കേരളതീരത്ത് പുതിയ ഇനത്തിലുള്ള ആഴക്കടൽ സ്രാവിനെ കണ്ടെത്തി

കേരളതീരത്ത് പുതിയയിനം ആഴക്കടൽ സ്രാവിനെ കണ്ടെത്തി. സുവോളജിക്കൽ സർവേ ഓഫ് ഇന്ത്യ (സെഡ്.എസ്.ഐ.) ഗവേഷകരാണ് സ്ക്വാല കുടുംബത്തിലെ ഡോഗ് ഫിഷ് ജനുസ്സിലെ സ്രാവിനെ തിരിച്ചറിഞ്ഞത്. ‘സ്ക്വാലസ് ഹിമ’ എന്നാണ് കണ്ടെത്തിയ സ്രാവ് സ്പീഷിനു പേരുനൽകിയത്. ഇന്ത്യൻതീരത്ത് കണ്ടുവരുന്ന പ്രധാനപ്പെട്ട രണ്ടിനം സ്രാവുകളായ എസ്മിറ്റ്സുകുറി, ലാലാനി എന്നീ വിഭാഗത്തിൽനിന്ന്‌ വ്യത്യസ്തമാണ് സ്ക്വാലസ് ഹിമ.

തള്ളിനിൽക്കുന്ന കശേരുക്കൾ, പല്ലുകളുടെ എണ്ണം, കൊമ്പിന്റെയും തലയുടെയും ഉയരം, ചിറകുകളുടെ രൂപം, നിറം തുടങ്ങിയവയെല്ലാം വ്യത്യസ്തമാണ്. ശക്തികുളങ്ങര ഫിഷിങ് ഹാർബറിൽനിന്നാണ് സ്രാവിനെ ശേഖരിച്ചത്. സുവോളജിക്കൽ സർവേ സീനിയർ ശാസ്ത്രജ്ഞനും സ്രാവുകളുടെ റെഡ് ലിസ്റ്റ് അസസ്‌മെൻറ് വിദഗ്ധനുമായ ഡോ. കെ.കെ. ബിനീഷിന്റെ നേതൃത്വത്തിലാണ് ഗവേഷണം നടന്നത്.

സെഡ്.എസ്.ഐ. ജേണലിൽ പഠനം പ്രസിദ്ധപ്പെടുത്തി. കഴിഞ്ഞ 15 വർഷത്തിനുള്ളിൽ ഇന്ത്യയിലെ സ്രാവുകളുടെയും തിരണ്ടികളുടെയും എണ്ണം വളരെ കുറഞ്ഞിട്ടുണ്ടെന്നും ഇവയെ സംരക്ഷിക്കാൻ നടപടികൾ ആവശ്യമാണെന്നും ഡോ. കെ.കെ. ബിനീഷ് പറഞ്ഞു.

Leave a Reply

Your email address will not be published.

Previous Story

ലോറി ഡ്രൈവർമാരുടെ സമരം; മ​ല​ബാ​ർ മേ​ഖ​ല​യി​ലെ പാ​ച​ക​വാ​ത​ക സി​ലി​ണ്ട​ർ വി​ത​ര​ണം നി​ല​ച്ചു

Next Story

വില്ല്യാപ്പള്ളി ബ്ലോക്ക്, മണ്ഡലം കോൺഗ്രസ്സ് കമ്മറ്റികളുടെ നേതൃത്വത്തിൽ രാജീവ്ഗാന്ധിയുടെ എൺപതാം ജന്മദിനം സത് ഭാവന ദിനമായി ആചരിച്ചു

Latest from Main News

പിഎം ശ്രീയിൽ ചേർന്ന കേരള സർക്കാരിനെ അഭിനന്ദിച്ച് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം

പിഎം ശ്രീയിൽ ചേർന്ന കേരള സർക്കാരിനെ അഭിനന്ദിച്ച് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം. പിഎം ശ്രീയെ ചൊല്ലിയുള്ള വിവാദങ്ങൾ കേരളത്തിൽ കൊടുംപിരി കൊള്ളുന്ന

ബെവ്‌കോ ജീവനക്കാർ സംയുക്ത സമരസമിതിയുടെ നേതൃത്വത്തിൽ പണിമുടക്കിലേക്ക്

കോഴിക്കോട് :ബെവ്‌കോ ചില്ലറ വില്പനശാലകളിൽ ജോലി ചെയ്തു വരുന്ന ജീവനക്കാർക്ക് മാനേജ്മെന്റ് ശുപാർശ പ്രകാരമുള്ള അഡീഷണൽ അലവൻസ് വർദ്ധിപ്പിച്ച് നൽകാത്തതിലും നിലവിൽ

ആനക്കൊമ്പ് സൂക്ഷിക്കുന്നതിന് മോഹന്‍ലാലിന് അനുമതി നല്‍കിയ സര്‍ക്കാര്‍ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി

ആനക്കൊമ്പ് സൂക്ഷിക്കുന്നതിന് മോഹന്‍ലാലിന് അനുമതി നല്‍കിയ സര്‍ക്കാര്‍ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. ആനക്കൊമ്പ് കേസ് പിന്‍വലിച്ച് ഉടമസ്ഥാവകാശം നല്‍കിയ നടപടി ഉത്തരവ്

ശബരിമലയിലെ സ്വര്‍ണം ഒന്നാം പ്രതി ഉണ്ണികൃഷ്ണന്‍ പോറ്റി വിറ്റതായി പ്രത്യേക അന്വേഷണസംഘം

ശബരിമലയിലെ സ്വര്‍ണം ഒന്നാം പ്രതി ഉണ്ണികൃഷ്ണന്‍ പോറ്റി വിറ്റതായി പ്രത്യേക അന്വേഷണസംഘം കണ്ടെത്തി.. 476 ഗ്രാം സ്വര്‍ണം സ്‌പോണ്‍സര്‍ ആയിരുന്ന ഉണ്ണികൃഷ്ണന്‍

കഴിഞ്ഞ 9 മാസത്തിനുള്ളിൽ നാഷണൽ ഓട്ടോമേറ്റഡ് ഫിംഗർപ്രിന്റ് ഐഡന്റിഫിക്കേഷൻ സിസ്റ്റത്തിൻ്റെ (NAFIS) സഹായത്തോടെ 80 കുറ്റകൃത്യങ്ങൾ ഗുജറാത്ത്‌ പോലീസ് പരിഹരിച്ചു

നാഷണൽ ഓട്ടോമേറ്റഡ് ഫിംഗർപ്രിന്റ് ഐഡന്റിഫിക്കേഷൻ സിസ്റ്റം (NAFIS) എന്ന പോർട്ടൽ ഉപയോഗിച്ച്, കഴിഞ്ഞ 9 മാസത്തിനുള്ളിൽ 80 കുറ്റകൃത്യങ്ങൾ ഗുജറാത്ത്‌ പോലീസ്