ഇന്ന് അഷ്ടമി രോഹിണി; ഉണ്ണി കണ്ണനെ കാണാൻ ​ഗുരുവായൂരിൽ പതിനായിരങ്ങൾ

 അഷ്ടമി രോഹിണി തിരക്കിൽ ​ഗുരുവായൂർ ക്ഷേത്രം. പിറന്നാൾ ദിനത്തിൽ ഉണ്ണി കണ്ണനെ കാണാൻ പതിനായിരങ്ങളാണ് ​ഗുരുവായൂരിലേക്ക് ഒഴുകുന്നത്. ഇന്ന് രാവിലെ 9 മണി മുതൽ പ്രസാദ ഊട്ട് ആരംഭിക്കും. ​ഗുരുവായൂരപ്പന് നിവേദിച്ച പാൽപ്പായസമുൾപ്പെടെയുള്ള വിശേഷാൽ പ്രസാദ ഊട്ടാണ് അഷ്ടമി രോഹിണി നാളിലെ പ്രത്യേകത.

വിവിധ സാംസ്കാരിക, കലാ പരിപാടികളും ഇന്ന് മേൽപ്പത്തൂർ ഓഡിറ്റോറിയത്തിൽ നടക്കും. വൈകീട്ട് 5നു സാംസ്കാരിക സമ്മേളനം ദേവസ്വം മന്ത്രി വിഎൻ വാസവൻ ഉദ്ഘാടനം ചെയ്യും. രാത്രി 7.30 മുതൽ സം​ഗീത നൃത്ത നാടകവും രാത്രി 10 മുതൽ കൃഷ്ണനാട്ടവും അരങ്ങേറും.

ആറൻമുള ശ്രീകൃഷ്ണ ക്ഷേത്രത്തിലും ഇന്ന് വിശേഷാൽ പൂജ ഉൾപ്പെടെയുള്ള പരിപാടികൾ. പ്രസിദ്ധമായ ആറൻമുള അഷ്മി രോഹിണി വള്ളസദ്യ ഇന്ന് നടക്കും. 11 മണിയോടെ കേന്ദ്ര മന്ത്രി സുരേഷ് ​ഗോപി ഉദ്ഘാടനം ചെയ്യും. ക്ഷേത്രത്തിനുള്ളിൽ 60,000 പേർക്കും പുറത്ത് 10000 പേർക്കുമാണ് സദ്യ ഒരുക്കുന്നത്. ഒക്ടോബർ 2 വരെ ക്ഷേത്രത്തിൽ വള്ള സദ്യ വഴിപാട് നടക്കും.

ബാല ​ഗോ​കുലത്തിന്റെ നേതൃത്വത്തിൽ സംസ്ഥാനത്ത് ഇന്ന് ശേഭാ യാത്രകൾ നടക്കും. വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ആഘോഷങ്ങൾ ഒഴിവാക്കിയിട്ടുണ്ട്.

Leave a Reply

Your email address will not be published.

Previous Story

കൊയിലാണ്ടി മേലൂർ മീത്തൽ (ദയ)ലക്ഷ്മി അമ്മ അന്തരിച്ചു

Next Story

കരിപ്പൂർ വിമാനത്താവളത്തിൽ യാത്രക്കാരനിൽ നിന്ന് സ്വർണ്ണം കവർച്ച ചെയ്യാൻ എത്തിയ അഞ്ചംഗ സംഘം പൊലീസ് പിടിയിൽ

Latest from Local News

കോഴിക്കോട്ഗവ മെഡിക്കൽകോളേജ് ഹോസ്പിറ്റൽ 15-10-25 ബുധൻ പ്രവർത്തിക്കുന്ന ഒ.പി വിഭാഗങ്ങൾ പ്രധാനഡോക്ടർമാർ

കോഴിക്കോട്ഗവ മെഡിക്കൽകോളേജ് ഹോസ്പിറ്റൽ 15-10-25 ബുധൻ പ്രവർത്തിക്കുന്ന ഒ.പി വിഭാഗങ്ങൾ. പ്രധാനഡോക്ടർമാർ മെഡിസിൻ വിഭാഗം ഡോ.ജയചന്ദ്രൻ സർജറിവിഭാഗം ഡോ രാജൻ കുമാർ

മേലൂർ കോതേരി ശ്രീസുതൻ ആന്ധ്രയിലെ ബാപട്ലയിൽ അന്തരിച്ചു

ചെങ്ങോട്ടുകാവ്: മേലൂർ കോതേരി ശ്രീസുതൻ (65) ആന്ധ്രയിലെ ബാപട്ലയിൽ അന്തരിച്ചു. അച്ഛൻ: പരേതനായ മാടഞ്ചേരി ഗംഗാധരൻ നായർ. അമ്മ: പരേതയായ കോതേരി

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഒക്ടോബർ 15 ബുധനാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഒക്ടോബർ 15 ബുധനാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും..    1.എല്ലുരോഗ വിഭാഗം  ഡോ : റിജു.