സിവിൽ സർവീസ് പരിശീലനം മുതൽ വിദേശഭാഷ പഠനം വരെ; വിദ്യാർത്ഥികൾക്കായി ജില്ലാ പഞ്ചായത്തിന്റ ‘സ്പെക്’ പദ്ധതി

സിവിൽ സർവീസ് പ്രവേശനം, ശാസ്ത്രസാങ്കേതിക സ്ഥാപനങ്ങളിലേക്കുള്ള പ്രവേശനം, ഇന്ത്യയിലെയും വിദേശത്തെയും സർവകലാശാലകളിൽ ഉപരിപഠന പ്രവേശനം, വിദേശഭാഷാ പഠനം എന്നീ നാല് മേഖലകളിൽ വിദ്യാർത്ഥികൾക്ക് പരിശീലനവും പഠനപിന്തുണയും ലക്ഷ്യമിട്ടുള്ള കോഴിക്കോട് ജില്ലാ പഞ്ചായത്തിൻ്റെ ഉന്നതവിദ്യാഭ്യാസ പരിശീലന പദ്ധതിയായ സ്പെക് (സോഷ്യലി പ്രോഡക്റ്റീവ് എസ്റ്റാബ്ലിഷ്മെന്റ് ഓഫ് കോഴിക്കോട്) തുടങ്ങി.

പൊതുമരാമത്ത്, വിനോദസഞ്ചാര വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് പദ്ധതി ഉദ്ഘാടനം ചെയ്തു. വനം മന്ത്രി എ കെ ശശീന്ദ്രൻ അധ്യക്ഷത വഹിച്ചു.

ആദ്യത്തെ രണ്ട് മേഖലകളിൽ എട്ടാം ക്ലാസ് മുതൽക്കുള്ള വിദ്യാർത്ഥികൾക്ക് പരിശീലനം നൽകും. പ്ലസ് വൺ വിദ്യാർത്ഥികൾക്കായാണ് മൂന്നാമത്തെ മേഖല. മൂന്ന് മേഖലകളിലുമുള്ള വിദ്യാർത്ഥികൾക്ക് വേണ്ടിയുള്ളതാണ് വിദേശഭാഷാ പഠനപരിശീലനം.

ജില്ലയിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥികൾക്ക് നാല് മേഖലകളിൽ അഞ്ചു വർഷം തുടർച്ചയായി ഓഫ് ലൈനും ഓൺലൈനുമായി പരിശീലനം നൽകുകയാണ് ഉദ്ദേശ്യം. ഒരു വർഷം 150 കുട്ടികളെ തെരെഞ്ഞെടുക്കും. ഇതിനായി പ്രത്യേക സെലക്ഷൻ കമ്മിറ്റി രൂപീകരിക്കും. സ്പെക് പദ്ധതിയുടെ നടത്തിപ്പിനായി നേതൃസമിതിയും ഉണ്ടാകും.

ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി ഗവാസ്, സ്റ്റാൻ്റിങ് കമ്മറ്റി ചെയർപേഴ്സൺമാരായ വി പി ജമീല, കെ വി റീന, ആർഡിഡി സന്തോഷ്കുമാർ, ഡയറ്റ് പ്രിൻസിപ്പാൾ യു കെ അബ്ദുൾ നാസർ, സമഗ്രശിക്ഷ ജില്ലാ പ്രൊജക്ട് കോഡിനേറ്റർ എ കെ അബ്ദുൾ ഹക്കിം, ദുൽഫിക്കർ (ഡിഡിഇ ഓഫീസ്) എന്നിവർ സംസാരിച്ചു.

2024-25, 2025-2026 വർഷങ്ങളിലെ പ്രവർത്തന പരിശീലന പദ്ധതി ജില്ലാപഞ്ചായത്ത് വിദ്യാഭ്യാസ കോഡിനേറ്റർ വി പ്രവീൺകുമാർ അവതരിപ്പിച്ചു. സിവിൽ സർവീസ് പരീക്ഷയിൽ ഉന്നത റാങ്ക് നേടിയ എ കെ ശാരികയെ ഉദ്ഘാടന ചടങ്ങിൽ അനുമോദിച്ചു.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌ ഷീജ ശശി സ്വാഗതവും ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിങ് കമ്മറ്റി ചെയർപേഴ്സൺ നിഷ പുത്തൻപുരയ്ക്കൽ നന്ദിയും പറഞ്ഞു.

