മേപ്പയൂർ-നെല്ല്യാടി-കൊല്ലം റോഡ് നവീകരണം നീളുന്നതിൽ പ്രതിഷേധിച്ച് പേരാമ്പ്ര എം.എൽ.എ യുടെ ഓഫീസിലേക്ക് സപ്തംബർ 2 ന് യു.ഡി.എഫ് മാർച്ച്

മേപ്പയൂർ:ഒന്നാം പിണറായി ഭരണത്തിൽ കിഫ്ബിയിൽ ഉൾപ്പെടുത്തി വളരെ കൊട്ടിഘോഷിച്ച് പേരാമ്പ്ര എം.എൻ.എ ടി.പി രാമകൃഷ്ണൻ മന്ത്രിയായിരിക്കെ നാടുനീളെ പോസ്റ്റർ പ്രചരണം നടത്തിയ മേപ്പയൂർ-നെല്യാടി-കൊല്ലം റോഡ് 10 മീറ്റർ വീതിയാക്കാനുള്ള അതിന്റെ സർവ്വേ നടപടികൾ പൂർത്തിയാക്കാതെ വഴിമുട്ടി നിൽക്കുന്നു.39 കോടി രൂപ വകയിരുത്തിയതല്ലാതെ മേൽസുചിപ്പിച്ച ടെന്റർ നടപടിക്രമങ്ങൾ പൂർത്തീകരിക്കാത്തതു കൊണ്ട് കാര്യകൾ മുന്നോട്ടു നീങ്ങുന്നില്ല.കഴിഞ്ഞ കുറേ വർഷമായി റോഡുമായി ബന്ധപ്പെട്ട യാതൊരു വർക്കും നടക്കാത്തതു കാരണം റോഡ് ആകെ താറുമാറായി വാഹനയാത്രയും,കാൽ നടയാത്രയും നടത്താൻ കഴിയാത്ത വിധത്തിൽ ജനം പ്രയാസപ്പെടുന്നു.മേപ്പയൂർ,കീഴരിയൂർ യു.ഡി.എഫ് കമ്മിറ്റികൾ കഴിഞ്ഞ കുറച്ചു ദിവസങ്ങൾക്ക് മുൻപ് മേപ്പയൂരിലും,കീഴരിയൂരും പ്രതിഷേധ വിശദീകരണ പൊതുയോഗങ്ങളും,കൊയിലാണ്ടി പൊതുമരാമത്ത് എഞ്ചിനിയറുടെ ഓഫീസിനു മുൻപിൽ വ്യത്യസ്ഥ ദിവസങ്ങളിൽ പ്രതിഷേധ ധർണ്ണയും സംഘടിപ്പിച്ചിരുന്നു.അതിനു ശേഷം ജില്ലാ കലക്ടറുടെ ഇടപെടൽ മൂലം വാട്ടറതോറിറ്റി അത്യാവശ്യം പാച്ച് വർക്കുകൾ നടത്തി മുന്നോട്ടു പോകുകയല്ലാതെ മറ്റൊരു തുടർ നടപടിയും എം.എൽ.എ യോ ബന്ധപ്പെട്ടവരോ ചെയ്യുന്നില്ല.ഇതിൽ പ്രതിഷേധിച്ച് മേപ്പയൂർ,കീഴരിയൂർ പഞ്ചായത്ത് യു.സി.എഫ് കമ്മിറ്റികൾ സംയുക്തമായി മേപ്പയൂർ ഇന്ദിരാഭവനിൽ യോഗം ചേർന്ന് സായുക്ത സമരസമിതിക്ക് രൂപം നൽകി.സംയുക്ത സമരസമിതിയുടെ നേതൃത്വത്തിൽ സമരത്തിന്റെ രണ്ടാം ഘട്ടത്തിന്റെ ഭാഗമായി സപ്തംബർ 2 ന് പേരാമ്പ്ര എം.എൽ.എ ടി.പി രാമകൃഷ്ണന്റെ ഓഫീസിലേക്ക് മാർച്ച് നടത്താൻ തീരുമാനിച്ചു.സമരസമിതി യോഗം പേരാമ്പ്ര നിയോജക മണ്ഡലം യു.ഡി.എഫ് ചെയർമാൻ ടി.കെ ഇബ്രാഹിം ഉദ്ഘാടനം ചെയ്തു.കീഴരിയൂർ പഞ്ചായത്ത് യു.ഡി.എഫ് കൺവീനറും കീഴരിയൂർ മണ്ഡലം കോൺഗ്രസ്സ് പ്രസിഡന്റുമായ ഇടത്തിൽ ശിവൻ അധ്യക്ഷനായി.മേപ്പയൂർ പഞ്ചായത്ത് യു.ഡി.എഫ് കൺവീനർ എം.കെ അബ്ദുറഹിമാൻ മാസ്റ്റർ സ്വാഗതവും,മേപ്പയൂർ മണ്ഡലം കോൺഗ്രസ്സ് പ്രസിഡന്റ് പി.കെ അനീഷ് നന്ദിയും പറഞ്ഞു.മേപ്പയൂർ ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡന്റ് കെ.പി രാമചന്ദ്രൻ,മേപ്പയൂർ പഞ്ചായത്ത് യു.ഡി.എഫ് ചെയർമാൻ പറമ്പാട്ട് സുധാകരൻ,കീഴരിയൂർ പഞ്ചായത്ത് മുസ് ലിം ലീഗ് പ്രസിഡന്റും പഞ്ചായത്ത് യു.ഡി.എഫ് ചെയർമാനുമായ ടി.യു സൈനുദ്ദീൻ,ടി.എം അബ്ദുള്ള,റസാഖ് കുന്നുമ്മൽ,സി.പി നാരായണൻ,ജി.പി പ്രീജിത്ത്,അന്തേരി ഗോപാലക്യഷ്ണൻ,വേലായുധൻ കീഴരിയൂർ,ഒ.കെ കുമാരൻ എന്നിവർ സംസാരിച്ചു.സമരസമിതിയുടെ ചെയർമാനായി പറമ്പാട്ട് സുധാകരനേയും,കൺവീനറായി ടി.യു സൈനുദ്ദീനേയും തെരഞ്ഞെടുത്തു.

