സി ഡിറ്റ് മോട്ടോര്‍ വാഹന വകുപ്പിനുള്ള സേവനം പിന്‍വലിച്ചു

മോട്ടോര്‍ വാഹന വകുപ്പിനു നല്കുന്ന സേവനങ്ങള്‍ക്കു ലഭിക്കേണ്ട വന്‍തുക കുടിശികയായതോടെ സി ഡിറ്റ് (സെന്റര്‍ ഫോര്‍ ഡെവലപ്‌മെന്റ് ഓഫ് ഇമേജിങ് ടെക്‌നോളജി) സേവനം അവസാനിപ്പിച്ചു. 11 ലക്ഷത്തോളം രൂപയാണ് ഒമ്പതു മാസത്തെ കുടിശികയായി സി ഡിറ്റിനു കിട്ടാനുള്ളത്. ഈ മാസം 17 മുതല്‍ താത്കാലിക ജീവനക്കാരെ പിന്‍വലിക്കുകയും സേവനം നിര്‍ത്തുകയും ചെയ്തു. ഇതോടെ മോട്ടോര്‍ വാഹന വകുപ്പ് പ്രവര്‍ത്തനം താളം തെറ്റി.

ഫെസിലിറ്റി മാനേജ്‌മെന്റ് പ്രോജക്ട് വഴി മോട്ടോര്‍ വാഹന വകുപ്പിന് ഒട്ടേറെ സേവനങ്ങളാണ് സി ഡിറ്റ് നല്കുന്നത്. കംപ്യൂട്ടര്‍ നെറ്റ്‌വര്‍ക്ക്, എസി, ഇലക്ട്രിക്കല്‍, സ്റ്റേഷണറി, ഫര്‍ണിച്ചര്‍, ഹൗസ് കീപ്പിങ് മുതലായവയെല്ലാം മോട്ടോര്‍ വാഹന വകുപ്പിനു നല്കുന്നത് സി ഡിറ്റാണ്. മൂന്നു മാസത്തിലൊരിക്കലാണ് ഇതിന്റെ ബില്‍ നല്കുക. ഇത്തരത്തിലുള്ള മൂന്നു ബില്ലുകളാണ് കുടിശികയായിട്ടുള്ളത്.

അതേസമയം 17 വര്‍ഷമായി മോട്ടോര്‍ വാഹന വകുപ്പ് പൊതുജനങ്ങളില്‍ നിന്ന് യൂസേഴ്‌സ് ഫീ ഈടാക്കുന്നുണ്ട്. ഈയിനത്തില്‍ സര്‍ക്കാരിലെത്തിയത് കോടികളാണ്. സി ഡിറ്റിന് മോട്ടോര്‍ വാഹന വകുപ്പു നല്കാനുള്ളതിന്റെ ആറിരട്ടിയിലധികമാണ് പൊതുജനങ്ങളില്‍ നിന്ന് യൂസേഴ്‌സ് ഫീ ഇനത്തില്‍ മോട്ടോര്‍ വാഹന വകുപ്പിനു ലഭിച്ചുകൊണ്ടിരിക്കുന്നത്.

Leave a Reply

Your email address will not be published.

Previous Story

നടുവണ്ണൂർ ഗവ.ഹയർ സെക്കണ്ടറി സ്കൂളിൽ ശ്രാവണ പൂർണ്ണിമാ ദിനാഘോഷം നടത്തി

Next Story

ഡിവൈഎഫ്ഐ ‘റീബിൾഡ് വയനാട്’ ക്യാമ്പയ്ൻ്റ ഭാഗമായി മുചുകുന്ന് മേഖല കമ്മറ്റി ശേഖരിച്ച തുക കൈമാറി

Latest from Main News

ഗുജറാത്തിലേക്കുള്ള മൂന്ന് പ്രതിവാര എക്സ്പ്രസ് ട്രെയിനുകൾക്ക് കൊയിലാണ്ടിയിൽ സ്ഥിരമായി സ്റ്റോപ്പ് അനുവദിച്ച് ദക്ഷിണ റെയിൽവെ

ഗുജറാത്ത് യാത്രക്കാർക്ക് ഏറെ സൗകര്യപ്രദമാകുന്ന മൂന്ന് പ്രതിവാര എക്സ്പ്രസ് ട്രെയിനുകൾക്ക് കൊയിലാണ്ടിയിൽ സ്ഥിരമായി സ്റ്റോപ്പ് അനുവദിച്ച് ദക്ഷിണ റെയിൽവെ ഉത്തരവായി. തിരുവനന്തപുരം

കരിയാത്തുംപാറ പ്രകൃതി മനോഹരിയാണ്; അപകടകാരിയും

ഒരിടവേളയ്ക്ക് ശേഷം വീണ്ടും കരിയാത്തുംപാറ വിനോദ സഞ്ചാര കേന്ദ്രത്തിൽ ഒരു ജീവൻ കൂടി പൊലിഞ്ഞതിന്റെ നടുക്കത്തിലാണ് പ്രദേശവാസികൾ. അവധി ആഘോഷിക്കാൻ കുടുംബാംഗങ്ങളോടൊപ്പം

പി.വി.വേണുഗോപാല്‍ സേവാദള്‍ കര്‍ണ്ണാടക കോര്‍ഡിനേറ്റര്‍

പി.വി.വേണുഗോപാല്‍ സേവാദള്‍ കര്‍ണ്ണാടക കോര്‍ഡിനേറ്റര്‍. കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധിയോടൊപ്പം ഭാരത് ജോഡോ യാത്രയില്‍ പങ്കാളിയായ കോണ്‍ഗ്രസ് നേതാവ് പി.വി വേണുഗോപാലിന് കര്‍ണ്ണാടക

ക്ഷീര കർഷകർക്ക് ഗോതമ്പ് തവിട്, ചോളപ്പൊടി എന്നിവയ്ക്ക് സബ്സിഡി പ്രഖ്യാപിച്ചു

മലബാർ മിൽമയുടെ സഹോദര സ്ഥാപനമായ മലബാർ റൂറൽ ഡവലപ്പ്മെന്റ്റ് ഫൗണ്ടേഷൻ (എംആർഡിഎഫ് ) ക്ഷീര കർഷകർക്ക് ഗോതമ്പ് തവിട്, ചോളപ്പൊടി എന്നിവയ്ക്ക്