം ചെയ്യും

കൊയിലാണ്ടി: ഹാര്‍ബറിലേ പ്രധാന മന്ത്രി മത്സ്യ സമ്പദ് യോജന(പി.എം.എം.എസ്.വൈ) പദ്ധതികളുടെ നിര്‍മാണ ഉദ്ഘാടനം ഓഗസ്റ്റ് 30 വെള്ളിയാഴ്ച ഒരു മണിക്ക് പ്രധാനമന്ത്രി നരേന്ദ്രമോഡി ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്യും.കേന്ദ്ര ഫിഷറീസ് മന്ത്രി രാജീവ് രഞ്ജന്‍ സിങ്ങ്(ലലന്‍ സിങ്ങ്),കേന്ദ്ര ഫിഷറീസ് സഹമന്ത്രി ജോര്‍ജ് കുര്യന്‍, കേരള ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാന്‍ എന്നിവര്‍ ഓണ്‍ലൈനായി പങ്കെടുക്കും. കൊയിലാണ്ടി ഹാര്‍ബറില്‍ നടക്കുന്ന ചടങ്ങില്‍ ഷാഫി പറമ്പില്‍ എം.പി.കാനത്തില്‍ ജമീല എം.എല്‍.എ. മറ്റു ജനപ്രതിനിധികള്‍ എന്നിവരും പങ്കെടുക്കും. പ്രധാന മന്ത്രി ഉദ്ഘാടനം ചെയ്യുന്ന വിവരം കഴിഞ്ഞ ദിവസം മാത്രമാണ് ലഭിച്ചതെന്ന് എം.എല്‍.എ ഓഫീസില്‍ നിന്ന് അറിയിച്ചു.
പ്രധാന്‍ മന്ത്രി മത്സ്യ സമ്പദ യോജന പദ്ധതി മത്സ്യമേഖലയുടെ സമഗ്രവികസനത്തിനുളളതാണ്. പദ്ധതിയുടെ 60 ശതമാനം കേന്ദ്ര സര്‍ക്കാറും 40 ശതമാനം സംസ്ഥാന സര്‍ക്കാറും വഹിക്കും.മത്സ്യത്തൊഴിലാളികളുടെയും മത്സ്യ കര്‍ഷകരുടെയും വരുമാനം ഇരട്ടിയാക്കുകയും കുടുതല്‍ തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുകയുമാണ് ലക്ഷ്യം. മത്സ്യത്തൊഴിലാളികള്‍ക്കും മത്സ്യ കര്‍ഷകര്‍ക്കും സാമൂഹികവും സാമ്പത്തികവുമായ സുരക്ഷ ഉറപ്പാക്കുക.യും ലക്ഷ്യമാണ്.
കൊയിലാണ്ടി ഹാര്‍ബറില്‍ 28 കോടി രൂപയുടെ വികസന പദ്ധതികളാണ് നടപ്പിലാക്കുന്നതെന്ന് കാനത്തില്‍ ജമീല എം.എല്‍.എ അറിയിച്ചു.
2020ല്‍ പ്രാഥമിക കാര്യങ്ങള്‍ മാത്രം പൂര്‍ത്തിയാക്കിയാണ് കൊയിലാണ്ടി ഹാര്‍ബര്‍ ഉദ്ഘാടനം ചെയ്തത്. എന്നാല്‍ ഇപ്പോള്‍ മസ്ത്യ ബന്ധന യാനങ്ങളുടെ എണ്ണം വലിയ തോതില്‍ വര്‍ദ്ധിച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഹാര്‍ബര്‍ എഞ്ചിനിയറിംഗ് വകുപ്പ് ബര്‍ത്തിങ്ങ് ജെട്ടി,വല റിപ്പെയറിംഗ് ഷെഡ്,പാര്‍ക്കിംഗ് ഏരിയാ,റോഡ് ,വൈദ്യുതികരണം,കോള്‍ഡ് സ്‌റ്റോറേഡ്,ജല വിതരണം,ഡ്രഡ്ജിംഗ്എന്നിവ പി.എം.എം.എസ്.വൈ പദ്ധതിയില്‍ ഉള്‍പ്പെടുത്തി സര്‍ക്കാറിലേക്ക് പ്രപ്പോസല്‍ അയച്ചത്. ഇതിന്റെ അടിസ്ഥാനത്തില്‍ നടപ്പിലാക്കുന്ന പദ്ധതികളുടെ 60 ശതമാനം ചെലവ് കേന്ദ്രവും 40 ശതമാനം സംസ്ഥാന സര്‍ക്കാറും വഹിക്കും.
ഹാര്‍ബറില്‍ യാനങ്ങളുടെ എണ്ണം കൂടിയതിനാല്‍ മീന്‍ ഇറക്കുന്നതിന് മണിക്കൂറുകളോളം തൊഴിലാളികള്‍ കാത്തു നില്‍ക്കണം. ഇത് കച്ചവട സാധ്യതയെ പ്രതികൂലമായി ബാധിക്കും. ഈ പ്രശ്‌നം പരിഹരിക്കാനായി 100 മീററര്‍ നീളത്തിലും ഏഴര മീറ്റര്‍ വീതിയിലും ബര്‍ത്തിങ് ജട്ടിയുടെ നിര്‍മ്മാണം തുടങ്ങിയിട്ടുണ്ട്. ഹാര്‍ബറിന്റെ തെക്ക് ഭാഗത്ത് ഹാര്‍ബര്‍ ബേസിനില്‍ വന്‍ തോതില്‍ മണലും ചെളിയും അടിഞ്ഞു കൂടിയിട്ടുണ്ട്. 50 ഹെക്ടര്‍ ഭാഗത്താണ് മണ്ണ് രൂപപ്പെട്ടത്. ഇതോടെ ഹാര്‍ബറിന്റെ ആഴം കുറഞ്ഞു. ഈ ചെളി ഡ്രഡ്ജിംഗ് നടത്തി നീക്കം ചെയ്യണം. ഈ പ്രവൃത്തിയും നടന്നു കൊണ്ടിരിക്കുകയാണ്.

