കണ്ണൂരില്‍ നിപയില്ല; ചികിത്സയില്‍ കഴിഞ്ഞ രണ്ട് പേരുടെയും ഫലം നെഗറ്റീവ്

നിപ രോഗം സംശയിച്ച് കണ്ണൂരില്‍ ചികിത്സയില്‍ കഴിഞ്ഞ രണ്ട് പേര്‍ക്കും നിപയില്ലെന്ന് പരിശോധനഫലം. കണ്ണൂര്‍ പരിയാരം മെഡിക്കല്‍ കോളജിലാണ് രണ്ടുപേരും ചികിത്സയില്‍ കഴിഞ്ഞിരുന്നത്. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ നടത്തിയ പരിശോധനയില്‍ ഇരുവരുടെയും സാമ്പിളുകള്‍ നെഗറ്റീവ് ആയതോടെ ആശങ്കകള്‍ നീങ്ങി.

മാലൂര്‍ പഞ്ചായത്തിലെ പിതാവിനെയും മകനെയുമാണ് കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വെള്ളിയാഴ്ച പ്രവേശിപ്പിച്ചത്. പനിയും ഛര്‍ദിയും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് മട്ടന്നൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയപ്പോഴാണ് നിപ ലക്ഷണങ്ങള്‍ കണ്ടെത്തിയത്. തുടര്‍ന്ന് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

മെഡിക്കല്‍ കോളജ് ആശുപത്രി ബ്ലോക്കില്‍ അഞ്ചാം നിലയില്‍ പ്രത്യേകം തയാറാക്കിയ ഐസൊലേഷന്‍ വാര്‍ഡിലാണ് ഇവര്‍ കഴിയുന്നത്. ഇവിടെ പ്രത്യേക മെഡിക്കല്‍ സംഘമാണ് രോഗികളെ പരിചരിക്കുന്നത്.

Leave a Reply

Your email address will not be published.

Previous Story

തങ്കമല ക്വാറി; നിയമപ്രകാരമുള്ള എല്ലാ നിബന്ധനകളും ക്വാറി ഉടമകള്‍ പാലിക്കണം- ജില്ലാ കലക്ടര്‍

Next Story

തിക്കോടി സർവ്വീസ് സഹകരണ ബാങ്ക് രാസാ. ടി വി എസ്സ് തിക്കോടിയും സംയുക്തമായി വനിതകൾക്ക് ടൂ വീലർ വായ്പാമേള സംഘടിപ്പിച്ചു

Latest from Local News

നമ്പ്രത്തുകരയിൽ പ്രവർത്തിക്കുന്ന സംസ്കാര പാലിയേറ്റീവ് കെയറിന് മുക്കം റോട്ടറി ക്ലബ് ഫർണിച്ചറുകൾ സംഭാവന ചെയ്തു

കീഴരിയൂർ ഗ്രാമപഞ്ചായത്ത് നമ്പ്രത്തുകരയിൽ പ്രവർത്തിക്കുന്ന സംസ്കാര പാലിയേറ്റീവ് കെയറിന് മുക്കം റോട്ടറി ക്ലബ് ഫർണിച്ചറുകൾ സംഭാവന ചെയ്തു. 100കസേര, 10 ടേബിൾ,

യുവ കവി സൈഫുദീൻ പയ്യോളിയെ അനുമോദിച്ചു

പയ്യോളി: മികച്ച ബാലസാഹിത്യത്തിനുള്ള സുവർണ്ണജ്യോതിസ്സ് പുരസ്‌കാരം ലഭിച്ച സൈഫുദ്ദീൻ പയ്യോളിയെ പയ്യോളി മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി അനുമോദിച്ചു. ചടങ്ങ് കെ.പി. സി.

മഹാത്മഗാന്ധി യൂണിവേഴ്സിറ്റിയിൽ നിന്നും ബാച്ചിലർ ഓഫ് ഫൈനാർട്സിൽ (അപ്ലൈഡ് ആർട്ട്) എം.ഫാത്തിമക്ക് ഒന്നാം റാങ്ക്

മഹാത്മഗാന്ധി യൂണിവേഴ്സിറ്റിയിൽ നിന്നും ബാച്ചിലർ ഓഫ് ഫൈനാർട്സിൽ (അപ്ലൈഡ് ആർട്ട്) ഒന്നാം റാങ്ക് നേടിയ എം.ഫാത്തിമ. എറണാകുളം തൃപ്പുണിത്തുറ ആർ എൽ