കൊല്ലത്ത് ട്രെയിന്‍തട്ടി പുളിയഞ്ചേരി സ്വദേശി മരിച്ചു

കൊയിലാണ്ടി: കൊല്ലത്ത് ട്രെയിന്‍തട്ടി പുളിയഞ്ചേരി സ്വദേശി കുന്നുമ്മല്‍ താഴെ സതീശന്‍ (45) മരിച്ചു.  ഇന്നലെ ആറുമണിയോടെ മംഗളുരു-തിരുവനന്തപുരം എക്‌സ്പ്രസ് തട്ടിയാണ് സതീശന്‍ മരണപ്പെട്ടത്. വൈകുന്നേരം പുളിയഞ്ചേരിയിലെ വീട്ടില്‍ നിന്നും ഇറങ്ങിയതാണ്. മൃതദേഹം തിരിച്ചറിയാനാവാത്തവിധം ചിതറിയിരുന്നു. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റുമോര്‍ട്ടത്തിനുശേഷം ഇന്ന് ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. ഭാര്യ: ജിഷ. മകന്‍: സായ് കൃഷ്ണ.

Leave a Reply

Your email address will not be published.