നാരങ്ങോളികുളത്ത് ‘ഷൈഡ് ‘ എന്ന പേരിൽ യുവാക്കളുടെ കൂട്ടായ്മ രൂപീകരിച്ചു

സാമൂഹ്യ, സാംസ്കാരിക, വിദ്യാഭ്യാസ രംഗത്ത് കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ചു കൊണ്ട് പ്രവർത്തിക്കാൻ സന്നദ്ധരാക്കുക എന്ന ഉദ്ദേശേത്തോടെ നാരങ്ങോളികുളത്ത് കളമുള്ളതിൽ റഫീഖിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വെച്ച് ‘ഷൈഡ് ‘ എന്ന പേരിൽ യുവാക്കളുടെ ഒരു കൂട്ടായ്മ രൂപീകരിച്ചു.

കെ.എം.സി.സി നേതാവ് വി.കെ.കെ റിയാസ്, ഹമീദ് കുറൂളി, ഖലിൽ കുനിത്തല, കെ.കെ. അബ്ദുറഹിമാൻ, സി.ഫൈസൽ എന്നിവർ സംസാരിച്ചു. ഭാവി പ്രവർത്തനങ്ങൾക്കായി റഫീഖ് നമ്പോലന്റവിട (പ്രസിഡണ്ട് ), അനസ് ആയടത്തിൽ, എം.കെ.മുഹമ്മദ് അജ്മൽ, റിഷാൻ കളമുള്ളതിൽ, ആദിൽ മുസ്തഫ തണ്ടോറ (വൈസ് പ്രസിഡണ്ടുമാർ ), അർഷാദ് കുതിരോടി (ജനറൽ സിക്രട്ടറി ), കെ. മുഹമ്മദ് ജാസിം, ഒ.ടി. ഷഹദാൻ, മുഹമ്മദ് അമാൻ, ഹാഫിസ് മുഹമ്മദ് (സിക്രട്ടറിമാർ), റാജിഹ് നാരങ്ങോളി (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു. കമ്മിറ്റിയുടെ ലോഗോ പ്രകാശനം സാഹിത്യകാരൻ കുഞ്ഞബ്ദുള്ള തിക്കോടി നിർവ്വഹിച്ചു. കെ. അർഷാദ് നന്ദി പറഞ്ഞു.

Leave a Reply

Your email address will not be published.