കിടക്കാൻ കട്ടിൽ വേണമെന്ന് ആവശ്യപ്പെട്ട വയോധികർക്ക് സഹായവുമായി ഷാഫി പറമ്പിൽ എം പി

//

പേരാമ്പ്ര: കിടക്കാൻ കട്ടിൽ ഇല്ലെന്ന് എം പി യെ ഫോണിലൂടെ അറിയിച്ച് മണിക്കൂറുകൾക്കക്കം കോൺഗ്രസ് പ്രവർത്തകർ വീട്ടിൽ കട്ടിലുമായി എത്തി. നൊച്ചാട് പഞ്ചായത്തിലെ എൺപതു വയസുള്ള കണ്ണമ്പത്ത് ചാൽ ഗോപാലൻ നായരും ഭാര്യ കാർത്യായനി അമ്മയുമാണ് നീതി നിഷേധത്തിനെതിരെ എം പിയോട് സഹായം അഭ്യർത്ഥിച്ചത്. വീട്ടിൽ ആകെ ഉണ്ടായിരുന്ന കട്ടിൽ നശിച്ചതോടെ രണ്ടുപേരും പായ വിരിച്ചു നിലത്തായിരുന്നു കിടപ്പ്.  ഗോപാലൻ നായരും ഭാര്യയും എം പിയുടെ മൊബൈൽ നമ്പറിൽ നേരിട്ട് വിളിച്ചു സങ്കടം പറഞ്ഞതിനെ തുടർന്ന് കട്ടിൽ വീട്ടിൽ എത്തുമെന്ന് എം പി ഉറപ്പ് നൽകി. ഡി സി സി ജനറൽ സെക്രട്ടറി മുനീർ എരവത്തിനെ വിളിച്ചു വയോധികർക്ക് ഉടനെ സഹായം എത്തിക്കണമെന്ന് എം പി ആവശ്യപ്പെട്ടതിനെ തുടർന്ന് ഇന്നലെ വൈകുന്നേരം നാല് മണിയോടെ മണിയോടെ പുത്തൻ ഡബിൾക്കോട്ട് കട്ടിൽ ഗോപാലൻ നായരുടെ വീട്ടിലെത്തി.

Leave a Reply

Your email address will not be published.