ഓണത്തിന് കെഎസ്ആർടിസി സ്പെഷ്യൽ സർവീസ് ബുക്കിംഗ് ആരംഭിച്ചു

ഓണം അവധിയോടനുബന്ധിച്ച് കെഎസ്ആര്‍ടിസി സെപ്റ്റംബര്‍ ഒമ്പതു മുതല്‍ സെപ്റ്റംബര്‍ 23 വരെ പ്രത്യേക സര്‍വീസുകള്‍ നടത്തും. കേരളത്തില്‍ നിന്നും ബംഗളൂരു, മൈസൂര്‍, ചെന്നൈ എന്നിവിടങ്ങളിലേയ്‌ക്കും, അവധി കഴിഞ്ഞ് തിരിച്ചു പോകുന്നതിനുമായി നിലവിലുള്ള 90 ബസ്സുകള്‍ക്ക് പുറമെ ആദ്യഘട്ടമായി ഓരോ ദിവസവും 58 അധിക ബസ്സുകളും ആണ് സര്‍വീസ് നടത്തുക.  ഓണ്‍ലൈന്‍ ടിക്കറ്റ് ബുക്കിങ് ആരംഭിച്ചു

www.onlineksrtcswift.com എന്ന വെബ്‌സൈറ്റുകള്‍ വഴിയും, ENTE KSRTC NEO OPRS എന്ന മൊബൈല്‍ ആപ്പ് വഴിയും ടിക്കറ്റ് ബുക്ക് ചെയ്യുന്നതിന് ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. യാത്രക്കാരുടെ ആവശ്യകത പരിഗണിച്ച് സീറ്റുകള്‍ ബുക്കിങ് ആകുന്നതനുസരിച്ച് കൂടുതല്‍ ബസ്സുകള്‍ ഘട്ടം ഘട്ടമായി ക്രമീകരിക്കാം.

ഡിമാന്റ് അനുസരിച്ച് അധിക ബസ്സുകള്‍ ക്രമീകരിക്കുമ്പോള്‍ തിരക്കേറിയ റൂട്ടുകള്‍ക്ക് പ്രത്യേക പ്രാധാന്യം നല്‍കി ആവശ്യാനുസരണം അഡീഷണല്‍ സര്‍വിസുകള്‍ അയക്കണമെന്നും കൂടാതെ നിലവില്‍ ഓപ്പറേറ്റ് ചെയ്ത് വരുന്ന ഷെഡ്യൂള്‍ഡ് സ്‌കാനിയ, വോള്‍വോ, സ്വിഫ്റ്റ് എസി, നോണ്‍ എ.സി, ഡിലക്‌സ് ബസ്സുകള്‍ കൃത്യമായി സര്‍വ്വീസ് നടത്തുവാനും നടപടി സ്വീകരിച്ചിട്ടുണ്ട്. കൂടാതെ ബത്തേരി, മൈസൂര്‍, ബംഗളൂരു, സേലം, പാലക്കാട് എന്നീ കേന്ദ്രങ്ങളില്‍ അധികമായി സപ്പോര്‍ട്ട് സര്‍വീസിനായി ബസ്സുകളും ക്രൂവും ക്രമീകരിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published.

Previous Story

വയനാട് ദുരന്തമേഖല സന്ദർശിക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്രമോദി കേരളത്തിലെത്തി

Next Story

വയനാട് ദുരന്തബാധിതർക്ക് സൗജന്യ ജിയോ ഭാരത് ഫോണുകൾ നൽകി

Latest from Main News

രാമായണ പ്രശ്നോത്തരി ഭാഗം – 17

രാവണൻ ഭരിച്ചിരുന്ന ലങ്ക സ്ഥിതി ചെയ്തിരുന്നത് ഏതു പർവ്വതത്തിന്റെ മുകളിലാണെന്നാണ് പറയപ്പെടുന്നത്? ത്രികുടപർവ്വതം   ലക്ഷ്മണൻ ശൂർപ്പണഖയുടെ മൂക്ക് അരിഞ്ഞുവീഴ്ത്തിയ സ്ഥലത്തിന്റെ

സംസ്ഥാനത്തെ വസ്ത്ര വ്യാപാര സ്ഥാപനങ്ങളിൽ നടത്തിയ ഇൻകംടാക്സ് റെയ്ഡിൽ 1000 കോടിയുടെ തട്ടിപ്പ് കണ്ടെത്തി

സംസ്ഥാനത്തെ വസ്ത്ര വ്യാപാര സ്ഥാപനങ്ങളിൽ ഇൻകം ടാക്സ് റെയ്ഡ്.  നെപ്റ്റോൺ സോഫ്ട് വെയർ വഴിയുള്ള വമ്പൻ തട്ടിപ്പാണ് കണ്ടെത്തിയത്. സംസ്ഥാനത്തെ പത്ത്

കോതമംഗലം മാതിരപ്പിള്ളി സ്വദേശി അൻസിൽ മരിച്ച സംഭവവുമായി ബന്ധപ്പെട്ട് പെൺസുഹൃത്തിനെ പൊലീസ് കസ്റ്റഡിയിലെടുത്തു

കോതമംഗലം മാതിരപ്പിള്ളി സ്വദേശി അൻസിൽ (38) മരിച്ച സംഭവം കൊലപാതകമെന്ന് സംശയം. സംഭവവുമായി ബന്ധപ്പെട്ട് അൻസിലിൻ്റെ പെൺസുഹൃത്തിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ബന്ധുക്കൾ

തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ചികിത്സാ പ്രതിസന്ധി വെളിപ്പെടുത്തിയ സംഭവത്തിൽ കാരണം കാണിക്കൽ നോട്ടീസ് ലഭിച്ച നടപടിയിൽ പ്രതികരണവുമായി ഡോക്ടര്‍ ഹാരിസ് ചിറയ്ക്കൽ

തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ചികിത്സാപ്രതിസന്ധി വെളിപ്പെടുത്തിയ സംഭവത്തിൽ കാരണം കാണിക്കൽ നോട്ടീസ് ലഭിച്ച നടപടിയിൽ പ്രതികരണവുമായി ഡോക്ടര്‍ ഹാരിസ് ചിറയ്ക്കൽ. കാരണം