വയനാടിന് വേണ്ടി 25 ഗായകർ ചേർന്നാലപിച്ച ‘ഹൃദയമേ’ വീഡിയോ ഗാനം പ്രകാശനം ചെയ്തു

വയനാടിന്റെ പുനരധിവാസത്തിന് തുക സമാഹരിക്കാൻ ഇന്ത്യയിലെ 25 പ്രശസ്ത ഗായകർ ചേർന്ന് ആലപിച്ച ‘ഹൃദയമേ’ വീഡിയോ ഗാനം കൈതപ്രം ദാമോദരൻ നമ്പൂതിരിയും ജില്ലാ കളക്ടർ സ്നേഹിൽ കുമാർ സിംഗും ചേർന്ന് പ്രകാശനം ചെയ്തു.

കൈതപ്രം രചിച്ച്, രാജേഷ് ബാബു കെ ശൂരനാട് സംഗീതം പകർന്ന്, ഗായകൻ
പി കെ സുനിൽകുമാർ ഏകോപനം നിർവഹിച്ച ഗാനം അഞ്ചു ദിവസങ്ങൾ കൊണ്ടാണ് തയ്യാറാക്കിയത്.

ഹരിഹരൻ, ഉഷ ഉതുപ്പ്, എം ജി ശ്രീകുമാർ, ഉണ്ണിമേനോൻ, ഉണ്ണികൃഷ്ണൻ, സിത്താര, നരേഷ് അയ്യർ, മധു ബാലകൃഷ്ണൻ, മൃദുല വാര്യർ, നിത്യാ മാമൻ, അനുരാധ ശ്രീരാം, മിൻമിനി, നജീം അർഷാദ്, അൻവർ സാദത്ത്, മധുശ്രീ നാരായണൻ, പി കെ സുനിൽകുമാർ ഉൾപ്പെടെ 25 പ്രശസ്ത ഗായകരാണ് ഇതിൽ പാടിയിരിക്കുന്നത്. ഇന്ത്യൻ പട്ടാളത്തിനുള്ള ആദരം കൂടിയായ ഗാനത്തിൽ നിന്നുള്ള വരുമാനം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകും.

വയനാടിനുള്ള സംഗീതത്തിന്റെ സാന്ത്വനമാണ് ഗാനമെന്ന് കൈതപ്രം പറഞ്ഞു.

Leave a Reply

Your email address will not be published.

Previous Story

പി എസ് സി പരീക്ഷ കേന്ദ്രങ്ങളിൽ മാറ്റം

Next Story

നടേരി മൂഴിക്കുമീത്തൽ കൊളോത്ത് ഇന്ദിര അന്തരിച്ചു

Latest from Main News

സംസ്ഥാനത്ത് തുലാവർഷത്തിന് മുന്നോടിയായി മഴ കനക്കുന്നു

സംസ്ഥാനത്ത് തുലാവർഷത്തിന് മുന്നോടിയായി മഴ കനക്കുന്നു. ഇന്നും നാളെയും പരക്കെ മഴ സാധ്യതയുണ്ട്. ഇന്ന് തിരുവനന്തപുരം മുതൽ തൃശ്ശൂർ വരെയുള്ള ജില്ലകളിൽ

സംസ്ഥാനത്ത് അടുത്ത അഞ്ചുദിവസം കനത്ത മഴ പെയ്യാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്

സംസ്ഥാനത്ത് അടുത്ത അഞ്ചുദിവസം കനത്ത മഴ പെയ്യാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് എട്ട് ജില്ലകളിൽ യെല്ലോ അലേർട്ട്

സംസ്ഥാന ശിശുക്ഷേമ സമിതി കേരള സർക്കാരിന്റെ അനുമതിയോടെ ശിശുദിനത്തിൽ പുറത്തിറക്കുന്ന ശിശുദിന സ്റ്റാമ്പിനുള്ള ചിത്രരചന ക്ഷണിച്ചു

സംസ്ഥാന ശിശുക്ഷേമ സമിതി കേരള സർക്കാരിന്റെ അനുമതിയോടെ ശിശുദിനത്തിൽ പുറത്തിറക്കുന്ന ശിശുദിന സ്റ്റാമ്പിനുള്ള ചിത്രരചന ക്ഷണിച്ചു. ‘സനാഥ ബാല്യം-സംരക്ഷിത ബാല്യം’ എന്ന

നെന്മാറ സജിത വധക്കേസില്‍ പ്രതി ചെന്താമര കുറ്റക്കാരന്‍; ശിക്ഷാവിധി ഒക്ടോബര്‍ 16ന്

നെന്മാറ സജിത വധക്കേസില്‍ പ്രതി ചെന്താമര കുറ്റക്കാരന്‍. നാലാം അഡീഷണല്‍ ജില്ലാ കോടതിയുടേതാണ് വിധി. 2019 ഓഗസ്റ്റ് 31 ന് നടന്ന കൊലപതാക കേസിലാണ്