വി ടി മൂസഹാജി അനുസ്മരണം

പേരാമ്പ്ര : കഴിഞ്ഞ ദിവസം നിര്യാതനായ ദാറുന്നുജും ഓർഫനേജ് സ്ഥാപകാംഗ വും സാമൂഹിക ജീവകാരുണ്യരംഗത്തെ നിറസാന്നിധ്യവുമായിരുന്ന വി ടി മൂസഹാജി മാസ്റ്ററെ ദാറുന്നുജൂം ഓർഫനേജ് കമ്മിറ്റി യും വിദ്യാർത്ഥികളും അനുസ്മരിച്ചു. ദാറുന്നുജും ഓർഫനേജ് അനുബന്ധ സ്ഥാപനങ്ങൾ എന്നിവയുടെ സ്ഥാപനത്തിലും വളർച്ചയിലും മൂസഹാജി വഹിച്ച പങ്ക് നിസ്തുലമാണെന്ന് യോഗത്തിൽ അനുസ്മരിച്ചു. ഓർഫനേജ് കമ്മിറ്റി പ്രസിഡന്റ് പ്രൊഫ. സി ഉമർ അധ്യക്ഷത വഹിച്ചു. കലന്തൻ കെ കെ അനുസ്മരണ ഭാഷണം നടത്തി. സെക്രട്ടറി പി കെ ഇബ്രാഹിം മാസ്റ്റർ, ട്രഷറർ കെ ഇമ്പിച്യാലി, കമ്മിറ്റി അംഗങ്ങളായ എൻ അബ്ദുൽ അസീസ്, ടി പി അബ്ദുൽ മജീദ്, എൻ പി എ കബീർ(എൻ.ഐ എം എൽ.പി), ഡോ സക്കീർ, ദാറുന്നുജും സെക്കന്ററി മദ്രസ പ്രിൻസിപ്പൽ സി മൊയ്‌ദു മൗലവി എന്നിവർ സംസാരിച്ചു.
മാനേജർ സി സലീം സ്വാഗതവും ജോയിൻ സെക്രട്ടറി കെ മുബീർ സമാപനവും നടത്തി. ഷംഷാദ് ഖിറാഅത് നടത്തി.

Leave a Reply

Your email address will not be published.