വനിതകള്‍ക്ക് എതിരെയുള്ള കടന്നാക്രമണം സാംസ്‌കാരിക കേരളത്തിന് മാനക്കേട്

കൊയിലാണ്ടി: വനിതകള്‍ക്ക് എതിരെയുള്ള കടന്നാക്രമണം സാംസ്‌കാരിക കേരളത്തിന് മാനക്കേടാണെന്നും, ഇതിനെ കേരളം ഒറ്റക്കെട്ടായി ചെറുക്കണമെന്നും കേരള സീനിയര്‍ സിറ്റിസണ്‍സ് ഫോറം ജില്ലാ വനിതാ ഫോറം കണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു.സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കുമാരന്‍,വൈസ് പ്രസിഡന്റ്മാരായ കെ.വി.ബാലന്‍ കുറുപ്പ്,ടി.പത്മിനി,ജില്ലാ പ്രസിഡന്റ് ഇ.കെ.അബൂബക്കര്‍,ജില്ലാ സെക്രട്ടറി സോമന്‍ ചാലില്‍, ജില്ലാ വൈസ് പ്രസിഡന്റ് കെ.കെ. ഗോവിന്ദന്‍ കുട്ടി,കെ.പി.വിജയ,വനിതാ ഫോറം ജില്ലാ പ്രസിഡന്റ് ഗിരിജാ ഭായ്,ശ്യാമള, പ്രേമി, മുന്‍ സംസ്ഥാന സെക്രട്ടറി പൂതേരി ദാമോദരന്‍ നായര്‍, ട്രഷറര്‍ പി.വി. പുഷ്പന്‍ എന്നിവര്‍ സംസാരിച്ചു.
പാലക്കാട് പ്രേം രാജ് ഇ.കെ.ഗോവിന്ദന്‍ മാസ്റ്റര്‍ അനുസ്മരണ പ്രഭാഷണം നടത്തി.നാടക പ്രതിഭ എം നാരായണന്‍, ഗുഡ് സര്‍വീസ് എന്‍ട്രി ലഭിച്ച കൊയിലാണ്ടി മുന്‍സിഫ് കോടതി ജീവനക്കാരി പി.ടി. ലീലാവതി എന്നിവരെ ആദരിച്ചു.

Leave a Reply

Your email address will not be published.