റോഡിന്റെ ശോചനീയാവസ്ഥ വാഴ നട്ട് പ്രതിഷേധിച്ചു

പേരാമ്പ്ര: കുറ്റ്യാടി -കോഴിക്കോട് റൂട്ടിൽ  റോഡിന്റെ ശോചനീയ അവസ്ഥയിൽ പ്രതിഷേധിച്ചു കൊണ്ട് യൂത്ത് കോൺഗ്രസ്‌ കൂത്താളി മണ്ഡലം കമ്മിയറ്റിയുടെ നേതൃത്യത്തിൽ വാഴ നട്ട് പ്രതിഷേധിച്ചു.യൂത്ത് കോൺഗ്രസ്‌ പേരാമ്പ്ര നീയോജകമണ്ഡലം പ്രസിഡന്റ്‌ സായൂജ് അമ്പലക്കണ്ടി പ്രതിഷേധ പരിപാടി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ്‌ അശ്വിൻദേവ് വി.എം അധ്യക്ഷനായി കെ എസ് യു ജില്ലാ വൈ -പ്രസിഡന്റ്‌ അഭിമന്യു, ഷാഫി വളയംകണ്ടം, അസ്‌ലം, സനിത് , ആദിത്,ശ്രീഹരി എസ്. ആർ , ശ്രീഹരി തുടങ്ങിയവർ സംസാരിച്ചു.

Leave a Reply

Your email address will not be published.