ആറന്മുള പാര്‍ത്ഥസാരഥി ക്ഷേത്രത്തിലെ പ്രസിദ്ധമായ അഷ്ടമിരോഹിണി വള്ളസദ്യ ഇന്ന്

ആറന്മുള പാര്‍ത്ഥസാരഥി ക്ഷേത്രത്തിലെ പ്രസിദ്ധമായ അഷ്ടമിരോഹിണി വള്ളസദ്യ ഇന്ന്. വള്ളസദ്യ കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി ഉദ്ഘാടനം ചെയ്യും. ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് പങ്കെടുക്കും. വള്ളസദ്യയുടെ ഒരുക്കങ്ങള്‍ എല്ലാം പൂര്‍ത്തിയായതായി പള്ളിയോട സേവാസംഘം ഭാരവാഹികള്‍ അറിയിച്ചു. പള്ളിയോട സേവാസംഘം, തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡ് എന്നിവരുടെ നേതൃത്വത്തിലാണ് വള്ളസദ്യ നടത്തുന്നത്.

52 കരകളിലെ കരനാഥന്മാരടക്കം അര ലക്ഷം പേരോളം അഷ്ടമരോഹിണി സദ്യയിൽ പങ്കുചേരും. ആനക്കൊട്ടിലിന്റെ വടക്കുവശം മുതൽ പടിഞ്ഞാറേ തിരുമുറ്റത്ത് യക്ഷിയമ്പലംവരെയുള്ള സ്ഥലം 52 കരനാഥന്മാർക്ക് ഭക്ഷണം വിളമ്പും.

ക്ഷേത്രത്തിനുള്ളിൽ 60,000 പേർക്കും പുറത്ത് 10000 പേർക്കുമാണ് സദ്യ ഒരുക്കിയിരിക്കുന്നത്. അഷ്ടമി രോഹിണിക്ക് ശേഷവും ഒക്ടോബർ രണ്ടുവരെ ക്ഷേത്രത്തിൽ വള്ളസദ്യ വഴിപാട് നടക്കും. ഭക്തർക്ക് തെക്കേത്തിരുമുറ്റത്താണ് സദ്യ. വടക്കേ മാളികയുടെ മുകളിലത്തെ ഊട്ടുപുര വിശിഷ്ടാതിഥികൾക്കായി ഒരുക്കിയിട്ടുണ്ട്. വള്ളസദ്യ വഴിപാടിന് കൂപ്പൺ എടുത്തിട്ടുള്ളവർക്ക് പാഞ്ചജന്യം, കൃഷ്ണവേണി, വിനായക എന്നീ ഓഡിറ്റോറിയങ്ങൾ ക്രമീകരിച്ചിട്ടുണ്ടെന്നും പള്ളിയോട സേവാസംഘം ഭാരവാഹികൾ അറിയിച്ചു.

Leave a Reply

Your email address will not be published.

Previous Story

ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ സിനിമ മേഖലയിലെ പ്രമുഖർക്കെതിരെ ഗുരുതര ആരോപണവുമായി നടികൾ രംഗത്ത്

Next Story

കാർ യാത്ര; പിൻ സീറ്റിലും ‘ബെൽറ്റ്’ കർശനമാക്കുന്നു

Latest from Main News

കോഴിക്കോട് ബിരിയാണി നല്‍കാന്‍ വൈകിയതിന് ഹോട്ടലുടമയെ മര്‍ദിച്ചതായി പരാതി

കോഴിക്കോട് ബിരിയാണി നല്‍കാന്‍ വൈകിയതിന് ഹോട്ടലുടമയെ മര്‍ദിച്ചതായി പരാതി. ചേളന്നൂര്‍ ദേവദാനി ഹോട്ടല്‍ ഉടമ രമേശിനെയാണ് ആക്രമിച്ചത്. ഹെല്‍മെറ്റ് കൊണ്ട് അടിയേറ്റ

റൂഫ് ടോപ്പ് സൗരോർജ്ജ വളർച്ചാനിരക്ക് : രാജ്യത്ത് ഒന്നാം സ്ഥാനം കേരളത്തിന്

പുരപ്പുറ സൗരോർജ്ജ നിലയങ്ങൾ സ്ഥാപിക്കുന്നതിലെ വാർഷിക വളർച്ചാ നിരക്കിൽ കേരളം രാജ്യത്ത് ഒന്നാം സ്ഥാനത്തെത്തി. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 99.97 ശതമാനം

06/08/2025 ലെ മന്ത്രിസഭായോഗ തീരുമാനങ്ങള്‍ മുഖ്യമന്ത്രിയുടെ ഓഫീസ്

06/08/2025 ലെ മന്ത്രിസഭായോഗ തീരുമാനങ്ങള്‍ മുഖ്യമന്ത്രിയുടെ ഓഫീസ് മെഡിസെപ് രണ്ടാം ഘട്ടത്തിന് അംഗീകാരം സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെയും പെന്‍ഷന്‍കാരുടെയും മെഡിക്കല്‍ ഇന്‍ഷുറന്‍സ്

പാലിയേക്കരയില്‍ ടോള്‍ പിരിവ് താത്കാലികമായി നിര്‍ത്തിവെയ്ക്കാന്‍ ഹൈക്കോടതി ഉത്തരവ്

പാലിയേക്കരയില്‍ ടോള്‍ തടഞ്ഞ് ഹൈക്കോടതി. നാല് ആഴ്ചത്തേക്കാണ് ടോള്‍ പിരിക്കുന്നത് തടഞ്ഞത്. ഹെെക്കോടതി ഡിവിഷൻ ബെഞ്ചിന്റേതാണ് ഉത്തരവ്. മണ്ണുത്തി-ഇടപ്പള്ളി ദേശീയപാതയിലെ അടിപ്പാത

സ്വാതന്ത്ര്യസമര ചരിത്രവുമായി ബന്ധപ്പെട്ട ചോദ്യങ്ങളും അവയുടെ ഉത്തരങ്ങളും

1. കൊല്‍ക്കത്തയ്ക്ക് സമീപം ബോല്‍പൂര്‍ ഗ്രാമത്തില്‍ രവീന്ദ്ര നാഥ ടാഗോര്‍ സ്ഥാപിച്ച വിദ്യാലയം ശാന്തി നികേതന്‍ 2. ശാന്തി നികേതന്‍ 1921