വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ മരണപ്പെട്ടവരുടെ കുടുംബത്തിന് സംസ്ഥാന സർക്കാർ 6 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു

വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ മരണപ്പെട്ടവരുടെ കുടുംബത്തിന് സംസ്ഥാന സർക്കാർ 6 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. മരിച്ചവരുടെ കുടുംബാംഗങ്ങളില്ലെങ്കിൽ അടുത്ത ബന്ധുക്കൾക്ക് ധനസഹായം ലഭിക്കും. ഇതിനായി പിന്തുടർച്ച അവകാശ സർട്ടിഫിക്കറ്റ് ഹാജരാക്കേണ്ടതുണ്ട്.

കാണാതായ വ്യക്തികളുടെ ആശ്രിതർക്കും ധനസഹായം നൽകുന്നതാണ്.  70 % അംഗവൈകല്യം ബാധിച്ചവർക്ക് 75000 രൂപ നൽകുമെന്നും, അതിൽ കുറവുള്ളവർക്ക് 50000 രൂപ ധനസഹായം നല്‍കുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു.

അതോടൊപ്പം, ദുരന്തബാധിത കുടുംബത്തിന് പ്രതിമാസം വാടകയിനത്തിൽ 6000 രൂപ നൽകുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. വാടകത്തുക ബന്ധുവീടുകളിലേക്ക് താമസം മാറുന്നവർക്കും നൽകുന്നതാണ്. എന്നാൽ, സ്പോൺസർഷിപ്പ് കെട്ടിടങ്ങളിലേക്കോ, സർക്കാർ സംവിധാനങ്ങളിലേക്കോ താമസം മാറുന്നവർക്ക് വാടക തുക ലഭിക്കില്ല.

ദുരന്തത്തിൽ രേഖകൾ നഷ്ടമായവർക്ക് ഇവ പുതുക്കി വാങ്ങാമെന്ന് പറഞ്ഞ മുഖ്യമന്ത്രി, ഇതിന് ഫീസുണ്ടാകില്ലെന്നും കൂട്ടിച്ചേർത്തു. കൂടാതെ, പോലീസ് നടപടി പൂർത്തിയാക്കുകയും, കാണാതായവരുടെ പട്ടിക തയ്യാറാക്കുകയും ചെയ്യുമെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ അറിയിച്ചു.

Leave a Reply

Your email address will not be published.

Previous Story

കൊയിലാണ്ടി കോതമംഗലം കിഴക്കേ കണ്ടോത്ത് ദ്രൗപതി അമ്മ അന്തരിച്ചു

Next Story

ഓണക്കാലത്ത് വിലക്കയറ്റം നിയന്ത്രിക്കാൻ ഇടപെടലുമായി സംസ്ഥാന സർക്കാർ

Latest from Uncategorized

മായം കലർന്നതായി സംശയം; 6500 ലിറ്റർ വെളിച്ചെണ്ണ പിടികൂടി

ഹരിപ്പാട് : മായം കലർന്നതായി സംശയിക്കുന്നതും തെറ്റായ ലേബലിൽ വിൽപ്പനയ്ക്കൊരുങ്ങിയതുമായ 6500 ലിറ്റർ വെളിച്ചെണ്ണയും ബ്ലെൻഡഡ് ഭക്ഷ്യഎണ്ണയും ഭക്ഷ്യസുരക്ഷാ വിഭാഗം പിടികൂടി.

മേപ്പയൂർ നൊട്ടിക്കണ്ടി മീത്തൽ കുഞ്ഞിരാമൻ അന്തരിച്ചു

മേപ്പയൂർ: മഠത്തുംഭാഗത്തെ കോൺഗ്രസ് പ്രവർത്തകൻ നൊട്ടിക്കണ്ടി മീത്തൽ കുഞ്ഞിരാമൻ അന്തരിച്ചു. ഭാര്യ: ലക്ഷ്മി (തിക്കോടി). മക്കൾ: ബാബു, ഉണ്ണികൃഷ്ണൻ, ഷീബ, ഷീജ.

പൂക്കാട് കലാലയത്തിൽ ഡോ. എം.ആർ. രാഘവവാരിയരുടെ പ്രഭാഷണപരമ്പര ആരംഭിച്ചു

പൂക്കാട് കലാലയത്തിൽ നടക്കുന്ന എം ആർ രാഘവവാരിയരുടെ പ്രഭാഷണപരമ്പര എം.എം. സചീന്ദ്രൻ ഉദ്ഘാടനം ചെയ്തു. അഞ്ച് ദിവസങ്ങളിലായി ദേശം, ഭാഷ, സംസ്കാരം

അധികാര ദുർവിനിയോഗത്തിനെതിരെ ജനങ്ങൾ വോട്ട് ചെയ്യണം-മുനീർ എരവത്ത്

കീഴരിയൂർ-അധികാര ദുർവിനിയോഗത്തിനും അന്യായമായ വാർഡു വിഭജനത്തിനും എതിരെ കീഴരിയൂർ ജനത കക്ഷിരാഷ്ട്രീയത്തിനതീതമായി അണിനിരന്ന് വോട്ട് ചെയ്യണമെന്ന് DCC ജനറൽ സെക്രട്ടറി മുനീർ