വയനാട്ടിലെ ഉരുള്‍പൊട്ടല്‍ മേഖലകള്‍ സന്ദര്‍ശിക്കാനായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് കേരളത്തിലെത്തും

വയനാട്ടിലെ ഉരുള്‍പൊട്ടല്‍ മേഖലകള്‍ സന്ദര്‍ശിക്കാനായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് കേരളത്തിലെത്തും. രാവിലെ 11.05 നാണ് കണ്ണൂര്‍ വിമാനത്താവളത്തില്‍ ഇറങ്ങുക. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും മുഖ്യമന്ത്രി പിണറായി വിജയനും ചേര്‍ന്നു സ്വീകരിക്കും. കേന്ദ്ര സഹ മന്ത്രി സുരേഷ് ഗോപിയും പ്രധാനമന്ത്രിക്കൊപ്പമുണ്ടാവും.

മോദിക്കൊപ്പം മുഖ്യമന്ത്രി പിണറായി വിജയനും ഇന്ന് വയനാട്ടിലെ ഉരുള്‍പൊട്ടല്‍ ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കും. ഇത് രണ്ടാം തവണയാണ് മുഖ്യമന്ത്രി വയനാട്ടില്‍ എത്തുന്നത്. കണ്ണൂര്‍ വിമാനത്താവളത്തില്‍ എത്തുന്ന പ്രധാനമന്ത്രിയെ സ്വീകരിക്കാന്‍ മുഖ്യമന്ത്രി ഇന്നലെ തന്നെ തിരുവനന്തപുരത്തു നിന്നും കണ്ണൂരിലേക്ക് പുറപ്പെട്ടിരുന്നു. വിമാനത്താവളത്തില്‍ നിന്ന് ഇരുവരും ഒന്നിച്ച് വ്യോമസേനയുടെ ഹെലികോപ്റ്ററില്‍ ദുരന്ത ബാധിത മേഖലയിലേക്ക് പോകും എന്നാണ് വിവരം.

ദുരിതാശ്വാസ ക്യാംപുകളില്‍ അടക്കം സന്ദര്‍ശനം നടത്തുന്ന പ്രധാനമന്ത്രിയോട് വയനാട് ദുരന്തം ദേശീയ ദുരന്തമായും അതിതീവ്ര ദുരന്തമായും പ്രഖ്യാപിക്കണം എന്ന് മുഖ്യമന്ത്രി വീണ്ടും ആവശ്യപ്പെട്ടേക്കും. പ്രധാനമന്ത്രി തന്നെ നേരിട്ട് എത്തി സ്ഥിതിഗതികള്‍ വിലയിരുത്തുന്നതോടെ ദുരന്ത ബാധിതരുടെ കുടുംബങ്ങളെ സഹായിക്കാനും പുനരധിവാസ പ്രവര്‍ത്തനങ്ങളള്‍ക്കും കേന്ദ്ര സഹായം ലഭ്യമാകുമെന്നാണ് പ്രതീക്ഷ.

Leave a Reply

Your email address will not be published.

Previous Story

ശനിയാഴ്ച വൈദ്യുതി മുടങ്ങും

Next Story

ചേമഞ്ചേരി ക്വിറ്റ് ഇന്ത്യാ സ്മാരകം പുന:സ്ഥാപിക്കണം ബഹുജന കൂട്ടായ്മ 19ന്

Latest from Main News

സംസ്ഥാനത്ത് സാനിട്ടറി മാലിന്യം, റിജക്ട് മാലിന്യം എന്നിവ ശാസ്ത്രീയമായി സംസ്കരിക്കുന്നതിനുള്ള  പ്ലാന്റുകൾ നിർമിക്കുന്നതിനുള്ള ധാരണാപത്രവും ചുമതലാപത്രവും കൈമാറി

സാനിട്ടറി മാലിന്യം, റിജക്ട് മാലിന്യം എന്നിവ ശാസ്ത്രീയമായി സംസ്കരിക്കുന്നതിലേക്കുള്ള  പ്ലാന്റുകൾ നിർമിക്കുന്നതിന് വിവിധ ഏജൻസികളുമായുള്ള ധാരണാപത്രവും ചുമതലാപത്രവും കൈമാറി. സംസ്ഥാനത്ത് സാനിട്ടറി

കെ.എസ്.ആർ.ടി.സി. യുടെ വോൾവോ 9600 എസ്എൽഎക്‌സ് സീരീസിലെ പുതിയ ബസ് തിരുവനന്തപുരത്ത് പരീക്ഷണയാത്ര നടത്തി

കെ.എസ്.ആർ.ടി.സി. യുടെ വോൾവോ 9600 എസ്എൽഎക്‌സ് സീരീസിലെ പുതിയ ബസ് തിരുവനന്തപുരത്ത് പരീക്ഷണയാത്ര നടത്തി. ഗതാഗത വകുപ്പ് മന്ത്രി കെ. ബി.

എറണാകുളം- ബംഗളൂരു പുതിയ വന്ദേഭാരത് എക്‌സ്പ്രസ്  ട്രെയിന്‍ ശനിയാഴ്ച പ്രധാനമന്ത്രി നരേന്ദ്രമോദി ഓണ്‍ലൈനായി ഫ്ലാ​ഗ് ഓഫ് ചെയ്യും

എറണാകുളം- ബംഗളൂരു പുതിയ വന്ദേഭാരത് എക്‌സ്പ്രസ്  ട്രെയിന്‍ ശനിയാഴ്ച പ്രധാനമന്ത്രി നരേന്ദ്രമോദി ഓണ്‍ലൈനായി ഫ്ലാ​ഗ് ഓഫ് ചെയ്യും. രാവിലെ 8 മുതല്‍ 8.30 വരെയാണ്

വയനാട് തുരങ്ക പാതക്ക് പിന്നാലെ ചുരം ബദൽ റോഡിനും അനുമതി

വയനാട് ചുരംപാതയ്ക്ക് ബദലായി നിര്‍ദ്ദേശിക്കപ്പെട്ട പൂഴിത്തോട്-പടിഞ്ഞാറത്തറ റോ‍ഡിന്റെ അലൈന്‍മെന്റിന് പൊതുമരാമത്ത് വകുപ്പ് അനുമതി നല്‍കിയെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. 20.9

ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് സ്ഥാനത്തേക്ക് എ സമ്പത്ത് പരിഗണനയില്‍

ദേവസ്വം ബോർഡ് പ്രസിഡൻ്റ് സ്ഥാനത്ത് നിന്ന് പി എസ് പ്രശാന്തിനെ മാറ്റും. പി എസ് പ്രശാന്തിന് കാലാവധി നീട്ടി നൽകേണ്ടതില്ലെന്നാണ് തീരുമാനം.