Leave a Reply

Your email address will not be published.

Previous Story

സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്; കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഓറഞ്ച് അലര്‍ട്ട്

Next Story

സാമൂഹ്യരംഗത്ത് വനിതകളുടെ സാന്നിധ്യം സജീവമാക്കണം ടി.വി ഗിരിജ

Latest from Local News

ചികിത്സക്ക് എത്തിയ കുഞ്ഞിനെ പരിശോധിക്കാതെ മരുന്ന് നൽകി; ഡോക്ടർക്കെതിരെ നടപടി ആവശ്യപ്പെട്ടു മേപ്പയ്യൂർ പഞ്ചായത്ത് മുസ്‌ലിം ലീഗ് കമ്മിറ്റി

മേപ്പയ്യൂർ:മേപ്പയ്യൂർ കുടുംബാരോഗ്യ കേന്ദ്രത്തിൽ ചികിത്സയ്ക്ക് എത്തിയ പിഞ്ചുകുഞ്ഞിനെ പരിശോധിക്കുക പോലും ചെയ്യാതെ ടോക്കണിൻ്റെ പിറകു വശത്ത് മരുന്ന് കുറിച്ചു നൽകിയ ഡോക്ടർക്കെതിരെ

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ആഗസ്റ്റ് 16 ശനിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ആഗസ്റ്റ് 16 ശനിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും… 1. ഗൈനക്കോളജി വിഭാഗം ഡോ:ശ്രീക്ഷ്മി. കെ 10.00

ഖാദി വസ്ത്രാലയം കൊടശ്ശേരി ഓണം വിപണനമേള അത്തോളി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ബിന്ദു രാജൻ ഉദ്ഘാടനം ചെയ്തു

അത്തോളി: ഖാദി വസ്ത്രാലയം കൊടശ്ശേരി ഓണം വിപണനമേള അത്തോളി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ബിന്ദു രാജൻ ഉദ്ഘാടനം ചെയ്തു.വാർഡ് മെമ്പർ വാസവൻ പൊയിലിൽ

തോരയിക്കടവ് പാലത്തിന്റെ തകർച്ചയ്ക്ക് കാരണം അഴിമതി: സി ആർ പ്രഫുൽ കൃഷ്ണൻ

തോരയിക്കടവ് പാലം നിർമ്മാണത്തിനിടെ തകർന്നു വീഴാൻ കാരണം സംസ്ഥാന സർക്കാരിന്റെ അഴിമതിയാണെന്നു ബിജെപി കോഴിക്കോട് നോർത്ത് ജില്ല പ്രസിഡന്റ്‌ സി ആർ