ചേമഞ്ചേരി വെറ്റിലപ്പാറയിലെ ഗതാഗത പ്രശ്നം എം.പി യ്ക്കും എം.എൽ.എയ്ക്കും നിവേദനം നൽകി

പൂക്കാട്: ചേമഞ്ചേരിയിലെ വെറ്റിലപ്പാറയിൽ ദേശീയ പാത നിർമ്മാണം ജനങ്ങളുടെ സഞ്ചാരസ്വാതന്ത്ര്യം തടസ്സപ്പെടുത്തുന്ന അവസ്ഥയിലാണെന്ന ro ഇതിന് പരിഹാരം കാണാൻ ഇടപെടണം എന്നും ആവശ്യപ്പെട്ട് ഷാഫി പറമ്പിൽ എം.പി ക്കും കാനത്തിൽ ജമീല എം.എൽ.എയ്ക്കും നാട്ടുകാർ നിവേദനം നൽകി.ഇവിടെ മിനി അണ്ടർ പാസോ അല്ലെങ്കിൽ ബോക്സ് കൽവർട്ടോ സ്ഥാപിക്കണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത് .റോഡിന് പടിഞ്ഞാറ് ഭാഗത്തുള്ള മൃഗാശുപത്രിയിലേക്ക് ക്ഷീര കർഷകർക്ക് എത്തിച്ചേരണമെങ്കിൽ മൂന്ന് കിലോമീറ്റർ വാഹനത്തിൽ സഞ്ചരിച്ചു വേണം കന്നുകാലികളെ എത്തിക്കാൻ .ഉപജീവനത്തിനായി കാലികളെ വളർത്തുന്നവർക്ക് ആശ്രയിക്കാവുന്ന ഏക സ്ഥാപനമാണ് സർക്കാർ മൃഗാശുപത്രി .കൊളക്കാട് റോഡും മൂത്തോന റോഡും ചേരുന്ന വെറ്റിലപ്പാറ ജംഗ്ഷനിലെ രണ്ട് ബസ്സ് സ്റ്റോപ്പുകളിലും ഇറങ്ങുന്ന യാത്രക്കാർക്ക് ഇരുഭാഗത്തേക്കും സഞ്ചരിക്കാൻ സാധിക്കാത്ത വിധമാണ് റോഡ് നിർമ്മാണം. ഈ ജംഗ്ഷനിൽ കാൽനട യാത്രക്കാർക്കും ചെറുവാഹനങ്ങൾക്കും കടന്ന് പോകാൻ ഉതകുന്ന മിനി അണ്ടർ പാസ്സ് അനിവാര്യമാണ്. വെറ്റിലപ്പാറ ജുമാ മസ്ജിദിലും തിരുവങ്ങൂർ നരസിംഹ പാർത്ഥസാരഥി ക്ഷേത്രത്തിലും എത്തേണ്ട പ്രദേശവാസികളും റോഡ് കടക്കാൻ മൂന്ന് കിലോമീറ്റർ ചുറ്റിവരണം. ദീർഘദൂര യാത്രക്കാരുടെ ആവശ്യങ്ങൾക്ക് മുൻഗണന നൽകി ഹൈവേ നിർമ്മിക്കുമ്പോൾ തദ്ദേശീയരായ നാട്ടുകാരുടെ സഞ്ചാര സ്വാതന്ത്ര്യം അപഹരിച്ചെടുക്കുന്നതും അവർക്ക് സ്വന്തം വീട്ടിലെത്താൻ കിലോമീറ്ററുകൾ സഞ്ചരിപ്പിക്കുന്നത്യം ശരിയായ നടപടിയല്ല.അതിനാൽ റോഡിനായി സ്ഥലം വിട്ടുകൊടുത്തവരേയും പ്രദേശവാസികളേയും വട്ടംചുറ്റിക്കുന്ന നിർമ്മാണ രീതിയിൽ നിന്ന് എൻ.എച്ച്. എ .ഐ അധികാരികൾ പിന്മാറണം. ഓവുചാലുകളിലെ വെള്ളം ജനവാസ കേന്ദ്രങ്ങളിലേക്കും അങ്കണവാടിയിലേക്കു മാ ണ് വെറ്റിലപ്പാറ ഭാഗത്ത് തുറന്ന് വെച്ചിരിക്കുന്നത്: ഇത് പൊതുജനങ്ങളെ ദ്രോഹിക്കുന്നതാണ്. ആവശ്യത്തിന് സ്ഥലമേറ്റെടുത്ത ഇടങ്ങളിൽ സർവ്വീസ് റോഡുകൾ വീതി കുറച്ച് നിർമ്മിച്ചത് അപകടങ്ങളും ഗതാഗതകുരുക്കും വർദ്ധിപ്പിക്കാൻ മാത്രമെ സഹായിക്കൂ.ഈ കാര്യങ്ങൾ വിവരിച്ചുകൊണ്ട് 600 നാട്ടുകാർ ഒപ്പിട്ട നിവേദനം ഷാഫി പറമ്പിൽ എം.പി, കാനത്തിൽ ജമീല എം.എൽ.എ , ജില്ലാ കലക്ടർ, ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് എന്നിവർക്ക് സമർപ്പിച്ചു.

