പ്ളസ് വൺ പ്രവേശനം പൂർത്തിയാകുമ്പോൾ കേരളത്തിൽ ഒഴിഞ്ഞു കിടക്കുന്നത് അര ലക്ഷത്തിലധികം സീറ്റുകൾ

പ്ളസ് വൺ പ്രവേശനം പൂർത്തിയാകുമ്പോൾ കേരളത്തിൽ ഒഴിഞ്ഞു കിടക്കുന്നത് അര ലക്ഷത്തിലധികം സീറ്റുകൾ. അൺ എയ്ഡഡ് സ്കൂളുകളിലടക്കം 53,253 സീറ്റുകൾ ഒഴിഞ്ഞുകിടക്കുന്നുണ്ടെന്നാണ് നിലവിൽ സർക്കാർ കണക്ക്. 25,556 സീറ്റുകളാണ് പൊതു വിദ്യാലയങ്ങളിൽ ഒഴിഞ്ഞു കിടക്കുന്നത്. കൂടാതെ ഇതിൽ സർക്കാർ സ്കൂളുകളിൽ 15,658 സീറ്റുകളും എയ്ഡഡ് മേഖലയിൽ 9898 സീറ്റുകളുമാണ് ഒഴിഞ്ഞു കിടക്കുന്നത്. എന്നാൽ ബാക്കി ഒഴിഞ്ഞുകിടക്കുന്ന 27,697 സീറ്റുകൾ അൺ എയ്ഡഡ് സ്കൂളുകളിലാണ്. അതേസമയം സീറ്റ് ക്ഷാമം രൂക്ഷമായിരുന്ന മലപ്പുറം ജില്ലയിൽ 7642 സീറ്റുകൾ ഒഴിഞ്ഞു കിടക്കുന്നുണ്ട്.

കേരളത്തിലെ പൊതുവിദ്യാലയങ്ങളിൽ ആകെ 3,61,364 വിദ്യാർത്ഥികളാണ് പ്ലസ് വൺ അഡ്മിഷൻ നേടിയത്. സർക്കാർ സ്കൂളുകളിൽ 1,76,232 വിദ്യാർത്ഥികളും എയ്ഡഡ് സ്കൂളുകളിൽ 1,85,132 വിദ്യാർത്ഥികളും പ്രവേശനം നേടി. അൺ എയ്ഡഡ് സ്കൂളുകളിൽ 27,270 (പകുതിയോളം) സീറ്റുകളിലേ നിലവിൽ പ്രവേശനം നടന്നിട്ടുള്ളൂ.

എന്നാൽ സ്പോട്ട് അഡ്ഷമിൻ്റെ കണക്കുകൾ കൂടി വന്നപ്പോൾ അൺ എയ്ഡഡിൽ അടക്കം പ്ളസ് വണ്ണിൽ ആകെ അഡ്മിഷൻ നേടിയവരുടെ എണ്ണം 3,88,634 ആയി. ഇപ്പോൾ ആകെയുള്ളത് 4,41,887 സീറ്റുകളാണ്.

Leave a Reply

Your email address will not be published.

Previous Story

ഗുരുകുലം ബീച്ചിൽ തണ്ണിംമുഖത്ത് വലിയ പുരയിൽ ചന്ദ്രൻ അന്തരിച്ചു

Next Story

സംസ്ഥാനത്ത് ആലപ്പുഴ, കാസര്‍കോട് ഒഴികെയുള്ള എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ്

Latest from Main News

തോടന്നൂര്‍, മേലടി, പേരാമ്പ്ര ബ്ലോക്കുകളിലെ ഗ്രാമപഞ്ചായത്ത് സംവരണ വാര്‍ഡുകള്‍

തോടന്നൂര്‍, മേലടി, പേരാമ്പ്ര ബ്ലോക്കുകള്‍ക്കു കീഴിലുള്ള ഗ്രാമപഞ്ചാത്തുകളിലെ സംവരണ വാര്‍ഡുകള്‍ ജില്ലാ ജില്ലാ കളക്ടര്‍ സ്നേഹില്‍ കുമാര്‍ സിംഗ് നറുക്കെടുപ്പിലൂടെ തെരഞ്ഞെടുത്തു.

പാലക്കാട് കല്ലടിക്കോട് രണ്ട് പേരെ വെടിയേറ്റ് മരിച്ച നിലയില്‍

പാലക്കാട് കല്ലടിക്കോട് രണ്ട് പേരെ വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. മൂന്നേക്കര്‍ മരുതുംകാട് സ്വദേശി ബിനു, നിതിന്‍ എന്നിവരാണ് മരിച്ചത്. ഇരുവരും

സംസ്ഥാനത്ത് തുലാവർഷത്തിന് മുന്നോടിയായി മഴ കനക്കുന്നു

സംസ്ഥാനത്ത് തുലാവർഷത്തിന് മുന്നോടിയായി മഴ കനക്കുന്നു. ഇന്നും നാളെയും പരക്കെ മഴ സാധ്യതയുണ്ട്. ഇന്ന് തിരുവനന്തപുരം മുതൽ തൃശ്ശൂർ വരെയുള്ള ജില്ലകളിൽ

സംസ്ഥാനത്ത് അടുത്ത അഞ്ചുദിവസം കനത്ത മഴ പെയ്യാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്

സംസ്ഥാനത്ത് അടുത്ത അഞ്ചുദിവസം കനത്ത മഴ പെയ്യാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് എട്ട് ജില്ലകളിൽ യെല്ലോ അലേർട്ട്