എസ്സ് എ ആർ ബി ടി എം ഗവ: കോളജ് 1991-93 വർഷ പ്രീഡിഗ്രീ ബാച്ച് കൂട്ടായ്മ വയനാട് ദുരിതാശ്വാസ നിധിയിലേക്കു സംഭാവന നൽകി

എസ്സ് എ ആർ ബി ടി എം ഗവ: കോളജ് 1991-93 വർഷ പ്രീഡിഗ്രീ ബാച്ച് കൂട്ടായ്മയുടെ വയനാട് ദുരിതാശ്വാസ നിധിയിലേക്കുള്ള സംഭാവന കൊയിലാണ്ടി നഗരസഭ ചെയർപേഴ്സൺ സുധാ കിഴക്കെപ്പാട്ടിന് കൈമാറി. ചടങ്ങിൽ നഗരസഭാ ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ.ഷിജു, സൂപ്രണ്ട് മനോജ്, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ റിഷാദ്, കൂട്ടായ്മയുടെ പ്രസിഡൻ്റ് സന്തോഷ് നരിക്കിലാട്ട് , സെക്രട്ടറി മിനി പ്രദീപ്, അംബുജം കൊല്ലം, പ്രഭീഷ് കൊല്ലം, പ്രവീൺ പെരുവട്ടൂർ, സുരേഷ് മുചുകുന്ന് എന്നിവർ സംബന്ധിച്ചു.

Leave a Reply

Your email address will not be published.