ശബരിമലയിലെ ഭസ്മ കുളത്തിന്റെ നിര്‍മ്മാണം ഹൈക്കോടതി താല്‍ക്കാലികമായി തടഞ്ഞു

ശബരിമലയിലെ ഭസ്മ കുളത്തിന്റെ നിര്‍മ്മാണം താല്‍ക്കാലികമായി തടഞ്ഞ് ഹൈക്കോടതി. രണ്ടാഴ്ചത്തേക്കാണ് ഇടക്കാല ഉത്തരവ്. തുടര്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കാണ് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. രണ്ടാഴ്ച കഴിഞ്ഞ് കേസ് വീണ്ടും പരിഗണിക്കും. സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് കോടതിയോട് സാവകാശം തേടി.

ശബരിമലയില്‍ പുതിയതായി പണി കഴിപ്പക്കുന്ന ഭസ്മകുളത്തിന് കഴിഞ്ഞ ദിവസമാണ് തറക്കല്ലിട്ടത്. മകര ജ്യോതി, ശബരി ഗസ്റ്റ് ഹൗസുകള്‍ക്ക് സമീപമാണ് പുതിയ ഭസ്മകുളം നിര്‍മ്മിക്കുന്നത്. പൂര്‍ണ്ണമായും ആധുനിക ശുദ്ധീകരണ സംവിധാനങ്ങളോട് കൂടിയാണ് ഭസ്മ കുളം സമര്‍പ്പിക്കുന്നത്. തിരുവനന്തപുരം പൂജപ്പുര സ്വദേശിയും ശില്‍പ്പിയുമായ എം ആര്‍ രാജേഷാണ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. പൂര്‍ണ്ണമായും ദേവസ്വം മരാമത്ത് വിഭാഗത്തിന്റെ നിരീക്ഷണത്തോട് കൂടിയാണ് നിര്‍മ്മാണ പ്രവര്‍ത്തനം നടക്കുക.

Leave a Reply

Your email address will not be published.

Previous Story

എസ്സ് എ ആർ ബി ടി എം ഗവ: കോളജ് 1991-93 വർഷ പ്രീഡിഗ്രീ ബാച്ച് കൂട്ടായ്മ വയനാട് ദുരിതാശ്വാസ നിധിയിലേക്കു സംഭാവന നൽകി

Next Story

നടുവണ്ണൂർ ഗവ.ഹയർ സെക്കണ്ടറി സ്കൂളിൽ ശ്രാവണ പൂർണ്ണിമാ ദിനാഘോഷം നടത്തി

Latest from Main News

കൊല്ലത്ത് മസ്തിഷ്കമരണം സംഭവിച്ച യുവ ഡോക്ടറുടെ അവയവങ്ങള്‍ ദാനം ചെയ്യാന്‍ കുടുംബം

കൊല്ലത്ത് മസ്തിഷ്കമരണം സംഭവിച്ച യുവ ഡോക്ടറുടെ അവയവങ്ങള്‍ ദാനം ചെയ്യാന്‍ കുടുംബം. ഉമയനല്ലൂര്‍ സ്വദേശി അശ്വിന്റെ അവയവങ്ങളാണ് ദാനം ചെയ്യുന്നത്. ഈ

നിർബന്ധിത മതപരിവര്‍ത്തനം ആരോപിച്ച് നാഗ്പൂരിൽ മലയാളി വൈദികനും ഭാര്യയും ഉള്‍പ്പെടെ 6 പേര്‍ അറസ്റ്റില്‍

ക്രിസ്മസ് പ്രാര്‍ത്ഥനയ്ക്കിടെ മതപരിവര്‍ത്തനം ആരോപിച്ച് മലയാളി വൈദികനും ഭാര്യയും ഉള്‍പ്പെടെ 6 പേര്‍ അറസ്റ്റില്‍. നാഗ്പൂരിനടുത്ത് അമരാവതി ജില്ലയിലാണ് സംഭവം. ബജ്റങ്ദള്‍ പ്രവര്‍ത്തകരുടെ

ബഹിരാകാശ സഞ്ചാരി സുനിത വില്യംസ് ജനുവരിയിൽ കെ.എൽ.എഫിൽ പങ്കെടുക്കാൻ കോഴിക്കോടെത്തും

കോഴിക്കോട് നടക്കുന്ന 2026 ലെ കേരള സാഹിത്യോത്സവത്തിൽ (കെഎൽഎഫ്) ബഹിരാകാശ സഞ്ചാരി സുനിത വില്യംസ് പങ്കെടുക്കും. ജനുവരി 22 ന് ആരംഭിക്കുന്ന

മോഹൻലാലിൻ്റെ മാതാവ് ശാന്തകുമാരിയുടെ സംസ്കാര ചടങ്ങുകൾ ഇന്ന് വൈകിട്ട് തിരുവനന്തപുരത്ത് നടക്കും

മോഹൻലാലിൻ്റെ മാതാവ് ശാന്തകുമാരിയുടെ സംസ്കാര ചടങ്ങുകൾ ഇന്ന് വൈകീട്ട് തിരുവനന്തപുരത്ത് നടക്കും. ഇന്നലെ രാത്രിയോടെ എറണാകുളത്തുനിന്നും മൃതദേഹം തിരുവനന്തപുരത്തെ മുടവൻമുകളിലുള്ള വീട്ടിൽ