നന്തി പള്ളിക്കര റോഡ് അടക്കപ്പെടരുത് – നന്തിയിൽ സർവ്വകക്ഷി ബഹുജന കൺവെൻഷൻ

നന്തി പള്ളിക്കര റോഡ് അടക്കപ്പെടരുത് – നന്തിയിൽ സർവ്വകക്ഷി ബഹുജന കൺവെൻഷൻ – ദേശീയപാത വികസനത്തിൻ്റ ഭാഗമായി മൂടാടി ഗ്രാമപഞ്ചായത്തിലെ വിവിധ പ്രശ്നങ്ങർ പരിഹരിക്കണമെന്നാവശ്യപ്പെട്ട് ഗ്രാമപഞ്ചായത്തിൽ ബഹുജന കൺവൻഷൻ ചേർന്നു – നന്തി ചെങ്ങോട്ടുകാവ് ബൈപാസ് കടന്നു പോകുന്നത് നിലവിൽ പ്രധാന റോഡായ നന്തി – പള്ളിക്കര കിഴൂർ റോഡിനെ അടച്ചു കൊണ്ടാണ്. ഇവിടെ ഏകദേശം 7 മീറ്റർ ഉയരത്തിലാണ് ഹൈവേ കടന്നു പോകുന്നത്.നിലവിലുള്ള പള്ളിക്കര റോഡിനെ ഹൈവേയുടെ ഭാഗമായ സർവ്വീസ് റോഡിലേക്ക് കണക്റ്റ് ചെയ്യുമെന്നാണ് എൻ.എച്ച് എ ഐ.പറഞ്ഞിട്ടുള്ളത്.സർവ്വീസ് റോഡിന് 5.5 മീറ്റർ വീതി മാത്രമാണ് ഉള്ളത്. ഇത് വാഹനങ്ങൾക്ക് രണ്ട് ഭാഗത്തേക്കും പോകാൻ വലിയ പ്രയാസം സ്രിഷ്ടിക്കും.നന്തിയിലേക്കുള്ള നേരിട്ടു ള്ള പ്രവേശനവും അസാധ്യമാവും – ഇരുപതാം മൈൽ ഭാഗത്ത് റോഡിൻ്റെ മറു ഭാഗത്തേക്ക് കടക്കാൻ രണ്ട് കിലോമീറ്റർ സഞ്ചരിച്ച് തിക്കോടി അടിപ്പാത വഴി വരേണ്ടുന സാഹചര്യമാണ്. ഇവിടെ ജനങ്ങൾക്ക് മറുഭാഗത്തേക്ക് കടക്കാൻ സംവിധാനമൊരുക്കണം. വീമംഗലം- പുറക്കൽ റോഡ് ദേ ശീയപാത നിർമാണത്തിൻ്റ ഭാഗമായി അടക്കപ്പെട്ടിരിക്കുന്നു – ഗോപാലപുരത്ത് ഗോഖലെ സ്കൂളിനടുത്ത് പ്രദേശം രണ്ടായി വിഭജിക്കപ്പെട്ട സ്ഥലത്ത് ഫൂട്ട് ഓവർ ബ്രിഡ്ജ് സ്ഥാപിക്കണംഗ്രാമ പഞ്ചായത്ത് ഹാളിൽ ചേർന്ന യോഗത്തിൽ പ്രസിഡൻ്റ് സി.കെ.ശ്രീകുമാർ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അം‌ഗങ്ങളായ എം.പി.ശിവാനന്ദൻ വി പി .ദുൽ ഖിഫിൽ ബ്ളോക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ചൈത്ര വിജയൻ -സ്ഥിരം സമിതി അധ്യക്ഷൻ കെജീവാനന്ദൻ മാസ്റ്റർ വൈസ് പ്രസിഡൻ്റ് ഷീജ പട്ടേരിവാർഡുമെമ്പർമാർ പാർട്ടി നേതാക്കളായ രാമകൃഷ്ണൻ കിഴക്കയിൽ.വി.വി.സുരേഷ്.മുഹമ്മദാലി മുതുകുനി .സി .ഗോപാലൻഎം.നാരായണൻ മാസ്റ്റർ ‘ രജീഷ് മാണിക്കോത്ത് – ഓ രാഘവൻ മാസ്റ്റർ റസൽ നന്തി.സി റാജ് മുത്തായം സി. ഫൈസൽ -കെ.ടി.നാണു. ശിഹാസ് ബാബു എന്നിവർ സംസാരിച്ചു. ചേന്നോത്ത് ഭാസ്കരൻ സ്വാഗതം പറഞ്ഞു.രാമകൃഷ്ണൻ കിഴക്കയിൽ ചെയർമാൻ.വി.വി.സുരേഷ് കൺവീനർ മുഹമ്മദാലി മുതുകുനി ട്രഷററുമായ കർമസമിതി രൂപീകരിച്ചു.

Leave a Reply

Your email address will not be published.

Previous Story

കൊയിലാണ്ടിയിൽ 7.5 കോടി ചെലവിൽ മത്സ്യ ഗ്രാമം പദ്ധതി

Next Story

ലൈംഗിക പീഡനാരോപണം നേരിടുന്ന ചലച്ചിത്ര അക്കാദമി ചെയർമാനും സംവിധായകനുമായ രഞ്ജിത്ത് ഉടൻ രാജിവെക്കും

Latest from Local News

തലക്കുളത്തൂരില്‍ ലൈഫിന്റെ തണലില്‍ ആറ് കുടുംബങ്ങള്‍ കൂടി

വീട് ഒരു സ്വപ്നം മാത്രമായിരുന്നവരില്‍ ആശ്വാസത്തിന്റേയും സംതൃപ്തിയുടേയും പുഞ്ചിരി വിരിയിക്കുകയാണ് ലൈഫ് മിഷന്‍ സമ്പൂര്‍ണ പാര്‍പ്പിട പദ്ധതിയിലൂടെ തലക്കുളത്തൂര്‍ ഗ്രാമപഞ്ചായത്ത്. കാറ്റിലും

സംസ്ഥാനത്ത് മിൽമ പാലിന് വില കൂട്ടില്ലെന്ന് മിൽമ ചെയർമാൻ

സംസ്ഥാനത്ത് മിൽമാ പാലിന്റെ വില വർധിപ്പിക്കില്ലെന്ന് മിൽമ ചെയർമാൻ കെ എസ് മണി. മിൽമ ബോർഡ് യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു

കോഴിക്കോട് പൂവാട്ടുപറമ്പിൽ ബസ് സ്കൂട്ടറിൽ ഇടിച്ച് സ്കൂട്ടർ യാത്രക്കാരൻ മരിച്ചു

കോഴിക്കോട് : കോഴിക്കോട് മാവൂർ റോഡിൽ പൂവാട്ടുപറമ്പിൽ പെരുവയൽ പഞ്ചായത്ത് ഓഫീസിന് മുൻവശത്ത്ബസ് സ്കൂട്ടറിൽ ഇടിച്ച് കൂട്ടർ യാത്രക്കാരൻ മരിച്ചു.പെരുവയൽ കായലംചക്കിട്ടക്കണ്ടി