Leave a Reply

Your email address will not be published.

Previous Story

സാമൂഹ്യരംഗത്ത് വനിതകളുടെ സാന്നിധ്യം സജീവമാക്കണം ടി.വി ഗിരിജ

Next Story

നാദാപുരത്ത് ബസുകൾ കൂട്ടിയിടിച്ച് അപകടം. നിരവധി പേർക്ക് പരിക്ക്

Latest from Local News

കുറ്റ്യാടിയില്‍ കുട്ടികളും അതിഥി തൊഴിലാളിയും ഉള്‍പ്പെടെ എട്ട് പേര്‍ക്ക് തെരുവ് നായയുടെ കടിയേറ്റു

കുറ്റ്യാടിയില്‍  തെരുവ് നായ ശല്യം രൂക്ഷം. കുട്ടികളും അതിഥി തൊഴിലാളിയും ഉള്‍പ്പെടെ എട്ട് പേര്‍ക്ക് തെരുവ് നായയുടെ കടിയേറ്റു. കുറ്റ്യാടിയി പ്രദേശത്താകെ ഭീതി

കൊയിലാണ്ടി മേനോക്കി വീട്ടിൽ പി. രാമകൃഷ്ണൻ നായർ അന്തരിച്ചു

കൊയിലാണ്ടി മേനോക്കി വീട്ടിൽ പി. രാമകൃഷ്ണൻ നായർ അന്തരിച്ചു കൊല്ലം വടക്കേ പറമ്പത്ത് തളിയിൽ പരേതരായ കൃഷ്ണൻ നമ്പ്യാരുടേയും കുട്ടിയമ്മയുടെ മകനാണ്.

നടേരിക്കടവ് പാലം നിര്‍മ്മാണം, സ്ഥലമേറ്റെടുപ്പ് നടപടികള്‍ പൂര്‍ത്തിയായില്ല,പ്രവൃത്തി തുടങ്ങാന്‍ ആയില്ല

പേരാമ്പ്ര നിയോജക മണ്ഡലത്തിലെ കീഴരിയൂര്‍ പഞ്ചായത്തിനെയും -കൊയിലാണ്ടി നഗരസഭയെയും ബന്ധിപ്പിക്കുന്ന നടേരിക്കടവ് പാലത്തിന്റെ പ്രവൃത്തി ഉദ്ഘാടനം നടന്നെങ്കിലും പാലം പണി തുടങ്ങാനായില്ല.

ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി തകർക്കുന്ന കേന്ദ്ര സർക്കാരിന്റെ നയങ്ങൾക്കെതിരെ സി.പി.ഐ സായാഹ്ന ധർണ സംഘടിപ്പിച്ചു

ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി തകർക്കുന്ന കേന്ദ്ര സർക്കാരിന്റെ നയങ്ങൾക്കെതിരെ കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (സി.പി.ഐ) കൊയിലാണ്ടി ലോക്കൽ കമ്മറ്റിയുടെ നേതൃത്വത്തിൽ