ഹരിതകേരളം മിഷനുമായ് ചേര്‍ന്ന് കൊയിലാണ്ടി നഗരസഭ “നെറ്റ് സീറോ കാർബൺ കേരളം ജനങ്ങളിലൂടെ” പദ്ധതിയുടെ ഭാഗമായി കൊയിലാണ്ടി ഇഎംഎസ് സ്മാരക ടൗൺഹാളിൽ നാളെ (22-8-2024) കാലത്ത് 10 മണി മുതൽ ജനകീയ സംഘടിപ്പിക്കുന്നു. ശില്പശാല കാനത്തിൽ ജമീല എം എൽ എ ശില്പശാല ഉദ്ഘാടനം ചെയ്യും. നഗരസഭ ചെയർപേഴ്സൻ സുധ കിഴക്കെപ്പാട്ട് അധ്യക്ഷത വഹിക്കും. CWRDM എക്സിക്യുട്ടീവ് ഡയരക്ടർ ഡോ മനോജ് പി. സാമുവൽ മുഖ്യ പ്രഭാഷണം നടത്തും. ശില്പശാലയിൽ നഗരസഭയുടെ കാർബൺ ഉദ്വമനം കുറയ്ക്കുന്നതിന്റെ ഭാഗമായി വിവിധ മേഖലകളിലെ വിദഗ്ദർ വിവിധ വിഷയങ്ങൾ അവതരിപ്പിക്കും.
വിവിധ വിഷയ മേഖലകളിൽ നിന്നായി മുന്നൂറോളം പ്രതിനിധികൾ ശില്പശാലയിൽ പങ്കെടുക്കും. നഗരസഭയുടെ ഒരു വർഷക്കാലത്തേക്കുളള ആക്ഷൻ പ്ലാൻ തയ്യാറാക്കും.കൂടാതെ നഗരസഭയുടെ ജല സംരക്ഷണ മേഖലയിലെ പ്രധാന പ്രവർത്തനമായ ജല ബജറ്റും ഈ ശില്പശാലയിൽ പ്രസിദ്ധീകരിക്കും.
Latest from Local News
എകരൂലിൽ ഇതര സംസ്ഥാന തൊഴിലാളികൾ തമ്മിൽ സംഘർഷം; ജാർഖണ്ഡ് സ്വദേശി കത്തിക്കുത്തേറ്റ് മരിച്ചു.പ്രതികൾ ബാലുശ്ശേരി പോലീസിൻ്റെ പിടിയിൽഎകരൂലിൽ ഇതര സംസ്ഥാന തൊഴിലാളികൾ
എലത്തൂര്‍ : ബസ് യാത്രക്കിടയില്‍ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച ആളെ എലത്തൂര്‍ പൊലീസ് അറസ്റ്റു ചെയ്തു. എലത്തൂര്‍ ഇന്‍സ്‌പെക്ടര്‍ കെ
എലത്തൂർ : എലത്തൂർ പുതിയ നിരത്ത് മീൻ മാർക്കറ്റിനുസമീപം റോഡരികിൽ നിർത്തിയിട്ട കാർ കത്തിനശിച്ചു. ഞായർ രാത്രി എട്ടരയോടെയാണ് സംഭവം.വൈകിട്ട് നാലരയോടെയാണ്
ചെങ്ങോട്ടുകാവ് പഞ്ചായത്ത് യു ഡി എഫ് കമ്മിറ്റി ചെങ്ങോട്ടുകാവിൽ വൻ ജനാവലിയുടെ സാന്നിധ്യത്തിൽ പഞ്ചായത്ത് എൽ ഡി എഫ് ഭരണസമിതിക്കെതിരെ ജനകീയ
കേരളത്തിൽ ഇന്ന് നാലുജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. രാവിലെ 10 മണിവരെ രണ്ട് ജില്ലകളിൽ