ഗോഖലെ യുപി സ്കൂൾ മൂടാടിയുടെ നൂറാം വാർഷിക ആഘോഷവുമായി ബന്ധപ്പെട്ട് സ്വാഗത സംഘ രൂപീകരണം യോഗം സ്കൂളിൽ വെച്ച് നടന്നു

 

1925 ൽ സ്ഥാപിതമായ ഗോഖലെ യുപി സ്കൂൾ മൂടാടിയുടെ നൂറാം വാർഷിക ആഘോഷവുമായി ബന്ധപ്പെട്ട് സ്വാഗത സംഘ രൂപീകരണം യോഗം സ്കൂളിൽ വെച്ച് നടന്നു.

വാർഡ് മെമ്പർ അഡ്വക്കറ്റ് ഷഹീർ ചെയർമാനും സ്കൂൾ ഹെഡ്മാസ്റ്റർ ടി സുരേന്ദ്രകുമാർ ജനറൽ കൺവീനറുമായി 101 അംഗ കമ്മിറ്റി രൂപീകരിച്ചു.

പ്രോഗ്രാം കമ്മിറ്റി ചെയർമാനായി ശ്രീ. രഘു മാസ്റ്റർ സാമ്പത്തിക കാര്യ കമ്മറ്റി ചെയർമാനായി അഡ്വക്കറ്റ് ഷഹീർ പബ്ലിസിറ്റി കമ്മിറ്റി ചെയർമാനായി സലാം കൊളാറ,എന്നിവരെയും തെരഞ്ഞെടുത്തു.

ഹെഡ്മാസ്റ്റർ ടി സുരേന്ദ്രകുമാർ, പി ടി എ പ്രസിഡണ്ട് മുഹമ്മദ് റിയാസ്, വാർഡ് മെമ്പർമാരായ അഡ്വക്കറ്റ് ഷഹീർ, സുമിത കെ ,രഘു മാസ്റ്റർ,പി കെ ദാസൻ, സത്യൻ കാട്ടിൽ, ഇടി ഉണ്ണി, സലാം കൊളാറ, സത്യൻ കൊളാറ,വഹീദ എംസി, ബിജു കുമാർ, റാഷിദ് കെ, ടി കെ. ബീന എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published.