പ്രതിഷേധ സമരം നടത്തുന്ന ഡോക്ടര്‍മാര്‍ അടിയന്തരമായി ജോലിക്ക് കയറണം; സുപ്രീംകോടതി

കൊല്‍ക്കത്തയിലെ വനിതാ ഡോക്ടറുടെ മരണത്തില്‍ പ്രതിഷേധിച്ച് സമരം ചെയ്യുന്ന എല്ലാ ഡോക്ടര്‍മാര്‍ അടിയന്തരമായി ജോലിക്ക് കയറണമെന്ന നിര്‍ദേശവുമായി സുപ്രീംകോടതി ചീഫ് ജസ്റ്റിസ്. ദേശീയ കര്‍മ്മസമിതി റിപ്പോര്‍ട്ട് വരും വരെ ഡോക്ടര്‍മാര്‍ പ്രതിഷേധത്തില്‍ നിന്ന് പിന്മാറണമെന്നാണ് സുപ്രീംകോടതിയുടെ നിര്‍ദേശം. പ്രതിഷേധിച്ചവര്‍ക്കെതിരെ നിര്‍ബന്ധിത നടപടിയെടുക്കരുതെന്നും കോടതി നിര്‍ദേശിച്ചു. ചീഫ് ജസ്റ്റിസിന്റെ നിര്‍ദേശത്തില്‍ തീരുമാനം എടുക്കാന്‍ കൊല്‍ക്കത്തയിലെ ഡോക്ടര്‍മാരുടെ സംഘടന ഉടന്‍ യോഗം ചേരും. ശേഷം തീരുമാനം പ്രഖ്യാപിക്കും.

അതേസമയം, കേസില്‍ പൊലീസിന്റെ വീഴ്ചയെ കോടതി രൂക്ഷമായി വിമര്‍ശിച്ചു. കേസെടുത്തത് പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മാത്രമാണ്. സിബിഐ അന്വേഷണം ഏറ്റെടുക്കുമ്പോള്‍ തെളിവുകള്‍ നശിപ്പിക്കപ്പെട്ടിരുന്നെന്ന് കേന്ദ്രം കോടതിയെ അറിയിച്ചു. സുപ്രീംകോടതി നടപടികളില്‍ പ്രതീക്ഷ ഉണ്ടെന്നാണ് സമരം ചെയ്യുന്ന ഡോക്ടര്‍മാര്‍ അറിയിച്ചത്. സിബിഐ കോടതിയില്‍ സമര്‍പ്പിച്ച തല്‍സ്ഥിതി റിപ്പോര്‍ട്ട് അടക്കം പരിശോധിച്ച് ഡോക്ടര്‍മാര്‍ തുടര്‍ സമര പരിപാടികള്‍ പ്രഖ്യാപിക്കും. അതിനിടെ, ആര്‍ ജി കര്‍ ആശുപത്രിയില്‍ പുതുതായി നിയമിച്ച പ്രിന്‍സിപ്പലിനെയും മാറ്റി. മുന്‍ പ്രിന്‍സിപ്പല്‍ സന്ദീപ് ഘോഷിനെ തുടര്‍ച്ചയായി ഏഴാം ദിവസവും സിബിഐ ചോദ്യം ചെയ്യുകയാണ്

Leave a Reply

Your email address will not be published.

Previous Story

3-ാ മത് ജില്ലാതല മഡ് ഫുട്ബോൾ ടൂർണമെന്റിന്റെ പോസ്റ്റർ പ്രകാശനം നടത്തി

Next Story

നെറ്റ് സീറോ കാർബൺ കേരളം ജനങ്ങളിലൂടെ ; കൊയിലാണ്ടി നഗരസഭ ഏകദിന ശില്പശാല സംഘടിപ്പിച്ചു

Latest from Local News

വിധി നിർണ്ണയത്തിൽ അപാകമെന്ന് ആഷേപം ചെണ്ട മേള വേദിയിൽ സംഘർഷം

കൊയിലാണ്ടി: റവന്യൂ ജില്ലാ കലോത്സവത്തിൻ്റെ ചെണ്ട മേള വേദിയിൽ സംഘർഷം . കൊരയങ്ങാട് ക്ഷേത്ര മൈതാനയിൽ നടന്ന ഹൈസ്കൾ വിഭാഗം ചെണ്ടമേളത്തിന്റെ

താറാവ് കൂട്ടിൽ നായ ആക്രമണം 35 താറാവുകളെ കടിച്ചു കൊന്നു

കീഴരിയൂര്‍ ; തെരുവ് പട്ടികൾ കൂട്ടിൽ കയറി താറാവുകളെ കടിച്ചു കൊന്നു. കീഴരിയൂർ മൂലത്ത് കുട്ട്യാലിയുടെ താറാവ് ഫാമിലാണ് തെരുവ് നായ്ക്കളുടെ

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ നവംബർ 28 വെള്ളിയാഴ്ച പ്രവർത്തിക്കുന്ന ഒപികളുംഡോക്ടർമാരും സേവനങ്ങളും..  

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ നവംബർ 28 വെള്ളിയാഴ്ച പ്രവർത്തിക്കുന്ന ഒപികളുംഡോക്ടർമാരും സേവനങ്ങളും..     1.ഗൈനക്കോളജി   വിഭാഗം      ഡോ :

തദ്ദേശ തിരഞ്ഞെടുപ്പ്: ജില്ലാ പഞ്ചായത്ത് സ്ഥാനാർഥികളുടെ യോഗം ചേർന്നു

തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട നിർദേശങ്ങൾ നല്‍കുന്നതിനും സംശയനിവാരണത്തിനുമായി ജില്ലാ പഞ്ചായത്ത് സ്ഥാനാർഥികളുടെ യോഗം ചേർന്നു. ജില്ലാ പഞ്ചായത്ത് വരണാധികാരി കൂടിയായ ജില്ലാ