തുടർന്ന് പരിശീലന പരിപാടികൾക്ക് തുടക്കം കുറിച്ചു കൊണ്ട് ‘ഉന്നതപഠന മേഖലകൾ’ എന്ന വിഷയത്തിൽ ഡപ്യൂട്ടി കലക്ടർ ഷാമിൽ സെബാസ്റ്റ്യനും ‘ആധുനിക കാലത്തെ രക്ഷിതാവ്’ എന്ന വിഷയത്തിൽ സ്റ്റേറ്റ് വൊക്കേഷണൽ ഗൈഡൻസ് ഓഫീസർ പി രാജീവും ‘ശാസ്ത്രം സത്യം’ എന്ന വിഷയത്തിൽ മേഖലാ ശാസ്ത്രകേന്ദ്രത്തിലെ ബിനോജും ക്ലാസ്സെടുത്തു.

Leave a Reply

Your email address will not be published.

Previous Story

കുന്ന്യോറമല ആശാസ്ത്രീയമായി മണ്ണിടിച്ചതിൻ്റെ ഭാഗമായി ഭീഷണി,15 കുടുംബങ്ങളെ വാടക വീട്ടുകളിലേക്ക് മാറ്റി താമസിപ്പിക്കും

Next Story

പേസ്‌മെന്ററി ആര്‍ട്ട് എക്‌സിബിഷന്‍ പോസ്റ്റര്‍ പ്രകാശനം

Latest from Main News

കിണറ്റില്‍ വീണ കാട്ടുപന്നിക്കൂട്ടത്തെ വെടിവെച്ചു കൊന്നു

കിണറ്റില്‍ വീണ കാട്ടുപന്നിക്കൂട്ടത്തെ വെടിവെച്ചു കൊന്നു നാദാപുരത്തിനടുത്ത് പുറമേരിയിലാണ് സംഭവം. തുടര്‍ന്ന് ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി വെടിവെക്കുകയായിരുന്നു. പുറമേരി എസ്.പി എല്‍.പി

തുരങ്കപാത നിര്‍മാണം ധ്രുതഗതിയില്‍ പുരോഗമിക്കുന്നു – പ്രവൃത്തി പുരോഗതി വിലയിരുത്താന്‍ ജില്ലാ കലക്ടറെത്തി

ആനക്കാംപൊയില്‍-കള്ളാടി-മേപ്പാടി തുരങ്കപാതയുടെ നിര്‍മാണം ധ്രുതഗതിയില്‍ പുരോഗമിക്കുന്നു. നിലവില്‍ 12 മണിക്കൂര്‍ ഷിഫ്റ്റിലാണ് പ്രവൃത്തികള്‍ നടക്കുന്നത്. ജനുവരിയില്‍ പാറ തുരക്കല്‍ ആരംഭിക്കും. ഇതോടെ

രാമന്തളിയിലെ കൂട്ടമരണത്തിൽ കലാധരൻ്റെ ആത്മഹത്യാകുറിപ്പിലെ വിവരങ്ങൾ പുറത്ത്

കണ്ണൂരിലെ രാമന്തളിയിലെ കൂട്ടമരണത്തിൽ കലാധരൻ്റെ ആത്മഹത്യാകുറിപ്പിലെ വിവരങ്ങൾ പുറത്ത്. കലാധരന്റെ ഭാര്യ കള്ളക്കേസുകൾ നൽകി നിരന്തരമായി മാനസികമായി പീഡിപ്പിച്ചതാണ് മരണകാരണമെന്നാണ് കത്തിലുള്ളത്.

ബേപ്പൂർ ഇൻ്റർനാഷണൽ വാട്ടർ ഫെസ്‌റ്റ് സീസൺ 5 ഡിസംബർ 26, 27, 28 തിയതികളിൽ നടക്കുമെന്ന് ടൂറിസം വകുപ്പ് മന്ത്രി അഡ്വ പി എ മുഹമ്മദ് റിയാസ്

ബേപ്പൂർ ഇൻ്റർനാഷണൽ വാട്ടർ ഫെസ്‌റ്റ് സീസൺ 5 ഡിസംബർ 26, 27, 28 തിയതികളിൽ നടക്കുമെന്ന് ടൂറിസം വകുപ്പ് മന്ത്രി അഡ്വ

എൽഎസ്എസ്, യുഎസ്എസ് പരീക്ഷ ഇനി മുതൽ സിഎം കിഡ്സ് സ്കോളർഷിപ്പ് എന്ന് അറിയപ്പെടും

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിലെ നാല്, ഏഴ് ക്ലാസുകളിലെ വിദ്യാർത്ഥികൾക്കായി നടത്തുന്ന എൽഎസ്എസ്, യുഎസ്എസ് പരീക്ഷ ഇനി മുതൽ സിഎം കിഡ്സ് സ്കോളർഷിപ്പ് എന്ന്