കൊയിലാണ്ടി ദേശീയപാതയിൽ പൊടിശല്യം രൂക്ഷം

നാഷണൽ ഹൈവേ റോഡിൽ പൂഴി നിറഞ്ഞതു കാരണം വാഹനങ്ങൾ കടന്നു പോകുമ്പോൾ പൊടിയിൽ നിറഞ്ഞ് ബുദ്ധിമുട്ടുകയാണ് വ്യാപാരികളും പൊതുജനങ്ങളും. ഇതിൽ ശാശ്വത പരിഹാരംകാണാൻ ബന്ധപ്പെട്ടവർ തയ്യാറാവണമെന്ന് കൊയിലാണ്ടി മർച്ചന്റ്സ്അസോസിയേഷൻ യോഗം ആവശ്യപ്പെട്ടു. അല്ലാത്ത പക്ഷം വ്യാപാരികൾക്ക് പ്രക്ഷോഭത്തിന്റെ പാത സ്വീകരിക്കേണ്ടിവരുമെന്നും യോഗം വിലയിരുത്തി.
യോഗത്തിൽ പ്രസിഡന്റ്‌ കെ കെ നിയാസ് ആദ്യക്ഷത വഹിച്ചു. കെപി രാജേഷ്, കെ ദിനേശൻ, പികെ ഷുഹൈബ് അമേത്ത് കുഞ്ഞാഹമ്മദ് പികെ മനീഷ് വി കെ ഹമീദ് പ്രമോദ് അജീഷ് മോഡേൺ പി ചന്ദ്രൻ ബാബു സുകന്യ യൂ അസീസ് പ്രേമദാസൻ എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published.