ചിങ്ങപുരം,പുറക്കാട് ഭാഗത്ത് തെരുവ് നായകളുടെ കടിയേറ്റ് നിരവിധി പേര്‍ക്ക് പരിക്ക്

കൊയിലാണ്ടി: തിക്കോടി ഗ്രാമ പഞ്ചായത്തിലെ ചിങ്ങപുരം,പുറക്കാട്,എളമ്പിലാട് മേഖലയില്‍ പേപ്പട്ടിയുടെ കടിയേറ്റ് നിരവധി പേര്‍ക്ക് പരിക്ക്. പത്ത് പേരെ നായ ആക്രമിച്ചതായാണ് വിവരം. എളമ്പിലാട് വീടിന്റെ വരാന്തയിലിരിക്കുകയായിരുന്ന കുട്ടിയെ നായ ആക്രമിച്ച സംഭവമുണ്ട്. ശനി,ഞായര്‍ ദിവസങ്ങളിലായിട്ടാണ് തെരുവ് നായകള്‍ ആളുകളെ കടിച്ചു പരിക്കേല്‍പ്പിച്ചത്. കഴിഞ്ഞ ആഴ്ച തിക്കോടി കോഴിപ്പുറം ഭാഗത്തും, പയ്യോളി ഭാഗത്തും തെരുവ് നായയുടെ ആക്രമണത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റിരുന്നു. തെരുവ് നായ ശല്യം നാട്ടിലെല്ലായിടത്തും കൂടുകയാണ്. തെരുവ് നായകളെ നിയന്ത്രിക്കാന്‍ ഗ്രാമ പഞ്ചായത്ത് ശക്തമായ നടപടിയെടുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. വിദ്യാര്‍ത്ഥികളും മറ്റും ഭീതിയോടെയാണ് പുറത്തിറങ്ങുന്നത്. പ്രഭാത സവാരി നടത്തുന്നവരും ഭയപ്പാടിലാണ്.

Leave a Reply

Your email address will not be published.