തിരുവങ്ങൂർ കാലിത്തീറ്റ ഫാക്ടറിയെ സംരക്ഷിക്കണം:ആർ. ജെ. ഡി

തിരുവങ്ങൂർ : മലബാറിലെ ക്ഷീര കർഷകർക്ക് ഏറെ പ്രതീക്ഷ നൽകി ആരംഭിച്ച തിരുവങ്ങൂരിലെ കേരള ഫീഡ്സ് കാലിത്തീറ്റ നിർമ്മാണ കമ്പനി നിലനിർത്താൻ അടിയന്തിര നടപടി വേണമെന്ന് ആർ.ജെ.ഡി ചേമഞ്ചേരി പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു. അയ്യായിരത്തിലേറെ ചാക്ക് കാലിത്തീറ്റ ദിനംപ്രതി ഉല്പാദിപ്പിച്ചിരുന്ന കമ്പനിയിൽ ഉൽപ്പാദനം കുറച്ചു . തൊഴിലാളികൾക്ക് ചുരുങ്ങിയ ദിവസങ്ങളിൽ മാത്രമേ ജോലി ലഭിക്കുന്നുള്ളൂ. 2012 ൽ മുൻ കൃഷി മന്ത്രിയായിരുന്ന കെ. പി മോഹനന്റെ ഇടപെടൽ മൂലമാണ് 16 വർഷക്കാലം അടഞ്ഞു കിടന്നിരുന്ന നാളികേര കോംപ്ലക്സിന് പകരം കേരള ഫീഡ്സ് ന്റെ ഹൈടെക് കാലിത്തീറ്റ ഫാക്ടറി ഇവിടെ നിലവിൽ വന്നത്. ആദ്യകാലങ്ങളിൽ നന്നായി പ്രവർത്തിച്ചിരുന്ന ഈ സ്ഥാപനം ഇപ്പോൾ ഉദ്പാദനം കുറച്ചിരിക്കുകയാണ്. സ്ഥാപനം നിർത്താൻ മൃഗസംരക്ഷണ വകുപ്പിന്റെയും ഗവൺമെന്റിന്റെയും ഇടപെടൽ ഉടൻ വേണമെന്ന് രാഷ്ട്രീയ ജനതാദൾ ചേമഞ്ചേരി പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു. ഉണ്ണി തീയ്യകണ്ടി അധ്യക്ഷത വഹിച്ചു. ജി.എസ്.അവിനാഷ് , വി.വി. മോഹനൻ , വി . കെ ജനാർദ്ദനൻ, കെ. പ്രദീപൻ, സബിത മേലാത്തൂർ, മണാട്ട് രാമചന്ദ്രൻ, എം.സത്യൻ എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published.

Previous Story

ആർദ്രകേരളം പുരസ്ക്കാരം രണ്ടാം തവണയും അരിക്കുളത്തിന്

Next Story

കൊയിലാണ്ടി കൊല്ലം അക്ലികുന്നത്ത് നാരായണി അന്തരിച്ചു

Latest from Local News

സര്‍ക്കാര്‍ ജോലിയും നഷ്ടപരിഹാരവും കിട്ടിയില്ലെങ്കില്‍ നിയമപരമായി നീങ്ങുമെന്ന് സുമയ്യ

തിരുവനന്തപുരം : ജനറല്‍ ആശുപത്രിയിലെ ശാസ്ത്രക്രിയ പിഴവിനെ തുടര്‍ന്ന് നെഞ്ചില്‍ കുടുങ്ങിയ ഗൈഡ് വയര്‍ നീക്കാന്‍ കഴിയില്ലെന്ന് ഡോക്ടർമാർ അറിയിച്ചതായി പരാതിക്കാരി

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഒക്ടോബർ 12 ഞായറാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരുടെ സേവനങ്ങളും

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഒക്ടോബർ 12 ഞായറാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരുടെ സേവനങ്ങളും   1. ഗൈനക്കോളജി വിഭാഗം    

മലബാർ ദേവസ്വം ബോർഡിന്റെ കീഴിലുള്ള എല്ലാ ക്ഷേത്രങ്ങളിലും വിജിലൻസ് പരിശോധന വേണം കെ.ജി.കെ എസ്

കോഴിക്കോട് മലബാർ ദേവസ്വം ബോർഡിന്റെ കീഴിലുള്ള കൊല്ലം പിഷാരികാവ് ഉൾപ്പെടെയുള്ള പ്രധാന ക്ഷേത്രങ്ങളിലെ വസ്തു വകകളെ കുറിച്ച് സമഗ്ര അന്വേഷണം നടത്താൻ

തലശ്ശേരി ഹുസ്സൻമൊട്ടയിലുണ്ടായ വാഹനാപകടത്തിൽ ഒരാൾ മരിച്ചു

തലശ്ശേരി ഹുസ്സൻമൊട്ടയിലുണ്ടായ വാഹനാപകടത്തിൽ ഒരാൾ മരിച്ചു. ഷാജി (60) ആണ് മരിച്ചത്. നിയന്ത്രണം വിട്ട കാർ മറിയുകയായിരുന്നു. എട്ടുപേരാണ് കാറിലുണ്ടായിരുന്നത്. കോഴിക്കോട്