വയനാടിന് സഹായമായി തേങ്ങ ചലഞ്ചിന് തുടക്കമിട്ട് യൂത്ത് കോൺഗ്രസ്‌

കൊയിലാണ്ടി : ആഗസ്ത് 09 യൂത്ത് കോൺഗ്രസ്‌ സ്ഥാപക ദിനത്തോടനുബന്ധിച്ച് യൂത്ത് കോൺഗ്രസ്‌ കൊയിലാണ്ടി സൗത്ത് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ വയനാട് ഉരുൾ പൊട്ടൽ ബാധിതരെ സഹായിക്കാൻ തേങ്ങാ ചലഞ്ചിന് തുടക്കമിട്ടു. യൂത്ത് കോൺഗ്രസ്‌ കൊയിലാണ്ടി നിയോജക മണ്ഡലം വൈസ് പ്രസിഡന്റ് റാഷിദ്‌ മുത്താമ്പി ഉദ്ഘാടനം ചെയ്തു.

മണ്ഡലം പ്രസിഡന്റ് മുഹമ്മദ്‌ നിഹാൽ അധ്യക്ഷത വഹിച്ചു. വരും ദിവസങ്ങളിൽ പേപ്പർ, ആക്രി സാധനങ്ങൾ ഉൾപ്പെടെ സംഭരിച്ച് യൂത്ത് കോൺഗ്രസ് സംസ്ഥാന കമ്മിറ്റി നിർമ്മിച്ചു നൽകുന്ന 30 വീടിന് സഹായമെത്തിക്കാൻ യൂത്ത് കോൺഗ്രസ്‌ പ്രവർത്തകർ ഇറങ്ങും. യൂത്ത് കോൺഗ്രസ്
സ്ഥാപക ദിനത്തോടനുബന്ധിച്ച് മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളിൽ പതാക ഉയർത്തി
സജിത്ത് കാവും വട്ടം, നിതിൻ നടേരി, പി.പൃഥ്വിരാജ് , റഹീസ് കുന്നാരി, റാഫി അറഫ, ബാലൻ താറശ്ശേരി, എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.

Leave a Reply

Your email address will not be published.