ചേമഞ്ചേരി യു പി സ്കൂളിൽ ഹിരോഷിമ – നാഗസാക്കി ദിനത്തോടനുബദ്ധിച്ച് യുദ്ധ വിരുദ്ധ വലയം തീർത്തു

/

ചേമഞ്ചേരി : മാനവരാശിയുടെ കറുത്ത അധ്യായം എന്ന് വിശേഷിപ്പിക്കുന്ന ഹിരോഷിമ നാഗസാക്കി ആണവായുധ പ്രയോഗത്തിന്റെ ഞെട്ടിക്കുന്ന സ്മരണകൾ അയവിറക്കി ചേമഞ്ചേരി യു.പി സ്കൂളിൽ ഹിരോഷിമ – നാഗസാക്കി ദിനം ആചരിച്ചു.
രണ്ടാം ലോക മഹായുദ്ധകാലത്ത് ജപ്പാനെ പരാജയപ്പെടുത്തുന്നതിനായി അമേരിക്ക കണ്ടെത്തിയ അതിഭീകര മാർഗമായിരുന്നു ആണവായുധ പ്രയോഗം. ജപ്പാനിലെ ഹിരോഷിമ നാഗസാക്കി എന്നീ രണ്ടു നഗരങ്ങളിലാണ് 1945 ആഗസ്റ്റ് 6, 9തീയതികളിൽ ആണവ ബോംബ് വർഷിച്ചത്.ലക്ഷത്തിൽ പരം ജീവനുകൾ നഷ്ടപ്പെടുകയും പതിനായിരങ്ങൾപതിറ്റാണ്ടുകൾ ഓളം ആണവ വികിരണത്തിന്റെ ദൂഷ്യഫലങ്ങൾ അനുഭവിക്കുകയും ചെയ്തു.
ദിനാചരണത്തിൻ്റെ ഭാഗമായി ചേമഞ്ചേരി യുപി സ്കൂളിൽ യുദ്ധവിരുദ്ധ വലയം, പോസ്റ്റർ / കൊളാഷ് നിർമ്മാണം, പ്രത്യേക അസംബ്ലി തുടങ്ങിയവ നടന്നു. സീനിയർ അസിസ്റ്റൻറ് ശ്രീഷു കെ.കെ യുദ്ധം വിതയ്ക്കുന്ന വിപത്തിനെക്കുറിച്ച് സംസാരിച്ചു. സ്കൂൾ ലീഡർ ഫാദിയ ഫെബിൻ യുദ്ധവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. കുട്ടികൾ തയ്യാറാക്കിയ സഡാക്കോ കൊക്കുകളും പ്ലക്കാർർഡുകളും ഉയർത്തിപ്പിടിച്ച് സ്കൂൾ മൈതാനിയിൽ മുഴുവൻ കുട്ടികളും ചേർന്ന് യുദ്ധവിരുദ്ധ വലയം തീർത്തു.

Leave a Reply

Your email address will not be published.

Previous Story

പാറന്നൂര്‍ ഉസ്താദ് അനുസ്മരണത്തിന് തുടക്കം

Next Story

വഖഫ് സ്വത്തുക്കൾ കയ്യടക്കാനുള്ള കേന്ദ്ര നീക്കം ചെറുത്തു തോൽപിക്കണം: പെൻഷനേഴ്സ് ലീഗ്

Latest from Local News

കഥകളി സംഗീതജ്ഞൻ മാടമ്പി നമ്പൂതിരിക്ക് മൂന്നാമത് ഗുരു ചേമഞ്ചേരി പുരസ്‌കാരം ആഗസ്റ്റ് 17ന് ഞായറാഴ്ച സമ്മാനിക്കും

ഉത്തര കേരളത്തിലെ കഥകളി അരങ്ങുകളിലെ അനന്യലബ്‌ധമായ നിറസാന്നിധ്യമായിരുന്നു പത്മശ്രീ ഗുരു ചേമഞ്ചേരി കുഞ്ഞിരാമൻ നായർ. പതിനഞ്ചാം വയസ്സിൽ ആരംഭിച്ച അദ്ദേഹത്തിൻ്റെ കലാസപര്യക്ക്

ആർ ടി മാധവേട്ടന്റെ 14ാം ചരമ വാർഷിക ദിനം 82ാം ബൂത്ത്‌ കോൺഗ്രസ്‌ കമ്മിറ്റി ആചരിച്ചു

ആർ ടി മാധവേട്ടന്റെ 14ാം ചരമ വാർഷിക ദിനം വിയ്യൂർ ബൂത്ത്‌ കോൺഗ്രസ്‌ കമ്മിറ്റി ആചരിച്ചു. അനുസ്മരണ യോഗം ബൂത്ത്‌ പ്രസിഡന്റ്‌

കമല വലിയാട്ടിൽ അന്തരിച്ചു

കമല വലിയാട്ടിൽ (82) അന്തരിച്ചു. ഭർത്താവ് പരേതനായ ബാലകൃഷ്ണൻ. സഹോദരങ്ങൾ നാരായണി, പരേതനായ ഗോപാലൻ, നാരായണൻ, ഭാസ്കരൻ ശവസംസ്കാരം 12 മണിക്ക്

കെഎസ്ആർടിസി ബസിൽ പുക: യാത്രക്കാരിൽ പരിഭ്രാന്തി

കെഎസ്ആർടിസി ബസിനുള്ളിൽ നിന്നുയർന്ന പുക യാത്രക്കാരിൽ പരിഭ്രാന്തി പടർത്തി. ഇന്ന് രാവിലെ 8 മണിയോടെ തൊട്ടിൽപാലം–കോഴിക്കോട് കെഎസ്ആർടിസി ബസ് ഉള്ളിയരിക്കും തെരുവത്തും