ബാലസംഘം ചെങ്ങോട്ടുകാവ് മേഖലാസമ്മേളനം ഉദ്ഘാടനം ചെയ്തു

ബാലസംഘം ചെങ്ങോട്ടുകാവ് മേഖലാസമ്മേളനം കൊയിലാണ്ടി ഏരിയ അക്കാദമിക് കമ്മിറ്റി അംഗവും നാടകസംവിധായകനുമായ ദിലീപ്കുമാർ അണേല ഉദ്ഘാടനം ചെയ്തു. മേഖലാകൺവീനർ രജിലേഷ് സ്വാഗതം പറഞ്ഞു. ആശിർവാദ് അദ്ധ്യക്ഷത വഹിച്ചു. ഋഷികേശ് അനുശോചന പ്രമേയവും അശ്വിൻ പ്രവർത്തന റിപ്പോർട്ടും അവതരിപ്പിച്ചു.

ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ പി. വേണു, എം. കെ. വേലായുധൻ, അനിൽ പറമ്പത്ത്, ജി. ആർ. സജിത്, മധു കിഴക്കയിൽ എന്നിവർ സംസാരിച്ചു. ആത്മജ് നന്ദി പറഞ്ഞു.
പുതിയ ഭാരവാഹികളായി ആത്മജ് – പ്രസിഡന്റ്‌, അൽമിത്ര – വൈസ് പ്രസിഡന്റ്‌, അശ്വിൻ – സെക്രട്ടറി, ഋഷികേശ് – ജോയിന്റ് സെക്രട്ടറി, രജിലേഷ് – കൺവീനർ, ഷീജ – ജോയിന്റ് കൺവീനർ, ജി. ആർ.സജിത് – അക്കാദമിക് കൺവീനർ, മധു കിഴക്കയിൽ – കോ ഓർഡിനേറ്റർ എന്നിവരെ തിരഞ്ഞെടുത്തു.

Leave a Reply

Your email address will not be published.