ഗായകൻ മണക്കാട് രാജൻ അന്തരിച്ചു

പ്രമുഖ ഗായകൻ മണക്കാട് രാജൻ അന്തരിച്ചു.പെരുവട്ടൂർ സ്വദേശിയായ മണക്കാട് രാജൻ ഇപ്പോൾ അണേല രാരോത്ത് കണ്ടി വീട്ടിലാണ് താമസം. ഭാര്യ: മാണിക്യം ,മകൻ ശ്യാംരാജ്(ഓട്ടോ ഡ്രൈവർ കൊയിലാണ്ടി ) ഭൗതിക ശരീരം ഉച്ചക്ക് രണ്ട് മണി വരെ രാരോത്ത് കണ്ടിയിൽ പുതു ദർശനത്തിന് വെക്കും.
സംസ്ക്കാരം പെരുവട്ടൂരിൽ .മരണവാർത്തയറിഞ്ഞു നിരവധി അന്ത്യാഞ്ജലി അർപ്പിക്കാൻ എത്തുന്നുണ്ട്.കോഴിക്കോട് ജില്ലയിൽ നിരവധി ഗാനമേള ട്രൂപ്പിൽ മണക്കാട് രാജൻ അംഗമായിരുന്നു സംസ്ഥാനത്തിനകത്തും പുറത്തും ഗാനമേളകൾ അവതരിപ്പിച്ചിട്ടുണ്ട് മണക്കാട് രാജൻ ആലപിച്ച നിരവധി ഗാനങ്ങൾ ഹിറ്റായിരുന്നു.

Leave a Reply

Your email address will not be published.