പള്ളിയോടത്തിൽനിന്ന് നദിയിൽ വീണ് അമരക്കാരൻ മരിച്ചു

/

ആറന്മുള അഷ്ടമിരോഹിണി വള്ളസദ്യയ്ക്കെത്തിയ കുറിയന്നൂർ പള്ളിയോടത്തിൽനിന്ന് പമ്പാനദിയിൽ വീണ് അമരക്കാരനായ അധ്യാപകൻ മുങ്ങിമരിച്ചു. കുറിയന്നൂർ മാർത്തോമ്മാ ഹൈസ്‌കൂൾ അധ്യാപകനായ കുറിയന്നൂർ തോട്ടത്തുമഠത്തിൽ തോമസ് ജോസഫ് (സണ്ണി-55) ആണ് മരിച്ചത്. കുറിയന്നൂർ പള്ളിയോടത്തിന്റെ അമരത്തിലെ രണ്ടാം അടനയമ്പുകാരനായിരുന്നു സണ്ണി .സത്രക്കടവിനു സമീപത്തു നിന്ന് തിരിഞ്ഞു ആറൻമുള ക്ഷേത്രക്കടവിലേക്കു എത്തുമ്പോഴാണു പള്ളിയോടത്തിൽനിന്നു വീണത്. മറ്റൊരാൾ നദിയിലേക്കു ചാടി രക്ഷിക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല.

റസ്ക്യൂ ബോട്ട് അംഗങ്ങളും അഗ്നിരക്ഷാസേനയുടെ സ്‌കൂബ : ടീമും തിരഞ്ഞെങ്കിലും കണ്ടെത്താനായില്ല. ഒടുവിൽ പ്രദേശവാസികളാണ് മൃതദേഹം കണ്ടെത്തിയത്.

ഭാര്യ: ഇരവിപേരൂർ ശങ്കരമംഗലത്ത് മംഗലശേരിൽ ആശ ജേക്കബ് (തിരുവല്ല ഈസ്‌റ്റ് കോ-ഓപ്പറേറ്റീവ് ബാങ്ക് ഡപ്യൂട്ടി ജനറൽ മാനേജർ). മക്കൾ: അശ്വിൻ ജോസഫ് തോമസ്, അലീഷ മെറിൻ തോമസ്. ടി.എ.ജോസ ഫിൻ്റെയും പരേതയായ മേരിക്കുട്ടി ജോസഫിൻ്റെ യും മകനായ തോമസ് 40 വർഷത്തിലേറെയായി കുറിയന്നൂർ പള്ളിയോടത്തിന്റെ ഭാഗമായിരുന്നു.തിരുവല്ല ടൈറ്റസ് സെക്കൻഡ് ബി.എഡ് കോളേജിലെ പൂർവ്വ വിദ്യാർത്ഥിയാണ് .

Leave a Reply

Your email address will not be published.

Previous Story

മേപ്പയൂരിൽ സ്വകാര്യ ബസ് നിയന്ത്രണം വിട്ട് അപകടം

Next Story

കൊയിലാണ്ടി ഇരുവിലാടത്ത് ലക്ഷ്മി അമ്മ അന്തരിച്ചു

Latest from Main News

ബലാത്സംഗക്കേസില്‍ ഒളിവില്‍ കഴിയുന്ന രാഹുല്‍ മാങ്കൂട്ടത്തിലിനെ കണ്ടെത്താന്‍ പുതിയ അന്വേഷണസംഘത്തെ നിയോഗിച്ച് ക്രൈംബ്രാഞ്ച്

ബലാത്സംഗക്കേസില്‍ ഒളിവില്‍ കഴിയുന്ന രാഹുല്‍ മാങ്കൂട്ടത്തിലിനെ കണ്ടെത്താന്‍ പുതിയ അന്വേഷണസംഘത്തെ നിയോഗിച്ച് ക്രൈംബ്രാഞ്ച്. ആദ്യസംഘത്തില്‍നിന്ന് രാഹുലിന് വിവരങ്ങൾ ചോരുന്നുവെന്ന നിഗമനത്തിന്റെ അടിസ്ഥാനത്തിലാണ്

കടുവ സെന്‍സസിനു പോയ വനം വകുപ്പ് ജീവനക്കാരന്‍ കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ടു

അട്ടപ്പാടി വനത്തില്‍ കടുവ സെന്‍സസിനു പോയ സംഘത്തിലെ വനം വകുപ്പ് ജീവനക്കാരന്‍ കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ടു. പുതൂര്‍ ഫോറസ്റ്റ് ബീറ്റ് അസിസ്റ്റന്റ്

നിങ്ങളുടെ മൊബൈൽ ഫോണിൽ ഒരു ആപ്പ് ഇൻസ്റ്റാൾ ചെയ്യും മുമ്പ് ഇക്കാര്യങ്ങൾ ശ്രദ്ധിക്കണമെന്ന മുന്നറിയിപ്പുമായി കേരള പോലീസ്

നിങ്ങളുടെ മൊബൈൽ ഫോണിൽ ഒരു ആപ്പ് ഇൻസ്റ്റാൾ ചെയ്യും മുമ്പ് ഇക്കാര്യങ്ങൾ ശ്രദ്ധിക്കണമെന്ന മുന്നറിയിപ്പുമായി കേരള പോലീസ്. എല്ലാ അപ്പുകളും എപ്പോ‍ഴും

വർക്കലയിൽ പ്രിൻ്റിംഗ് പ്രസിനിടയിൽപ്പെട്ട് ജീവനക്കാരിക്ക് ദാരുണാന്ത്യം

വർക്കലയിൽ പ്രിൻ്റിംഗ് പ്രസിനിടയിൽപ്പെട്ട് ജീവനക്കാരിക്ക്  ദാരുണാന്ത്യം. വർക്കല ചെറുകുന്നം സ്വദേശിയായ മീനഭവനിൽ (51) വയസുള്ള മീനയാണ് മരിച്ചത്. വർക്കലയിൽ പ്രവർത്തിക്കുന്ന പൂർണ്ണ

തദ്ദേശ തിരഞ്ഞെടുപ്പിൽ ആദ്യഘട്ട വോട്ടെടുപ്പ് നടക്കുന്ന ഏഴ് ജില്ലകളിലെ പരസ്യ പ്രചാരണം നാളെ സമാപിക്കും

തദ്ദേശ തിരഞ്ഞെടുപ്പിൽ ആദ്യഘട്ട വോട്ടെടുപ്പ് നടക്കുന്ന ഏഴ് ജില്ലകളിലെ പരസ്യ പ്രചാരണം നാളെ സമാപിക്കും. ചൊവ്വാഴ്ചയാണ് വോട്ടെടുപ്പ്. പ്രചാരണം അവസാന മണിക്കൂറുകളിലേക്ക്