മതത്തെ അടിസ്ഥാനമാക്കിയുള്ള ദേശീയത ഭരണഘടനാവിരുദ്ധമാണെന്നും ഭരണഘടനക്ക് അനുസൃതമായ ദേശീയത മതേതര കാഴ്ച്ചപ്പാടിൽ, മാനവിക കാഴ്പ്പാടിൽ അധിഷ്ഠിതമായി വളർന്ന് വരേണ്ടതാണെന്നും ഡോ. സെബാസ്റ്റ്യൻ പോൾ

മതത്തെ അടിസ്ഥാനമാക്കിയുള്ള ദേശീയത ഭരണഘടനാവിരുദ്ധമാണെന്നും ഭരണഘടനക്ക് അനുസൃതമായ ദേശീയത മതേതര കാഴ്ച്ചപ്പാടിൽ, മാനവിക കാഴ്പ്പാടിൽ അധിഷ്ഠിതമായി വളർന്ന് വരേണ്ടതാണെന്നും
ഡോ. സെബാസ്റ്റ്യൻ പോൾ അഭിപ്രായപ്പെട്ടു.

കോഴിക്കോട് സറീന ട്രസ്‌റ്റിന്റെ ആഭിമുഖ്യത്തിൽ 2024 അഗസത് 11 ഞായറാഴ്ച വൈകീട്ട്
അളകാപുരി ജൂബിലി ഹോളിൽ ‘ ഇന്ത്യൻ ഭരണഘടനയും നമ്മുടെ ദേശീയതയും’ എന്ന വിഷയത്തെ ആസ്പദമാക്കി സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇന്ത്യയുടെ ഭരണഘടന മുന്നോട്ട് വെക്കുന്നത് വ്യത്യസ്ഥതകളെ ഉൾകൊള്ളുന്ന ഒരു സംവിധാനം ആണെന്നും അല്ലാതെ വൈവിദ്ധ്യരഹിത മായ ഏകത്വ മല്ലെന്നും അദ്ദേഹം പറഞ്ഞു. പ്രൊ. മുഹമ്മദലി O. K. സ്വാഗതവും ഡോ. പ്രഭാകരൻ P. M. നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published.