കെ.എസ്.ആർ.ടി.സി. ബസിൽ വിദേശമദ്യം കടത്തിയ ഡ്രൈവറെ സസ്‌പെൻഡ് ചെയ്തു

കോട്ടയം: കെ.എസ്.ആർ.ടി.സി.പൊൻകുന്നം ഡിപ്പോയിലെ മണക്കടവ് ഫാസ്റ്റ് പാസഞ്ചർ ബസിൽ വിദേശമദ്യം കടത്തിയതിന് ഡ്രൈവറെ സസ്‌പെൻഡ് ചെയ്തു. ഡ്രൈവർ വി.ജി. രഘുനാഥനെയാണ് സസ്‌പെൻഡ് ചെയ്തത്. താത്‌കാലിക ഡ്രൈവർ കം കണ്ടക്ടർ ജീവനക്കാരനായ ഫൈസലിനെ പിരിച്ചുവിട്ടു. സംഭവംനടന്ന ദിവസം ഇയാൾ‌ കണ്ടക്ടറുടെ ചുമതലയിലായിരുന്നു.

ഓഗസ്റ്റ് 10-നാണ് കോർപ്പറേഷന്റെ വിജിലൻസ് സ്‌ക്വാഡ് കോഴിക്കോട് ബസ്‌സ്റ്റാൻഡിൽവെച്ച് ബസിനുള്ളിൽ കണ്ടക്ടറുടെ സീറ്റിനടിയിലെ പെട്ടിയിൽനിന്ന് 750 മില്ലിലിറ്റർ വീതമുള്ള അഞ്ചുകുപ്പി വിദേശമദ്യം കണ്ടെടുത്തത്. ഇവ എക്‌സൈസിന് കൈമാറി കേസെടുത്തു.

മദ്യം കടത്തിയത് കോർപ്പറേഷന്റെ സൽപ്പേരിനു കളങ്കം വരുത്തിയെന്നും ഗുരുതര കൃത്യവിലോപവും ചട്ടലംഘനവുമാണെന്നും ചൂണ്ടിക്കാട്ടിയാണ് ഗവ.അഡീഷണൽ സെക്രട്ടറിയും വിജിലൻസ് വിഭാഗം എക്‌സിക്യൂട്ടീവ് ഡയറക്ടറുമായ എ. ഷാജി നടപടി സ്വീകരിച്ചത്.

Leave a Reply

Your email address will not be published.

Previous Story

സൈലന്‍റ് കില്ലറായി മാറി എലിപ്പനി; വേണം അതീവ ജാഗ്രത

Next Story

ജി. വി. എച്ച്. എസ്. എസ് കൊയിലാണ്ടിയുടെ ഗണിത ശാസ്ത്ര വർക്ക് ബുക്ക് പ്രകാശനം ചെയ്തു

Latest from Main News

കോഴിക്കോട് കിഴക്കെ നടക്കാവ് പൂളക്കൽ കൃഷ്ണ വിഹാറില്‍ പി. വിനോദിനി അന്തരിച്ചു

കോഴിക്കോട് : കിഴക്കെ നടക്കാവ് പൂളക്കൽ കൃഷ്ണ വിഹാറില്‍ പി. വിനോദിനി (80) അന്തരിച്ചു. പോലീസ് വകുപ്പില്‍ അഡ്മിനിസ്ട്രറ്റിവ് അസിസ്റ്റന്റായിരുന്നു. ഭർത്താവ്:

ഗവ:മെഡിക്കൽ കോളേജ് ഹോസ്പിറ്റൽ കോഴിക്കോട് 02.09.25.ചൊവ്വ ഒ.പി .വിഭാഗങ്ങൾ. പ്രധാന ഡോക്ടർമാർ

ഗവ:മെഡിക്കൽ കോളേജ് ഹോസ്പിറ്റൽ കോഴിക്കോട് 02.09.25.ചൊവ്വ ഒ.പി .വിഭാഗങ്ങൾ. പ്രധാന ഡോക്ടർമാർ 👉മെഡിസിൻവിഭാഗം ഡോ.അബ്ദുൽ മജീദ് 👉ജനറൽസർജറി ഡോ അലക്സ് ഉമ്മൻ

2025-26 അധ്യയന വർഷത്തെ സിബിഎസ്ഇ 10, 12 ക്ലാസ് ബോർഡ് പരീക്ഷയുടെ രജിസ്ട്രേഷൻ ആരംഭിച്ചു

2025-26 അധ്യയന വർഷത്തെ സിബിഎസ്ഇ 10, 12 ക്ലാസ് ബോർഡ് പരീക്ഷയുടെ രജിസ്ട്രേഷൻ ആരംഭിച്ചു. പരീക്ഷയ്ക്ക് സെപ്റ്റംബർ 30 വരെ രജിസ്റ്റർ

ആനക്കാംപൊയിൽ -കള്ളാടി- മേപ്പാടി തുരങ്കപാത പ്രവൃത്തി ഉദ്ഘാടനം മുഖ്യമന്ത്രി നിർവഹിച്ചു

ഒരിക്കലും നടപ്പാകില്ലെന്ന് കരുതിയ പല പദ്ധതികളും ഒമ്പത് വർഷം കൊണ്ട് സർക്കാർ നടപ്പാക്കിയതായി മുഖ്യമന്ത്രി പിണറായി വിജയൻ. ചുരുങ്ങിയത് 50 വർഷം