ക്ഷേത്രങ്ങളിലെ കവർച്ച – പോലീസ് പ്രതികളോടൊപ്പം തെളിവെടുപ്പ് നടത്തി

ക്ഷേത്രങ്ങളിലെ കവർച്ച – പോലീസ് പ്രതികളോടൊപ്പം തെളിവെടുപ്പ് നടത്തി. കാഞ്ഞിലശ്ശേരി ശിവക്ഷേത്രം, ചേലിയ ആലങ്ങാട്ട് ക്ഷേത്രം, ചേലിയ ചിക്കൻ സ്റ്റാൾ എന്നിവിടങ്ങളിൽ മോഷണം നടത്തിയ പ്രതികളെ സ്ഥലത്തെത്തിച്ച് പോലീസ് തെളിവെടുപ്പ് നടത്തി.
മോഷണകേസുകളിൽ രണ്ട് പ്രതികളാണ് ഉൾപ്പെട്ടിട്ടുള്ളത്. കോഴിക്കോട് സ്വദേശികളായ മുഹമ്മദ് തായി, ഷാഹിദ് എന്നിവരാണ് പ്രതികൾ.
കൊയിലാണ്ടി എസ്.എച്ച്.ഒ ജിതിൻ, എസ്.ഐ. മണി, സി.പി.ഒ കരീം , കോൺസ്റ്റബിൾ നിഖിൽ എന്നിവർ തെളിവെടുപ്പിന് നേതൃത്വം നൽകി. കൊച്ചി പോലിസ് അറസ്റ്റ് ചെയ്ത പ്രതികളെ കൊയിലാണ്ടി പോലിസ് കസ്റ്റഡിയിൽ വാങ്ങുകയായിരുന്നു.

Leave a Reply

Your email address will not be published.