കാഫിര്‍ വിഷയം യു.ഡി.എഫ്, ആര്‍.എം.പി.ഐ റൂറല്‍ എസ്.പി.ഓഫീസ് മാര്‍ച്ചില്‍ പ്രതിഷേധമിരമ്പി

/

കാഫിര്‍ വിഷയം യു.ഡി.എഫ്, ആര്‍.എം.പി.ഐ റൂറല്‍ എസ്.പി.ഓഫീസ് മാര്‍ച്ചില്‍ പ്രതിഷേധ മിരമ്പി. ലോക്‌സഭ തിരഞ്ഞെടുപ്പ് വേളയില്‍ കാഫിര്‍ വിഷയത്തില്‍ പോലീസ് കുറ്റക്കാരാണെന്ന് കണ്ടെത്തിയ സി.പി.എം പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുക്കാത്തതിനെതിരെ യു.ഡി.എഫ്, ആര്‍.എം.പി.ഐ പ്രവര്‍ത്തകര്‍ വടകര റൂറല്‍ എസ്.പി ഓഫീസിലേക്ക് മാര്‍ച്ച് നടത്തി.

മുന്‍ എം.പി കെ.മുരളീധരന്‍ ഉദ്ഘാടനം ചെയ്തു. കാഫീര്‍ വിഷയം ഉന്നയിച്ചു ഷാഫി പറമ്പിലിനെതിരെ മതവികാരം വളര്‍ത്താനുളള ഗൂഢശ്രമമാണ് സി.പി.എം നടത്തിയതെന്ന് മുരളീധരന്‍ പറഞ്ഞു. വിഷയത്തില്‍ പോലീസ് പക്ഷപാതപരമായാണ് പെരുമാറുന്നത്. പാറക്കല്‍ അബ്ദുള്ള അധ്യക്ഷനായി. ആര്‍.എം.പി.ഐ സംസ്ഥാന സെക്രട്ടറി എന്‍.വേണു, ടി.ടി ഇസ്മയില്‍, ഡി.സി.സി പ്രസിഡന്റ് അഡ്വ. കെ പ്രവീണ്‍ കുമാര്‍, കോട്ടയില്‍ രാധാകൃഷന്‍, സൂപ്പി നരിക്കാട്ടേരി, അഡ്വ. ഐ മൂസ്സ എന്നിവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published.