വിവിധ രാജ്യങ്ങളില്‍ എംപോക്സ് പടരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് ആരോഗ്യ വകുപ്പ് ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു

വിവിധ രാജ്യങ്ങളില്‍ എംപോക്സ് പടരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് ആരോഗ്യ വകുപ്പ് ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. കേരളത്തിലേക്ക് ഒട്ടേറെ രാജ്യാന്തര യാത്രക്കാര്‍   എത്തുന്ന സാഹചര്യത്തിലാണ് സംസ്ഥാനത്തും ജാഗ്രതാ നിര്‍ദേശം നല്‍കിയിരിക്കുന്നത്.

രാജ്യാന്തര യാത്ര ചെയ്യുന്നവരും അവരുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെടുന്നവരും കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. 2022 ജൂലൈ 14 ന് കേരളത്തില്‍ എംപോക്സ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. യുഎഇയില്‍ നിന്നും തിരുവനന്തപുരത്ത് എത്തിയ 35 വയസുകാരനാണ് രോഗ ലക്ഷണം കണ്ടെത്തിയത്. ചികിത്സയെ തുടര്‍ന്ന് ഇയാള്‍ രോഗമുക്തി നേടിയിരുന്നു.

ആഫ്രിക്കന്‍ രാജ്യങ്ങളില്‍ എംപോക്‌സ് പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ ഇന്ത്യയിലെ അവസ്ഥ കേന്ദ്ര ആരോഗ്യ മന്ത്രാലയം വിലയിരുത്തി. ഇന്ത്യയില്‍ നിലവില്‍ എംപോക്‌സ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെങ്കിലും രോഗം പടരുന്നത് തടയാനും നിയന്ത്രിക്കാനും മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. വരും ദിവസങ്ങളില്‍ വിദേശത്തു നിന്നെത്തുന്നവരില്‍ രോഗം സ്ഥിരീകരിക്കാനുള്ള സാധ്യത തള്ളിക്കളയുന്നില്ലെങ്കിലും ഇന്ത്യയില്‍ വിലയ രീതിയില്‍ രോഗം പടര്‍ന്നു പിടിക്കാനുള്ള സാധ്യത നിലവില്‍ ഇല്ലെന്ന് മന്ത്രാലയം വിലയിരുത്തി.

Leave a Reply

Your email address will not be published.

Previous Story

സേവാഭാരതി പ്രവർത്തകരെ ആദരിച്ചു 

Next Story

ഒന്നരവർഷമായി ശബരിമല സന്നിധാനത്ത് സൂക്ഷിച്ചിരിക്കുന്ന കേടായ അരവണ അടുത്തമാസത്തോടെ പൂർണ്ണമായി നീക്കുമെന്ന് ദേവസ്വം ബോർഡ്

Latest from Main News

ടിപി വധക്കേസ് പ്രതികൾക്ക് വീണ്ടും പരോൾ

 ടി.പി. ചന്ദ്രശേഖരൻ വധക്കേസിലെ പ്രതികളായ മുഹമ്മദ് ഷാഫി, ഷിനോജ് എന്നിവർക്ക് പരോൾ അനുവദിച്ചു. 15 ദിവസത്തെ പരോളാണ് ഇവർക്ക് ലഭിച്ചിരിക്കുന്നത്. കഴിഞ്ഞ

കോഴിക്കോട് കോർപറേഷൻ കൌൺസിലറായി തെരഞ്ഞെടുക്കപ്പെട്ട ശ്രീജാ സുരേഷിന് സ്വീകരണം നൽകി

  കോഴിക്കോട് : കോഴിക്കോട് കോർപറേഷൻ കൌൺസിലറായി തെരഞ്ഞെടുക്കപ്പെട്ട ഈസ്റ്റ്‌ ഹിൽ റെസിഡന്റ്‌സ് അസോസിയേഷൻ സെക്രട്ടറിയും കോർവ സംസ്ഥാന കൌൺസിൽ മെമ്പറുമായ

ശുചിമുറികൾ കണ്ടെത്താൻ ‘ക്ലൂ’ മൊബൈൽ ആപ്പ്

യാത്ര ചെയ്യുന്നവർ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളികളിലൊന്നായ വൃത്തിയുള്ള ശുചിമുറികളുടെ അഭാവത്തിന് പരിഹാരമാകുന്നു. തദ്ദേശ സ്വയംഭരണ വകുപ്പിന്റെ ‘മാലിന്യമുക്തം നവകേരളം’ പദ്ധതിയുടെ

നഷ്ടപരിഹാരം ആവശ്യപ്പെട്ട് വാളയാറിൽ ആൾക്കൂട്ട മർദ്ദനമേറ്റ ഇതര സംസ്ഥാന തൊഴിലാളിയുടെ കുടുംബം

വാളയാര്‍ ആൾക്കൂട്ട ആക്രമണത്തിൽ കൊല്ലപ്പെട്ട റാം നാരായൺ ബഗേലിന്റെ മൃതദേഹം ഏറ്റെടുക്കില്ലെന്ന് കുടുംബം. 25 ലക്ഷം രൂപ നഷ്‌ട പരിഹാരം നല്‍കണമെന്നും

ശബരിമല തീര്‍ഥാടകര്‍ക്ക് അന്നദാനമായി ഞായറാഴ്ച മുതല്‍ കേരള സദ്യ വിളമ്പിത്തുടങ്ങി

ശബരിമല തീര്‍ഥാടകര്‍ക്ക് അന്നദാനമായി ഞായറാഴ്ച മുതല്‍ കേരള സദ്യ വിളമ്പിത്തുടങ്ങി. പരിപ്പ്, സാമ്പാര്‍, രസം, അവിയല്‍, അച്ചാര്‍, തോരന്‍, പപ്പടം, പായസം എന്നി