മേപ്പയൂരിൽ സ്വകാര്യ ബസ് നിയന്ത്രണം വിട്ട് അപകടം

/

 

മേപ്പയ്യൂരിൽ ബസ്സ് നിയന്ത്രണംവിട്ട് മറിഞ്ഞ് അപകടം. ഇന്ന് രാവിലെ 7 മണിയോടെയാണ് സംഭവം. കൊയിലാണ്ടി നിന്ന് മേപ്പയ്യൂരിലേക്ക് പോകുന്ന അരീക്കല്‍ എന്ന ബസ്സ് നരക്കോട് കല്ലങ്കിത്തഴെ വച്ച് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു.

അപകടത്തില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികളടക്കം നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. നാട്ടുകാരും ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തി. പരിക്കേറ്റവരെ പേരെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലേയ്ക്ക് മാറ്റി. ആരുടെയും പരിക്ക് ഗുരുതരമല്ല.

Leave a Reply

Your email address will not be published.