കീഴരിയൂർ ബോംബ് കേസ് സ്മാരക മന്ദിരം തുറന്നില്ലെങ്കിൽ അനിശ്ചിതകാല സമരം ആരംഭിക്കും; അഡ്വ.കെ.പ്രവീൺ കുമാർ

സ്വാതന്ത്ര്യ സമരത്തിലെ ഉജ്ജ്വല സംഭവമായ ക്വിറ്റ് ഇന്ത്യാസമരവുമായി ബന്ധപ്പെട്ട കീഴരിയൂർ ബോംബ് കേസ് സ്മാരക മന്ദിരം പൊതുജനങ്ങൾക്ക് തുറന്നുകൊടുത്തില്ലെങ്കിൽ ജില്ലാ കോൺഗ്രസ് കമ്മിയുടെ പിന്തുണയോടെ മന്ദിരത്തിനു മുന്നിൽ അനിശ്ചിതകാല സമരം ആരംഭിക്കുമെന്ന്  ഡി സി.സി  പ്രസിഡണ്ട് അഡ്വ.കെ.പ്രവീൺ കുമാർ പ്രഖ്യാപിച്ചു. 2014ൽ വടകര എം.പി മുല്ലപ്പള്ളി രാമചന്ദ്രൻ്റെ ആസ്തി വികസന ഫണ്ടിൽ നിന്നും അനുവദിച്ച 20 ലക്ഷം രൂപ വിനിയോഗിച്ചാണ് കെട്ടിടം നിർമിച്ചത്. 2018ൽ മുകൾ നിലയുടെ നിർമാണ പ്രവർത്തനത്തിനിടെ കമ്യൂണിറ്റി ഹാൾ മ്യൂസിയാമാക്കി മാറ്റാൻ പഞ്ചായത്ത് ഭരണസമിതി തീരുമാനിച്ചതോടെയാണ് തർക്കം ഉടലെടുത്തത്. പൊതു പണം ഉപയോഗിച്ച് നിർമിച്ച സ്മാരക മന്ദിരം ആറു വർഷമായി രാഷ്ട്രീയ താല്പര്യത്തിൻ്റെ പേരിൽ അടച്ചിട്ടത് സ്വാതന്ത്ര്യ സമര സേനാനികളോടും അവരുടെ കുടുംബത്തോടും കാണിക്കുന്ന അനാദരവാണെന്ന് അദ്ദേഹം പറഞ്ഞു.
കീഴരിയൂർ ബോംബ് കേസ് സ്മാരക മന്ദിരത്തിന് മുന്നിൽ നടന്ന ക്വിറ്റിന്ത്യാ സമരസ്മൃതിയും പ്രതിഷേധ കൂട്ടായ്മയും ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കീഴരിയൂർ മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് ഇടത്തിൽ ശിവൻ അധ്യക്ഷത വഹിച്ചു . കെ.പി.സി.സി അംഗം സി.വി ബാലകഷ്ണൻ മുഖ്യപ്രഭാഷണം നടത്തി. ഡി.സി.സി സെക്രട്ടറി രാജേഷ് കീഴരിയൂർ, പഞ്ചായത്ത് മെമ്പർമാരായ കെ.സി രാജൻ, ഇ.എം മനോജ്, കോൺഗ്രസ് നേതാക്കളായ ടി.കെ.ഗോപാലൻ, കുറുമയിൽ ബാബു, കെ.കെ.ദാസൻ, ബി ഉണ്ണികൃഷ്ണൻ, ഇ. രാമചന്ദ്രൻ, ജി.പി പ്രീജിത്ത്, ശശി പാറോളി, രജിത കെ.വി, ചുക്കോത്ത് ബാലൻ നായർ, പി.കെ.ഗോവിന്ദൻ, ഒ.കെ കുമാരൻ, കെ.പി സുലോചന, എം.എം രമേശൻ, സവിത എൻ എം, ജലജ കെ എന്നിവർ പ്രസംഗിച്ചു.

Leave a Reply

Your email address will not be published.

Previous Story

ഉരുള്‍പൊട്ടലിനെത്തുടര്‍ന്ന് ദുരിതാശ്വാസ ക്യാംപുകളില്‍ കഴിയുന്ന ഓരോ കുടുംബത്തിനും സർക്കാർ അടിയന്തര ധനസഹായമായി പതിനായിരം രൂപ വീതം അനുവദിക്കും

Next Story

സ്വാതന്ത്യ സമരവുമായി ബന്ധപ്പെട്ട നൂറ് ചോദ്യങ്ങളും അവയുടെ ഉത്തരങ്ങളും (ഭാഗം – 7)

Latest from Local News

വയോജന ഇൻഷൂറൺസ് നടപ്പാക്കാത്തതിനെതിരെ വായമൂടി കെട്ടി സമരം

കോഴിക്കോട് : 70 വയസ്സ് പിന്നിട്ട വയോജനങ്ങൾക്കുള്ള കേന്ദ്ര സൗജന്യ ഇൻഷുറൻസ് പദ്ധതി കേരളത്തിൽ നടപ്പിലാക്കാത്തതിൽ പ്രതിഷേധിച്ച് സീനിയർ സിറ്റിസൺസ് ഫോറം

മൂടാടിയിൽ വികസന സദസ്സ് സംഘടിപ്പിച്ചു

നവകേരള സൃഷ്ടിക്കുവേണ്ടി സംസ്ഥാന സർക്കാരിനൊപ്പം മൂടാടി ഗ്രാമപഞ്ചായത്തിൽ നടപ്പിലാക്കിയ വികസന പ്രവർത്തനങ്ങൾ വിലയിരുത്തുവാനും ഭാവിയിൽ ചെയ്യേണ്ട കാര്യങ്ങളെ സംബന്ധിച്ച് സംവദിക്കാനുമായി വികസന

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള പൊതു തിരഞ്ഞെടുപ്പ് 2025, കീഴരിയൂർ ഗ്രാമ പഞ്ചായത്ത് സംവരണ നിയോജക മണ്ഡലങ്ങൾ നറുക്കെടുത്തു

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള പൊതു തിരഞ്ഞെടുപ്പ് 2025 കീഴരിയൂർ ഗ്രാമ പഞ്ചായത്ത്  സംവരണ നിയോജക മണ്ഡലങ്ങൾ നറുക്കെടുത്തു.  വാർഡ് 1 ജനറൽ,

ചേമഞ്ചേരിയിൽ കാർഷിക ക്യാമ്പും, മണ്ണ് പരിശോധന ക്ലാസും സംഘടിപ്പിച്ചു

യാന്ത്രികമായി കൃഷിയും കാർഷിക പരിചരണവും നടത്തി കാർഷിക ഉത്പാദനം വികലമാക്കുന്നത് തടയാൻ ചേമഞ്ചേരി കൃഷിഭവൻ കാർഷിക ക്യാമ്പ് നടത്തി. മുൻ സോയിൽ