നമ്പ്രത്ത്കര യു.പി സ്കൂളിൽ ഉന്നത വിജയികൾക്ക് അനുമോദനവും എൻഡോവ്മെന്റ് സ്കോളർഷിപ്പ് വിതരണവും നടന്നു

നമ്പ്രത്ത്കര: നമ്പ്രത്ത്കര യു.പി സ്കൂളിൽ എൽ എസ് എസ്, യു എസ് എസ് പരീക്ഷയിൽ വിജയിച്ച കുട്ടികൾക്കും, വിവിധ എൻഡോവ്മെന്റ് സ്കോളർഷിപ്പ് വിതരണവും, എസ്എസ്എൽസി, ഹയർസെക്കൻഡറി പരീക്ഷയിൽ ഉന്നത വിജയം നേടിയ പൂർവ്വ വിദ്യാർഥികളായ കുട്ടികൾക്കുള്ള അനുമോദനവും നടന്നു. കീഴരിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് കെ .കെ നിർമ്മല അനുമോദന സദസ് ഉദ്ഘാടനം ചെയ്തു നാടക സംവിധായകനും അധ്യാപകനുമായ സുരേഷ് ബാബു മുഖ്യപ്രഭാഷണം നടത്തി. എൽ എസ് എസ് സ്കോളർഷിപ്പിന് അർഹരായ വൈദ ഷിനീഷ്,ശ്രീവിനയക്, ധ്യാനപ്രണവ, ഇഷിക നായർ, ആദിദേവ്, മേധ, ആമിർ ആസാദ് മരക്കാർ, തേജ്, അജോയ്, നൈനിക, മിത്ര ഷനൂപ്, നിരഞ്ജൻ, അൽമിത്ര എന്നിവർക്കും യുഎസ്എസ് വിജയികളായ ഐറിൻ ആർ ജി , സിയോണ ഷിംജിത്ത്, ഹാനിയ ബിൻത് നജീബ് എന്നിവർക്കും ഉന്നത വിജയം നേടിയ പൂർവ്വ വിദ്യാർഥികൾക്കും, എൻഡോവ്മെന്റ് സ്കോളർഷിപ്പ് നേടിയ കുട്ടികൾക്കും ആണ് അനുമോദനം നൽകിയത്, അതോടൊപ്പം വിദ്യാരംഗം രക്ഷിതാക്കളുടെ ക്വിസ് മത്സരത്തിൽ വിജയിച്ച ടി.കെ. ജിൻഷ , ചിത്രലേഖ എന്നിവർക്കുള്ള സമ്മാനവിതരണവും നടന്നു. പി.ടി.എ പ്രസിഡൻ്റ് രഞ്ജിത്ത് നിഹാര അധ്യക്ഷനായി. പ്രധാന അധ്യാപിക ടി.പി.സുഗന്ധി,എം പി ടി എ പ്രസിഡൻ്റ് ഉമയി ഭാനു, എസ് പി ജി ചെയർമാൻ ഒ. കെ സുരേഷ് ,സ്റ്റാഫ് സെക്രട്ടറി ഗോപിഷ് ജി എസ് എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published.