Leave a Reply

Your email address will not be published.

Previous Story

ജി വി എച് എസ് എസ് താമരശ്ശേരിക്ക് ജില്ലാ പഞ്ചായത്ത് നിർമ്മിച്ച് നൽകിയ 5 ക്ലാസ് മുറികൾ ഉള്ള കെട്ടിടം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ഷീജ ശശി ഉദ്ഘാദാനം ചെയ്തു

Next Story

സ്ത്രീകൾക്കെതിരെയുള്ള അക്രമങ്ങൾക്കും ചൂഷണങ്ങൾക്കും എതിരെ സമത്വജാല തെളിയിച്ച് എൻഎസ്എസ് വളണ്ടിയർമാർ

Latest from Local News

റബർ തോട്ടത്തിൽ റോക്കറ്റ് രൂപത്തിലുള്ള വസ്തു; ജനവാസമേഖലയിലെ സംഭവം ആശങ്ക ഉയർത്തുന്നു

ചക്കിട്ടപാറ – പെരുവണ്ണാമൂഴി പാതയോരത്തെ കൃഷിയിടത്തിൽ കത്തുന്ന നിലയിൽ റോക്കറ്റ് രൂപത്തിലുള്ള വസ്തുക്കൾ പതിച്ചത് ആളുകളിൽ പരിഭ്രാന്തിയുണ്ടാക്കി. റബർ തോട്ടത്തിലായിരുന്നു അഗ്നി

അയ്യപ്പസന്നിധിയിൽ ‘അറപ്പക്കൈ’ വീര്യം; ശബരിമലയിൽ അയ്യപ്പനു മുൻപിൽ ശിവശക്തി സംഘത്തിന്റെ കളരിപ്പയറ്റ് സമർപ്പണം

കോഴിക്കോട് ജില്ലയിലെ പേരാമ്പ്രയിൽ നിന്നെത്തിയ ‘ശിവശക്തി കളരി സംഘം’ സന്നിധാനത്തെ വലിയ നടപ്പന്തലിലെ ശാസ്താ ഓഡിറ്റോറിയത്തിൽ കളരിപ്പയറ്റ് അവതരിപ്പിച്ചപ്പോൾ അത് വില്ലാളിവീരനായ

കോഴിക്കോട് ഗവ: മെഡിക്കൽകോളേജ് ഹോസ്പിറ്റൽ 08-12-25 തിങ്കൾ പ്രവർത്തിക്കുന്ന ഒ.പി.വിവരങ്ങൾ

കോഴിക്കോട് ഗവ: മെഡിക്കൽകോളേജ് ഹോസ്പിറ്റൽ 08-12-25 തിങ്കൾ പ്രവർത്തിക്കുന്ന ഒ.പി.വിവരങ്ങൾ മെഡിസിൻ വിഭാഗം ഡോ ഗീത പി. സർജറി വിഭാഗം ഡോ.

ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്ത് സ്ഥാനാർഥി സംഗമവും പൊതുയോഗവും അരങ്ങാടത്ത് കെ സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു

കൊയിലാണ്ടി: ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്ത് സ്ഥാനാർഥി സംഗമവും പൊതുയോഗവും അരങ്ങാടത്ത് കെ സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. കേന്ദ്രം കേരളത്തെ അവഗണിക്കുന്നു എന്ന ആരോപണം

മേപ്പയ്യൂരിൽ യു.ഡി.എഫ് പ്രകടനപത്രിക പ്രകാശനം ചെയ്തു

മേപ്പയ്യൂർ: മേപ്പയ്യൂർ പഞ്ചായത്ത് യു.ഡി.എഫ് കമ്മിറ്റി ഗ്രാമപഞ്ചായത്ത് പ്രകടനപത്രിക പ്രകാശനം ചെയ്തു. തരിശായി കിടക്കുന്ന ജില്ലയിലെ നെല്ലറ എന്ന് വിശേഷിപ്പിക്കുന്ന കരുവോട്,